ഓട്‌സ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍

Malayalilife
topbanner
ഓട്‌സ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍

രോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണ വസ്തുക്കള്‍ പലതുമുണ്ട്. ചിലത് വേണ്ട രീതിയില്‍ കഴിച്ചാലേ ആരോഗ്യം ലഭിയ്ക്കൂ. ചില ഭക്ഷണങ്ങളാകട്ടെ, ആരോഗ്യം കെടുത്തുന്നവയുമുണ്ട്.
ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് ഓട്സ്. ധാരാളം നാരുകള്‍ അടങ്ങിയ ഈ പ്രത്യേക ഭക്ഷണം ഏതു പ്രായക്കാര്‍ക്കും ഏതു രോഗികള്‍ക്കു വേണമെങ്കിലും കഴിയ്ക്കാമെന്നതാണ് വാസ്തവം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇത് ഒരുപോലെ ആരോഗ്യകരവുമാണ്.

കലോറിയും കൊളസ്ട്രോളും തീരെക്കുറഞ്ഞ ഭക്ഷണമാണിത്. പഞ്ചസാരയും ഇതില്‍ അടങ്ങിയിട്ടില്ല. ഇതുകൊണ്ടുതന്നെ കൊള്ട്രോള്‍, ഹൃദയപ്രശ്നങ്ങളുള്ളവര്‍ക്കും പ്രമേഹേരോഗികള്‍ക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരമാണ്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന നാരുകളും കുറഞ്ഞ കലോറിയും പഞ്ചസാരയുമെല്ലാമാണ് ഇതിനെ ശരീരത്തിന് ഏറ്റവും യോജിച്ച ഭക്ഷണമാക്കുന്നത്.

ധാന്യങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഓട്സ്. ഇതിലുള്ള പഞ്ചസാരയുടെ അളവ് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. മാത്രമല്ല ശരീരം അവിടവിടങ്ങളിലായി ഒളിച്ച് വെച്ചിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
മാംഗനീസ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്സ്.ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകവും അടങ്ങിയ ഒന്നാണിത്. പ്രോട്ടീന്‍ സമ്ബുഷ്ടമായതും നാരുകള്‍ കലര്‍ന്നതുമെല്ലാം വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും നല്ലതുമാണ്.

ഇതില്‍ അവിനാന്ത്രമൈഡ്സ് എന്ന രൂപത്തില്‍ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതിലെ രക്തത്തില്‍ അലിഞ്ഞു ചേരുന്ന ഫൈബറായ ബീറ്റാ ഗ്ലൂക്കന്‍ കൊളസ്ട്രോള്‍ തോതു കുറയ്ക്കാനും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ശരീരത്തിന് ദോഷം ചെയ്യാതിരിയ്ക്കാനും സഹായിക്കും.
പ്രാതലിന് ഇത് കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഇതു കൊണ്ട് ഒരു പിടി ഗുണങ്ങള്‍ ലഭിയ്ക്കും. ദിവസത്തിന്റെ തുടക്കത്തിലുള്ള ഭക്ഷണമെന്ന നിലയില്‍ വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ തീരെയില്ലാത്ത ഒരു ഭക്ഷണം കൂടിയാണിതെന്ന കാര്യം പ്രധാനപ്പെട്ട ഒരു വസ്തുതയാണ്.

Read more topics: # health benefits of oats
health benefits of oats

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES