ശനിദോഷ പരിഹാരത്തിന് ഈ മന്ത്രം ചൊല്ലൂ

Malayalilife
topbanner
ശനിദോഷ  പരിഹാരത്തിന് ഈ മന്ത്രം ചൊല്ലൂ

കാലങ്ങൾ ഏറെ നാം കേൾക്കുന്ന ഒരു പ്രയോഗമാണ് 'കണ്ടകശനി കൊണ്ടപോവൂ' എന്നത്. എന്നാൽ ജീവിതത്തിന്റെ പല മേഖലകളിലും ഈ ശനിദോഷം ഒഴിയാബാധ പോലെയാണ്. ശനിദോഷത്തിന്റെ ഫലമായി നമ്മുടെ ജീവിതത്തില്‍ കടബാധ്യത, മനപ്രയാസം, ആരോഗ്യ പ്രശ്നങ്ങള്‍, ദുരിതം എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. എന്നാൽ  കണ്ടക ശനി, ഏഴര ശനി എന്നിവ മരണ തുല്യമാണെന്നും വിശ്വാസവും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ ദോഷങ്ങൾക്ക് എല്ലാം പരിഹാരമായി ചില മന്ത്രങ്ങൾക്ക് കഴിയും.

ശനി ബീജ മന്ത്രം


"ഓം പ്രാം പ്രീം പ്രൗം സ ശനീശരായ നമ:
ശനി ഗായത്രി മന്ത്രം
ഓം ശനീശരായ വിദ്മഹേ ഛായാപുത്രായ ധീമഹീ
തന്നോ മന്ദ: പ്രചോദയാത്
ശനി സ്തോത്രം
നീലാംജന സമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍താണ്ഡസംഭൂതം തം നമാമി ശനീശരം . ശനി പീഡാഹര സ്തോത്രം
സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:
ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി"

ഈ മന്ത്രം നിത്യേനെ ചൊല്ലുന്നതിലൂടെ ശനി ദോഷത്തിന്റെ കാഠിന്യത്തെ ഒരു പരുത്തിവരെ ശമിപ്പിക്കാൻ സാധിക്കുന്നു. ശനി ദോഷമുള്ളവര്‍ ധര്‍മ്മശാസ്താവിനെ ഭജിക്കുകയും വേണം. . ശാസ്താവിന് പ്രിയപ്പെട്ട ദിനം ശനിയാഴ്ചയായതിനാൽ ഈ ദിനത്തിൽ റുപ്പ് വസ്ത്രം ധരിക്കുന്നത് ഉത്തമമാണ്. അതോടൊപ്പം നീരാഞ്ജനം, എള്ള് തിരി എന്നീ വഴിപാടുകളും നടത്തേണ്ടതാണ്.  ശനി ദോഷങ്ങള്‍ക്ക് . തുളസി, ശംഖുപുഷ്പം, കൂവളം എന്നിവ കൊണ്ട് ശനിയാഴ്ച ദിവസങ്ങളില്‍ പുഷ്പാഞ്ചലി നടത്തുന്നതും ഒരു ഉത്തമ മാർഗമാണ്. 

Read more topics: # solution for shani dhosham
solution for shani dhosham

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES