Latest News

ഗ്രാമ്പൂ ദിവസവും കഴിച്ചാല്‍ ഉള്ള ഗുണങ്ങളറിയാം

Malayalilife
topbanner
 ഗ്രാമ്പൂ ദിവസവും കഴിച്ചാല്‍ ഉള്ള ഗുണങ്ങളറിയാം

ഭക്ഷണത്തിന് സ്വാദും മണവും നിറവും നല്‍കുന്നവ മാത്രമല്ല, നമ്മള്‍ ഉപയോഗിക്കുന്ന പല മസാലകളും. ഇവ ആരോഗ്യത്തിന് ഏറെ ഗുണങ്ങളും നല്‍കുന്നുണ്ട്. പല കുഞ്ഞന്‍ മസാലകളും ഏറെ ആരോഗ്യ ഗുണം നല്‍കുന്നവയാണ്. ഇത്തരത്തില്‍ ബിരിയാണികളിലും മറ്റും നാം ഉപയോഗിയ്ക്കുന്ന ഒന്നാണ് കരയാമ്പൂ അഥവാ ഗ്രാമ്പൂ എന്ന വസ്തു. തീക്ഷ്ണ ഗന്ധവും രുചിയും ഉള്ള ഇത് പല ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണിത് എന്നതാണ് ഇതിന്റെ പ്രത്യേകത. ദിവസവും ഒരു ഗ്രാമ്പൂ ചവച്ചരച്ച് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല എന്നും പല പഠനങ്ങളും പറയുന്നു. ഇതല്ലെങ്കില്‍ നാം തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ചും  കുടിയ്ക്കാവുന്നതാണ്.


വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ എന്നത്. ഇത് ദഹനം ശക്തിപ്പെടുത്തുന്നുണ്ട്. ഭക്ഷണ ശേഷം ഗ്യാസ്, അസിഡിററി പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ ദിവസവും ഇത്  കഴിയ്ക്കുന്നതും ഇതിട്ട വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നതും ഏറെ ഗുണം നല്‍കും. വയറില്‍ ഉണ്ടാകുന്ന അള്‍സര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില സംയുക്തങ്ങള്‍ ഗ്രാമ്പൂവില്‍ കാണപ്പെടുന്നു.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ കൊഴുപ്പു നീക്കാന്‍ സഹായകമായ ഒന്നു തന്നെയാണ് ഗ്രാമ്പൂ. അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയുമെല്ലാമാണ് ഇത് തടി കുറയ്ക്കുന്നതിന് സഹായിക്കുന്നത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിയും ഇത് ഈ ഗുണം നല്‍കുന്നതാണ്. രാത്രി അത്താഴ ശേഷം ഇത് കഴിയ്ക്കുന്നത് വായിലെ ദുര്‍ഗന്ധമകറ്റാനും അനാരോഗ്യരമായ ബാക്ടീരിയകള്‍ വായില്‍ വളരുന്നത് തടയാനും സഹായിക്കുകയും ദഹനം എളുപ്പമാക്കി ശരീരത്തില്‍ കൊഴുപ്പടിയുന്നത് തടയാനും കരയാമ്പൂ അഥവാ ഗ്രാമ്പു സഹായിക്കുന്നുണ്ട്.

പ്രമേഹത്തെ തടയുവാന്‍

പ്രമേഹത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനവും ഉല്‍പാദനവും ശക്തിപ്പെടുത്തുന്നു. പ്രമേഹത്തെ തടയുവാന്‍ സഹായിക്കുന്ന ഗ്രാമ്പൂവില്‍ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് നൈജറിസിന്‍. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നത് പോലെ രക്തക്കുഴലിലെ തടസങ്ങള്‍ നീക്കാന്‍, കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഗ്രാമ്പൂ.

വേദനകള്‍ കുറയ്ക്കാന്‍

വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പെയിന്‍ കില്ലര്‍ ഗുണങ്ങളുണ്ട് ഗ്രാമ്പൂവിന്. ഇത് പല്ലുവേദനയുള്ളിടത്ത് കടിച്ചു പിടിയ്ക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. വേദനയുള്ള ഭാഗങ്ങളില്‍ ഗ്രാമ്പൂ ഓയില്‍ പുരട്ടുന്നത് നല്ലതാണ്. ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഗ്രാമ്പൂ. ഇതിന്റെ ഓയില്‍ വെള്ളത്തിലൊഴിച്ച് ആവി പിടിയ്ക്കാം. ഇതിട്ട വെള്ളത്തില്‍ ആവി പിടിയ്ക്കാം. ഇത് കുടിയ്ക്കാം. ഇതെല്ലാം ഗുണം നല്‍കുന്നവയാണ്. ശ്വാസദുര്‍ഗന്ധം മാറാനും ഇതേറെ നല്ലതാണ്.

Read more topics: # ഗ്രാമ്പൂ
Cloves are the aromatic flower buds

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES