Latest News

പിച്ചള പാത്രങ്ങൾ ഇനി അതിവേഗം വൃത്തിയാക്കാം

Malayalilife
topbanner
പിച്ചള പാത്രങ്ങൾ ഇനി അതിവേഗം വൃത്തിയാക്കാം

വീടുകളിൽ  സാധാരണയായി അലങ്കാരത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഒന്നാണ് പിച്ചള പത്രങ്ങൾ. ഇവ എന്നും തുടച്ചു വൃത്തിയാക്കേണ്ടത് ഏറെ അത്യന്താപേക്ഷിതമാണ്. ഇവ എന്നും ശുചിയാക്കാതെ വന്നാൽ ക്ലാവ് പിടിക്കാൻ വരെ സാധ്യത ഉണ്ട്.  ഒരുപാട് കെമിക്കലുകള്‍ ആണ് ഇവ വൃത്തിയാക്കുന്നതിനായി ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ ചില പ്രകൃതി ദത്ത മാർഗ്ഗങ്ങളിലൂടെ ഇവ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം.

ചൂടുവെള്ളത്തിൽ സോപ്പ് പൊടി ഇട്ടശേഷം അതില്‍ മുക്കി വയ്ക്കുന്നത് പിച്ചള പാത്രങ്ങളിലെ അഴുക്ക് കളയാന്‍ ഏറെ സഹായിക്കുന്നു. ശേഷം  മൃദുലമായ തുണി ഉപയോഗിച്ച് ഇവ  തുടയ്ക്കുക. ഇല്ലെങ്കില്‍ പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്.

 വിനാഗിരിയും ഉപ്പും അൽപം ചേർത്ത് തുടയ്ക്കുന്നത് പിച്ചളയിലെ ക്ലാവ് നീക്കം ചെയ്യാൻ ഏറെ സഹായിക്കുന്നു.  ഇവ ഒരു കുഴമ്പു രൂപത്തിലാക്കിയ ശേഷം  ഒരു ഗ്ലാസ്സിൽ പകുതി വിനാഗിരി എടുത്ത്, 1 ടീസ്പൂൺ ഉപ്പ് ചേർത്ത്, അതിൽ മാവുചേർത്ത് കുഴമ്പ് രൂപത്തിൽ ആകുന്നതുവരെ ഇളക്കുക. അതുകൊണ്ട് പിച്ചള തുടച്ചു പത്തു മിനിറ്റ് വയ്ക്കുക. തുടർന്ന് ചൂടുവെള്ളം കൊണ്ട് കഴുകിയ ശേഷം ഉണക്കി എടുക്കാവുന്നതാണ്. 

 പിച്ചള പാത്രങ്ങളിലെ അഴുക്ക് അരക്കപ്പ് വെള്ളം ചൂടാക്കുക, അതിൽ രണ്ടു ടീസ്പൂൺ ഉപ്പ്, വെളുത്ത വിനാഗിരി എന്നിവ ചേർത്തു തുടച്ചാലും പോകും.

Read more topics: # Brass utensils cleaning
Brass utensils cleaning

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES