അടുക്കള ഏതു വീടിന്റെയും ഹൃദയഭാഗമാണ്. ഭക്ഷണം തയ്യാറാക്കുന്നതിനേക്കാള്‍ കൂടുതലായി, കുടുംബം ഒത്തു ചേരുന്ന ഇടവും വീടിന്റെ ശുചിത്വത്തിനും സൗകര്യത്തിനും വലിയ സ്വാധീനം ചെലുത്തുന്ന ഇടവുമാണ് ഇത്. ഇന്ന് അടുക്കളകള്‍ കൂടുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആയിരിക്കണമെന്നും സാധാരണ വീടുകളിലും എളുപ്പത്തില്‍ പ്രായോഗികമാക്കാവുന്ന സംവിധാനങ്ങളുമാണ് ആവശ്യമായത്.
രൂപകല്പനയും സ്ഥാനം
കിച്ചന്‍ ഏത് ആകൃതിയില്‍ വേണമെന്നു തീരുമാനിച്ച് അതനുസരിച്ച് മുറി തയ്യാറാക്കണം. പ്രകാശവും വായുവും ഏറ്റവും കൂടുതല്‍ പ്രവേശിക്കേണ്ടിടം കിച്ചനാണ്. അത് അടുക്കളയെ ശുചിയായി നിലനിര്‍ത്താനും സൗകര്യപ്രദമാക്കാനും സഹായിക്കും.
സ്ലാബിന്റെ ഉയരം
ഉപയോഗിക്കുന്ന വ്യക്തിയുടെ ഉയരത്തിന് അനുസരിച്ചാണ് സ്ലാബ് ഉണ്ടാകേണ്ടത്. സാധാരണയായി 85 മുതല്‍ 90 സെ.മീ വരെ ഉയരം ഏറ്റവും അനുയോജ്യമാണ്. അടുപ്പ്, സിങ്ക്, ഫ്രിഡ്ജ് എന്നിവ കൈയകലത്തില്‍ വരുന്നതു ജോലി വേഗത്തിലും എളുപ്പത്തിലും തീര്‍ക്കാന്‍ സഹായിക്കും.
ഭിത്തിയുടെ സൗന്ദര്യം
വെളുത്തോ ലൈറ്റ് കളറിലുള്ള ടൈലുകള്‍ അടുക്കളയില്‍ ഭംഗിയും പ്രകാശവും കൂട്ടും. അഴുക്ക് പെട്ടെന്ന് തിരിച്ചറിയാനും വൃത്തിയാക്കാനും എളുപ്പമാണ്. ഏതു കളറിലുള്ള കബോര്‍ഡും ഇത്തരം പശ്ചാത്തലത്തില്‍ മനോഹരമായി തോന്നും.
സിങ്ക് സംവിധാനങ്ങള്‍
ദിവസേന കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ഡബിള്‍ സിങ്ക് നല്ലൊരു പരിഹാരമാണ്. സമയം ലാഭിക്കാനും വെള്ളം നിയന്ത്രിക്കാനും രണ്ട് പേര്‍ക്കൊന്നിച്ച് പണി തീര്‍ക്കാനും ഇത് സഹായിക്കും.
ചെറിയ ടേബിളിന്റെ പ്രാധാന്യം
അടുക്കളയില്‍ നാല് പേര്‍ക്ക് ഇരിക്കാവുന്ന ചെറിയ ടേബിള്‍ ഉണ്ടെങ്കില്‍ അത് ഭക്ഷണം എളുപ്പത്തില്‍ കഴിക്കാന്‍ മാത്രമല്ല, വീട്ടുകാരും ഒത്തു ചേര്‍ന്ന് സംസാരിക്കാനും സഹായിക്കാനും സൗകര്യമൊരുക്കും.
സ്ലാബിന്റെയും കബോര്‍ഡിന്റെയും കളര്‍
പ്രതിദിനം ഉപയോഗിക്കുന്ന അടുക്കളകളില്‍ ഏതു കളറിലുള്ള സ്ലാബും ഉപയോഗിക്കാം. എന്നാല്‍ ഉപയോഗം കുറവുള്ള കിച്ചനില്‍ ലൈറ്റ് കളര്‍ നല്ലതാണ്. ചെറിയ ജീവികള്‍ വന്നാലും ഉടനെ തിരിച്ചറിയാന്‍ കഴിയും. സിങ്കിന് കീഴില്‍ വേസ്റ്റ് ബിന്‍ അല്ലെങ്കില്‍ ക്ലീനിംഗ് സാധനങ്ങള്‍ക്കുള്ള സ്റ്റോറേജ് ഇടം വയ്ക്കുന്നത് പ്രായോഗികമാണ്.
സ്റ്റോര്‍ റൂമിന്റെ സഹായം
വര്‍ഷത്തില്‍ ഒന്ന് രണ്ടുതവണ വൃത്തിയാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ചെറുതെങ്കിലും ഒരു സ്റ്റോര്‍ റൂം നിര്‍മിക്കുന്നത് നല്ലതാണ്. അത് അടുക്കളയുടെ ക്രമസൗകര്യം വര്‍ധിപ്പിക്കും. ആദ്യം അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം ഒരുക്കി പിന്നീട് ആവശ്യത്തിന് കൂട്ടിച്ചേര്‍ത്താല്‍ മതിയാകും.