Latest News

വീട്ടിലൊരു സ്മാര്‍ട്ട് ഓപ്പണ്‍ ഫ്ളോര്‍ നല്‍കാം

Malayalilife
topbanner
വീട്ടിലൊരു സ്മാര്‍ട്ട് ഓപ്പണ്‍ ഫ്ളോര്‍ നല്‍കാം

വീടുകള്‍ക്ക് ഒരോ ദിവസവും കഴിയും തോറും പുതുമ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും . അതുകൊണ്ട് തന്നെ വീടിന്റെ ഉള്‍വശം മുറികള്‍ പലതും കെട്ടിത്തിരിച്ചു ഞെരുക്കുന്ന രീതി ഇന്നു ട്രെന്‍ഡല്ലാതായി മാറിയിരിക്കുകയാണ്. ചെറുതെങ്കിലും ഓപ്പണ്‍ ഫ്ളോര്‍ എന്ന ആശയത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇന്ന് ഏറെയും. വീടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി പല രീതികളില്‍ നമുക്ക് വീടിനുള്ളില്‍ ഓപ്പണ്‍ ഫ്ളോര്‍ പ്ലാന്‍ ചെയ്യാവുന്നതാണ് . ചെറിയ മാറ്റങ്ങള്‍ വരുത്തി ഡിസൈനിലും ഡെക്കറേഷനിലും വീടിന്റെ സ്പേസ് കൂട്ടിയെടുക്കാം.

നടക്കാനുള്ള ഇടം 

ഓപ്പണ്‍ ഫ്ളോര്‍ പ്ലാന്‍ ആദ്യമേ തന്നെ  പ്ലാന്‍ ചെയ്യുന്ന വേളയില്‍ അതില്‍ എവിടെ വേണം നടക്കാനുള്ള വഴിയെന്നത് ആലോചിക്കേണ്ടതാണ് . അതുകൊണ്ട് തന്നെ തടസങ്ങളുണ്ടാകാതെ പ്രവൃത്തി ചെയ്യാനുള്ള ഇടം ഒരു ഭാഗത്തായി മാറ്റേണ്ടതാണ് . അതോടൊപ്പം ഒഴുകിക്കിടക്കുന്ന മട്ടില്‍ വേണം ചെയ്യേണ്ടത് . 

ട്രാന്‍സ്പേരന്റായ ഡിവൈഡര്‍

കാഴ്ച്ചകള്‍ മറയ്ക്കുന്ന  ഡിവൈഡറുകള്‍ ഓപ്പണ്‍ ഫ്ളോറില്‍ പാടില്ല. അതോടൊപ്പം കാഴ്ചയ്ക്ക് സ്പേസിനെ മുറിച്ചുമാറ്റുന്ന മട്ടില്‍ ഒന്നും തന്നെ വയ്ക്കാനും പാടില്ല . എന്നാല്‍ ചെറിയ വേര്‍തിരിവുകള്‍ ആവശ്യമെങ്കില്‍ കാഴ്ച മറയ്ക്കാത്ത രീതിയില്‍ വേണം ചെയ്യേണ്ടത് . അതു മുന്‍നിര്‍ത്തി  ഗ്ലാസ് സപ്പറേഷന്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും . അതോടൊപ്പം സ്ലൈഡ് ചെയ്തു മാറ്റാവുന്ന മട്ടിലുള്ള ഡോറും സപ്പറേറ്റുമാണെങ്കില്‍ അത് കൂടുതല്‍ ഗുണകരമാകും . 

സ്പേസ് തിരിച്ചറിയാന്‍ റഗ്

ഓപ്പണ്‍ സ്പേസില്‍ നടക്കാനുള്ള ഇടവും അല്ലാത്തയിടവും നിസ്സാരമായി തന്നെ നമുക്ക മാറ്റി എടുക്കാന്‍ സാധിക്കും . അതിന് വേണ്ടി ഒരു നല്ല  റഗ് അഥവാ മാറ്റ് ഉപയോഗിച്ചാല്‍ മതിയാകും .  റഗുകള്‍ ഇന്ന് വിവിധ നിറത്തിലും ഡിസൈനിലും പാറ്റേണിലും മാര്‍ക്കറ്റില്‍ ലഭ്യമാണ് . ലെറ്റ് നിറത്തിലുള്ളതാണ് ലിവിങ്ങിലാണെങ്കില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുന്നത് . അതുകൊമ്ട് തന്നെ ഇത്തരത്തില്‍ സ്പേസിനെ വേര്‍തിരിച്ചു കഴിഞ്ഞാല്‍ ഓപ്പണ്‍ സ്പേസ് വ്യക്തമാകുക തന്നെ ചെയ്യും .  

മുറിക്കുള്ളില്‍ മുറി 

മുറിക്കുള്ളില്‍ തന്നെ മുറിയുണ്ടാക്കുന്ന ഒരു വിദ്യ ഇന്ന് ഉണ്ട് . അതുകൊണ്ട് തന്നെ ഭിത്തി ഇതിനായി കെട്ടേണ്ട് ആവശ്യവും വരുന്നില്ല . കാഴ്ചയില്‍ തന്നെ ഒരു മൂലയെ മറ്റൊരു മൂലയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്നതാണ് മുറിക്കുള്ളിലെ മുറി എന്ന്് കൊണ്ട് ഉദ്ദേശിക്കുന്നത് . അതേസമയം ഇത് വേറിട്ട്് നില്‍ക്കുന്ന്ു എന്ന തോന്നലും ഉണ്ടാകില്ല . 

സ്മാര്‍ട്ട് ലുക്ക് സീലിംഗ് 

ഓപ്പണ്‍ സ്‌പേസ് ചെയ്യുമ്പോള്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കാന്‍ സീലിങ്ങില്‍ പ്രത്യക ശ്രദ്ധ നല്‍കണം . അതുകൊണ്ട് തന്നെ മുറിക്കുള്ളിലെ മുറിയെന്ന ആശയത്തിനും സീലിങ്ങിനും ഏറെ പ്രാധാന്യം നല്‍കുന്നു . അതിനായി പ്രത്യേകയിടം തന്നെ ഒരുക്കാം . തടി ബീമുകള്‍ ഉപയോഗിച്ച് ചെയ്യുന്നതും ഗുണകരമാകും .  പേഴ്സണല്‍ സ്പോട്ടുകള്‍ സീലിങ്ങിലൂടെ ഉണ്ടാക്കി എടുക്കുകയാണ് ചെയ്യേണ്ടതാണ് . 

മികച്ച ലൈറ്റിംഗ്

സ്പേസിന് ഒന്നുകൂടി മാറ്റ് നല്‍കുന്ന വിധത്തിലാകണം ലൈറ്റിംഗ് നല്‍കേണ്ടത് . ഓപ്പണ്‍ സ്പേസില്‍ . കടുംനിറത്തിലുള്ള ലൈറ്റിംഗ് ഒഴിവാക്കേണ്ടതാണ് . ഭിത്തിയില്‍ വേണ്ടിടത്തുമാത്രം അത്തരത്തിലുളള ലൈറ്റ് നല്‍കിയാല്‍ മതിയാകും . ഷന്‍ഡിലിയര്‍ നല്‍കുന്നതാകും ഡൈനിംഗ് ഏരിയയില്‍ ഉത്തമമാകുക . വെളിച്ചം പാളിവീഴുന്ന മട്ടില്‍ ചെയ്യുന്ന ഡിസൈന്‍ കൂടുതല്‍ ആകര്‍ഷകമാകും .

കളര്‍ സ്‌കീം പ്രധാനം

ഓപ്പണ്‍ സ്പേസിന് കളര്‍ നല്‍കുന്നതില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് . ഓപ്പണ്‍ സ്പേസിന് നൂട്രല്‍ കളറുകളാകും കൂടുതല്‍ മനോഹരമാക്കുക . വെള്ള, ഓഫ് വൈറ്റ് തുടങ്ങിയവ. അതോടൊപ്പം തന്നെ നിറങ്ങള്‍ കൊണ്ട് തന്നെ സ്പേസിനെ വേര്‍തിരിക്കുന്ന തോന്നല്‍ ഉണ്ടാക്കി എടുക്കാനും സാധിക്കും .


 

Read more topics: # smart open floor,# in home
smart open floor in home

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES