വാഴപ്പിണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ആരോഗ്യഗുണങ്ങള്‍ ഏറെ

Malayalilife
topbanner
വാഴപ്പിണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ;  ആരോഗ്യഗുണങ്ങള്‍ ഏറെ

വാഴയുടെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമായ ഒന്നാണ്. അതോടൊപ്പം തന്നെ വാഴയുടെ  വാഴപ്പിണ്ടിയും ഏറെ ഗുണങ്ങൾ ഉള്ളതാണ്.  വാഴപ്പിണ്ടി ഭക്ഷണത്തില്‍  ജൂസ് അടിച്ചും കറിവെച്ചും തോരനായും കഴിക്കാവുന്നതാണ്. വാഴപ്പിണ്ടി ഭക്ഷണത്തിന് എന്നതിലുപരി ഔഷധമായും ഉപയോഗിക്കാറുണ്ട്.ഇവയിൽ നാരുകളുടെ വന്‍ശേഖരമാണ് ഉള്ളത്. അതിനാൽ തന്നെ ഇവ കഴിക്കുന്നതിലൂടെ യറു ശുചിയാക്കുന്നതിനും മലബന്ധം അകറ്റുന്നതിനും ഏറെ ഗുണകരമാണ്. 

നിത്യേനെ വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നതിലൂടെ  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഏറെ സഹായകമാണ്. അതിലൂടെ പ്രമേഹ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് അസിഡിറ്റി കാരണം വിഷമിക്കുന്നവരും അള്‍സര്‍ ഉള്ളവരും  കുടിയ്ക്കുന്നത് ഗുണകരമാണ്. വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം അകറ്റാന്‍ സാധിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദയാരോമുണ്ടാകുന്നത് തടയാനും സാധിക്കുന്നു. ദഹനം സുഗമമാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും രോഗികള്‍ക്കും പ്രായമായവര്‍ക്കും ഔഷധമായി നൽകാറുണ്ട്. വാഴപ്പിണ്ടി നിത്യേനെ കഴിക്കുന്നതിലൂടെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും സാധിക്കുന്നു. 

അതേസമയം വാഴപ്പിണ്ടി നേരിട്ട് കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് വാഴപ്പിണ്ടി തോരന്‍ വെച്ചോ മുതിരയും ഉണക്കപയറും ചേര്‍ത്ത് കറിവെച്ചോ ഭക്ഷിക്കാവുന്നതാണ്. സാധാരണമായി ചെറുതായി നുറുക്കിയ ശേഷം കഴുകി പിഴിഞ്ഞെടുത്താണ് വയ്ക്കാറുള്ളത്. എന്നാൽ പഴമക്കാർ കഴുകാതെ ഉപയോഗിച്ചാല്‍ ഔഷധഗുണം കൂടുമെന്നും പറയുന്നു.

Read more topics: # vazhapindi benefits in health
vazhapindi benefits in health

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES