Latest News

ക്ഷേത്ര സമീപം വീടുവയ്ക്കാന്‍ പാടുണ്ടോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Malayalilife
topbanner
ക്ഷേത്ര  സമീപം വീടുവയ്ക്കാന്‍ പാടുണ്ടോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 ഒരു പ്രാര്‍ത്ഥനാലയമോ, അസംബ്ലിഹാളോ അല്ല നാം ആദ്ധ്യത്മികത്തിനുപരി അനേകകോടി ശക്തിസ്ഫുലിംഗങ്ങള്‍ പ്രവഹിക്കുന്ന ക്ഷേത്രം കണക്കാക്കുന്നത്.   ദൈവികശക്തി നമ്മിലേക്ക് അഗ്നിയിലേക്ക് അടുക്കുമ്പോൾ  താപം അനുഭവപ്പെടുന്നതുപോലെ ക്ഷേത്ര അന്തര്‍മണ്ഡലത്തിലെത്തുമ്പോൾ ഒഴുകിയെത്തുന്നു. അതുകൊണ്ട് തന്നെ  ആരാധനാലയത്തിനോട് ചേര്‍ന്ന് ഗൃഹം പണിയുമ്പോൾ  വളരെയധികം വാസ്തുനിബന്ധനകള്‍ ശ്രദ്ധിക്കേണ്ടത്. 

ദേവസങ്കല്പത്തില്‍  ശക്തിവിശേഷത്തെ സൗമ്യം, ഉഗ്രം, അത്യുഗ്രം എന്നിങ്ങനെ മൂന്നായി തിരിക്കാം. താമസ ശക്തികളായി അതായത് സാത്വിക, രാജസ,  കണക്കാക്കാം.  ഗൃഹങ്ങൾ വിഷ്ണുക്ഷേത്രത്തിന്റെ വലത്തും, മുമ്ബിലും ഉഗ്രമൂര്‍ത്തികളുടെ ഇടത്തും, പിന്നിലും പണിയാവുന്നതാണ്. ഗൃഹങ്ങൾ സൗമ്യമൂര്‍ത്തികളുടെ ഇടത്തും, പിന്നിലും  പണിയുന്നത് അനര്‍ത്ഥകരമാകുന്നു. സൗമ്യമൂര്‍ത്തികളായി വിഷ്ണു, ദുര്‍ഗ്ഗ, ശ്രീകൃഷ്ണന്‍, സരസ്വതി, മഹാലക്ഷ്മി ഇത്യാദി ദേവതകളെ  കണക്കാക്കാം. രൗദ്രമൂര്‍ത്തികള്‍ ഭദ്രകാളി, ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി, ശാസ്താവ്, നരസിംഹം എന്നിവരും, അത്യുഗ്രദേവന്മാര്‍- രക്‌തേശ്വരി, ധൂമാവതി, വീരഭദ്രന്‍, ചാമുണ്ഡി ഇത്യാദികളുമാകുന്നു. നിരവധി വകഭേദങ്ങള്‍ ഉണ്ടെന്നു തന്നെ  ധരിക്കണം.

 ക്ഷേത്രമതില്‍ക്കുപുറത്ത് ദേവപാദം ഭജിച്ചുകൊണ്ട് ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകള്‍ക്ക് സഹായങ്ങള്‍ ചെയ്യേണ്ടവര്‍ (അമ്ബലവാസികള്‍) താമസിക്കുന്നതില്‍ വിരോധമില്ല. ഗൃഹങ്ങൾ ക്ഷേത്രത്തില്‍നിന്ന് 100 ഉത്തരദണ്ഡ് എങ്കിലും കഴിഞ്ഞുവേണം നിര്‍മ്മിക്കാന്‍. എന്നാല്‍ കൂടുതല്‍ അകലം സ്വയംഭൂക്ഷേത്രങ്ങള്‍ക്ക് നല്‍കേണ്ടതാണ്. ക്ഷേത്രസമീപത്ത് ഗൃഹനിര്‍മ്മാണം ശ്രീകോവിലിന്റെ താഴികക്കുടത്തേക്കാള്‍ ഉയര്‍ത്തി  നിക്ഷിദ്ധമാകുന്നു. മദ്ധ്യമമായേ കൊടിമരത്തിന്റെ ഉയരം വരെ ആകാം എന്നുളളത്  കണക്കാക്കാന്‍ പറ്റുകയുളളൂ. 

Is it permissible to build house near the temple

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES