Latest News

മഞ്ഞയും ഓറഞ്ചും ഇടകലര്‍ന്ന വസത്രങ്ങളണിഞ്ഞ് എണ്‍പതിലെ താരങ്ങള്‍ മുംബൈയില്‍ ഒത്തുകൂടി; ക്ലാസ് ഓഫ് എയിറ്റീസ് റിയൂണിയനില്‍ എത്തിയത് അംബിക, ശോഭന, ലിസി, നാദിയ മൊയ്തു,സുഹാസിനി, തുടങ്ങിയ താരങ്ങള്‍

Malayalilife
മഞ്ഞയും ഓറഞ്ചും ഇടകലര്‍ന്ന വസത്രങ്ങളണിഞ്ഞ് എണ്‍പതിലെ താരങ്ങള്‍ മുംബൈയില്‍ ഒത്തുകൂടി; ക്ലാസ് ഓഫ് എയിറ്റീസ് റിയൂണിയനില്‍ എത്തിയത് അംബിക, ശോഭന, ലിസി, നാദിയ മൊയ്തു,സുഹാസിനി, തുടങ്ങിയ താരങ്ങള്‍

സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും താരങ്ങള്‍ സൗഹൃദം സൂക്ഷിക്കാറുണ്ട്. എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങള്‍ ആ സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ട്.നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട 'ദി ക്ലാസ് ഓഫ് എയിറ്റിസ്' എന്ന് പേരുള്ള സംഘത്തില്‍ അക്കാലത്തു തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നായികാനായകന്മാര്‍ എല്ലാവരും ഉണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ അവര്‍ ഒത്തുചേരുന്നതാണ് പതിവ്. അതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തന്നെ ആ സമയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.

ഇപ്പോളിതാ അത്തരമൊരു ഒത്തുകൂടല്‍ ചിത്രം പങ്ക് വച്ചിരിക്കുകയാണ് നടി രാധ. മഞ്ഞയും ഓറഞ്ചും ഇടകലര്‍ന്ന വസത്രങ്ങളണിഞ്ഞ് ഒരു സമയത്തു തെന്നിന്ത്യന്‍ സിനിമയുടെ മുഖമായിരുന്നവര്‍ ഒത്തുകൂടിയ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്.താരങ്ങളായ അംബിക, ശോഭന, ലിസി, നാദിയ മൊയ്തു,സുഹാസിനി, ശരത് കുമാര്‍, ജിരഞ്ജീവി എണ്‍പതുകളില്‍ തിളങ്ങി നിന്ന നക്ഷത്രങ്ങളെല്ലാം റീയൂണിയനെത്തിയിരുന്നു.

സ്‌കൂള്‍ കാലഘട്ടത്തില്‍, ഒത്തുചേരലുകള്‍ അനന്തമായ സ്‌നേഹവും കരുതലും കൊണ്ട് നിറയുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷം ബാച്ച്മേറ്റ്സിനെ കണ്ടുമുട്ടുമ്പോള്‍ ആ അത്ഭുതകരമായ വികാരം വാക്കുകളില്‍ പറഞ്ഞറിയിക്കാനാവില്ല.അത്തരം നിമിഷങ്ങള്‍ പകര്‍ത്താന്‍ സഹായിച്ചതിന് മൊബൈലിനും സാങ്കേതികവിദ്യയ്ക്കും നന്ദി രാധ കുറിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Radha (@radhanair_r)

actors reunion photo goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES