വീട്ടിലെ അടുക്കള, ബാത്ത്റൂം, ബാല്കണി തുടങ്ങിയ സ്ഥലങ്ങളില്‍ പല്ലികളുടെ സാന്നിധ്യം പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഇവ അപകടകാരികളല്ലെങ്കിലും, നിരന്തരം കാണുമ്പോള്‍ വിഷമം തോന്നും. ആരോഗ്യത്തിനോ ഭക്ഷണത്തിനോ ഹാനികരമാകാതെയും രാസവസ്തുക്കള്‍ ഉപയോഗിക്കാതെയും പല്ലികളെ അകറ്റാന്‍ ചില ലളിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
വെളുത്തുള്ളിയും സവാളയും
പല്ലികളെ അകറ്റാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗങ്ങളില്‍ ഒന്നാണ് വെളുത്തുള്ളിയും സവാളയും. ഇവയുടെ കഠിനഗന്ധം പല്ലികള്‍ക്ക് സഹിക്കാനാവില്ല. അടുക്കള ഷെല്‍ഫുകളില്‍, ബാത്റൂമിന്റെ കോണുകളില്‍, ജനാല-വാതില്‍ ഇടങ്ങളിലൊക്കെ വെളുത്തുള്ളി അല്ലെങ്കില്‍ സവാള കഷണങ്ങള്‍ വെച്ചാല്‍ നല്ല ഫലം കാണാം. കൂടാതെ അരച്ചിട്ട് വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്.
മുട്ടത്തോടിന്റെ പൊടി
ഉപയോഗിച്ച മുട്ടത്തോട് ഉണക്കി പൊടിച്ചെടുക്കുകയും പല്ലി വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വിതറുകയും ചെയ്യാം. ഇതിന്റെ ദൃശ്യവും ഗന്ധവും പല്ലികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയും അവരെ അവിടേക്ക് വരുന്നത് തടയുകയും ചെയ്യും.
കാപ്പിപ്പൊടി
കാപ്പിപ്പൊടിയുടെ ഗന്ധവും പല്ലികളെ അകറ്റാന്‍ സഹായിക്കും. അടുക്കളയിലെ കോണുകളിലും ബാത്റൂമിലും കാപ്പിപ്പൊടി വിതറിയാല്‍ പല്ലികള്‍ അതിനെ ഒഴിവാക്കും.