അസിഡിറ്റി പ്രശനങ്ങൾക്ക് ഇനി പ്രധിവിധി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
topbanner
അസിഡിറ്റി പ്രശനങ്ങൾക്ക് ഇനി പ്രധിവിധി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി. എന്നാൽ ഇത് ചിലർ ഗൗനിക്കാറുമില്ല. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി എന്ന് പറയുന്നത്. അസിഡിറ്റി ഉണ്ടാകാൻ പ്രധാന കാരണം എന്ന് പറയുന്നത് ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കില്‍ ചായ, കോഫി, പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നിവയുടെ അമിതമായ ഉപയോഗം മൂലമാണ്. അസിഡിറ്റി അകറ്റാന്‍ വീട്ടില്‍ തന്നെ ചില പ്രായഗങ്ങളും ഉണ്ട്. 

പുതിന ഇലയാണ് അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ ഏറ്റവും മികച്ച പ്രയോഗം.  ഇത് സ്ഥിരമായി കഴിക്കുന്നത് ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.  ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.

 കറുവപ്പട്ട പതിവായി കഴിക്കുന്നത്  അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഏറെ ​ഗുണം ചെയ്യും. കറുവപ്പട്ടയില്‍ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കറുവപ്പട്ട ചായ കുടിക്കുന്നത് കുടലിലെ അണുബാധകള്‍ ഭേദമാക്കാന്‍  നല്ലതാണ്. ദഹന, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ മാറ്റാനും കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. ഒരു ടീസ്പൂണ്‍ ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചെറുചൂടുവെളളത്തില്‍ ചേര്‍ത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

Read more topics: # solution for acidity ,# problems
solution for acidity problems

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES