Latest News

62 കാരിയെ 24 കാരിയാക്കാന്‍ പറ്റുമോ; ഈ വൈറല്‍ മേക്കോവറിനു പിന്നിലെ കഥ

Malayalilife
topbanner
 62 കാരിയെ 24 കാരിയാക്കാന്‍ പറ്റുമോ; ഈ വൈറല്‍ മേക്കോവറിനു പിന്നിലെ കഥ

ടന്മാരുടെയും നടിമാരുടെയും മേക്കോവര്‍ ചിത്രങ്ങള്‍ കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങി ഇരുന്നവരായിരിക്കും നമ്മളെല്ലാവരും... എങ്ങനെ സാധിക്കുന്നു ഇതൊക്കെയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും.. സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ഇത്തരം ചിത്രങ്ങള്‍ക്കു താഴെ ഇതു വെറും ഫോട്ടോഷോപ്പ് ആണെന്ന തരത്തില്‍ കമന്റുകളും എത്താറുണ്ട്... എന്നാല്‍ ഇതൊന്നും വെറും ഫോട്ടോഷോപ്പ് അല്ലെന്നു വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍.

കാരണം, ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്ന ചിത്രമാണ് ഒരു 62 വയസുകാരിയുടെ മേക്കോവര്‍ കണ്ടോ എന്ന രീതിയിലുള്ള ചിത്രം. ആദ്യ ചിത്രത്തില്‍ പൊട്ടു പോലും തൊടാതെ, പൗഡറു പോലുമിടാതെ കണ്ണട വച്ച് സാരി പുതച്ചു നില്‍ക്കുന്നതാണ്. എന്നാല്‍ രണ്ടാമത്തെ ചിത്രം ഞെട്ടിക്കുന്നതാണ്. വിടര്‍ന്ന കണ്ണുകളും മനോഹരമായ ചിരിയും ആഭരണങ്ങളും ഒക്കെയണിഞ്ഞ് അതേ സാരിയുടുത്തതുമാണ് കാണാന്‍ സാധിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇ്പ്പ്ോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി ഏറ്റുവാങ്ങുകയാണ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീലത ശ്രീചിത്തിരയാണ് ഈ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ശ്രീലത സമൂഹമാധ്യമത്തില്‍ പങ്കുവച്ച മേക്കോവര്‍ ചിത്രങ്ങള്‍ക്കു വളരെ വേഗം വൈറലാവുകയായിരുന്നു. 62 കാരിയായ പദ്മിനിയാണ് ശ്രീലതയ്ക്ക് മോഡലായത്. ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് തരംഗം തീര്‍ക്കുകയാണ് സമൂഹമാധ്യമങ്ങളില്‍.

ലോക്ഡൗണ്‍ ആയതോടെ വര്‍ക്ക് കുറഞ്ഞു. വെറുതെ ഇരിക്കുന്ന സമയത്ത് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ശ്രീലതയെ ഇത്തരമൊരു മേക്കോവറിലേക്ക് നയിച്ചത്. അയല്‍വാസിയായ പദമിനിയോട് ഒരു മേക്കോവര്‍ ചെയ്താലോ എന്നു ചോദിച്ചപ്പോള്‍ പൂര്‍ണ സമ്മതം. അങ്ങനെ രണ്ടു പേര്‍ക്കും ഒഴിവുള്ള ഒരു ദിവസം നോക്കി പണി തുടങ്ങി.

''പ്രായം കൂടുമ്പോള്‍ മേക്കപ്പില്‍ കൂടുതല്‍ ശ്രദ്ധ വേണം. എന്നാലേ നാച്യുറല്‍ ലുക്ക് തേന്നിക്കൂ. സാധാരണ വധുവിന് ചെയ്യാറുള്ളതിലും കുറവ് ഐ മേക്കപ്പാണ് പദ്മിനി ചേച്ചിക്ക് ചെയ്തിട്ടുള്ളത്. ചര്‍മത്തില്‍ ചുളിവുകള്‍ ഉള്ളതു കൊണ്ട് കൂടുതല്‍ സമയം എടുത്തു. കുറച്ചു മേക്കപ് കൂടിയാല്‍ പോലും ഓവര്‍ ലുക്ക് തോന്നിക്കും. ഇതു മനസ്സില്‍ വച്ചാണ് ഓരോന്നും ചെയ്തത്.'' ശ്രീലത പറഞ്ഞു.

പദ്മിനി തന്റെ 38 വര്‍ഷം പഴക്കമുള്ള വിവാഹസാരിയാണ് ധരിച്ചത്. ശ്രീലതയുടെ മകള്‍ അക്ഷരയും മേക്കപ് ചെയ്യാന്‍ സഹായിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചപ്പോള്‍ അദ്ഭുതവും അഭിനന്ദനങ്ങളും അറിയിച്ച് സന്ദേശങ്ങളുടെ പ്രവാഹം. അതോടെ മേക്കോവര്‍ ഹിറ്റായി എന്ന ശ്രീലതയ്ക്ക് മനസ്സിലായി. തിരുവനന്തപുരം ആറ്റിങ്ങലില്‍ ശ്രീചിത്തിര മേക്കോവര്‍ സ്റ്റുഡിയോ എന്ന പേരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ് ശ്രീലത. സെക്രട്ടേറിയേറ്റിലെ ജോലിയില്‍നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുകയാണ് പദ്മിനി.

 

Makeup artist sreelatha sreechithra make up goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES