തലമുടി കൊഴിച്ചില്‍ ഇന്ന് പലര്‍ക്കും നേരിടേണ്ടി വരുന്ന സാധാരണ പ്രശ്‌നമാണ്. ഡോക്ടര്‍മാര്‍ പറയുന്നത്, ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന്.
ഭക്ഷണം ഒഴിവാക്കരുത്
ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, അയണ്‍, വിറ്റാമിനുകള്‍, നല്ല ഫാറ്റുകള്‍ എന്നിവ ലഭിക്കണമെങ്കില്‍ കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഭക്ഷണം ഒഴിവാക്കുന്നത് മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
സമ്മര്‍ദ്ദം നിയന്ത്രിക്കണം
അമിതമായ സമ്മര്‍ദ്ദം സ്‌ട്രെസ് ഹോര്‍മോണുകള്‍ പുറത്തുവിടുകയും മുടിയുടെ വളര്‍ച്ച തടയുകയും ചെയ്യും. യോഗ, ധ്യാനം, വ്യായാമം എന്നിവ പ്രായോഗികമായി സ്വീകരിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
മുടി സ്‌റ്റൈലിംഗില്‍ ജാഗ്രത
സ്‌ട്രൈറ്റനിംഗ്, കേളിംഗ്, ബ്ലോ ഡ്രൈ എന്നിവ സ്ഥിരമായി ചെയ്യുമ്പോള്‍ മുടി വരണ്ടതാവുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യാം. ചൂട് ഉപയോഗിക്കുന്നത് കുറയ്ക്കുകയും ഇടവിട്ട് മാത്രമേ ചെയ്യാവൂ.
ശുചിത്വം പാലിക്കുക
രണ്ട് ദിവസം കൂടുമ്പോള്‍ മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് സ്‌കാല്‍പ്പ് വൃത്തിയായി സൂക്ഷിക്കും. എന്നാല്‍ അമിതമായി ഷാംപൂ ചെയ്യുന്നത് മുടിയുടെ സ്വാഭാവിക എണ്ണ നഷ്ടപ്പെടുത്തും.
വെള്ളം മതിയായ അളവില്‍ കുടിക്കുക
ശരീരത്തിലെ ജലഷോഷം മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. ദിവസവും മതിയായ അളവില്‍ വെള്ളം കുടിക്കുന്നത് തലമുടിക്ക് ആവശ്യമുള്ള ഈര്‍പ്പം നല്‍കും.
മതിയായ ഉറക്കം ഉറപ്പാക്കുക
ശരീരത്തിന് വിശ്രമം ആവശ്യമാണ്. കുറഞ്ഞത് 7 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.