Latest News

കാലിലെ വിണ്ടുകീറലിന് ഇനി വീട്ടിൽ തന്നെ പരിഹാരം

Malayalilife
topbanner
കാലിലെ വിണ്ടുകീറലിന് ഇനി വീട്ടിൽ തന്നെ പരിഹാരം

സൗന്ദര്യട്ടത്തിന്റെ കാര്യങ്ങൾ പാദങ്ങൾക്ക് ഉള്ള പ്രാധാന്യം ഏറെയാണ്. അത്തരത്തിൽ കാലിനടിയിലെ ചര്‍മ്മത്തിന് കട്ടി കൂടുന്നതും ഈര്‍പ്പം കുറയുന്നതുമൊക്കെ ഉപ്പൂറ്റി വിണ്ടുകീറുന്നതിന്‍റെ കാരണങ്ങളാണ്. എന്നാല്‍ ഇതിന് മികച്ച പരിഹാരമാർഗ്ഗങ്ങൾ വീട്ടിൽ നിന്ന് തന്നെ ഉണ്ടാകുകയും ചെയ്യും.

ഓട്‌സ് 

ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാന്‍ മികച്ച ഒരു മാർഗ്ഗമാണ്  ഓട്‌സ്. രണ്ട് ടീസ്പൂണ്‍ ഓട്‌സ് പൊടിച്ചത് കിടക്കുന്നതിന് മുന്‍പ്  പാദങ്ങളില്‍ പുരട്ടി മസാജ് ചെയ്യുന്നത് പാദങ്ങളിലെ വിണ്ടുകീറില്‍ തടയാന്‍ സഹായിക്കും.

പഞ്ചസാര

 പാദങ്ങള്‍ കൂടുതല്‍ സോഫ്റ്റാകാനും വിണ്ടുകീറുന്നത് തടയാനും  പഞ്ചസാര പാദങ്ങളില്‍ പുരട്ടുന്നത് സഹായിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇടുന്നതാണ് ഉത്തമം. 

നാരങ്ങ

ഇടയ്‌ക്കൊക്കെ കാലിലും നാരങ്ങവെള്ളം കുടിക്കുന്നതിന് പകരം  പ്രയേഗിക്കാം.  കാലിന്റെ ഉപ്പൂറ്റി വിള്ളല്‍ മാറാൻ ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ കുറച്ചുനേരം പാദങ്ങള്‍ മുക്കിവയ്ക്കുന്നും പിന്നീട് പാദങ്ങളില്‍ ചെരുനാരങ്ങനീര് പുരട്ടി ഉരച്ചു കഴുകുന്നതും വളരെ ഉത്തമമാണ് പാദങ്ങള്‍ക്ക് ഭംഗി ലഭിക്കുന്നതിനും സഹായകരമാണ്. 

റോസ് വാട്ട 

ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം 15 ദിവസം തുടര്‍ച്ചയായി  വിണ്ടുകീറിയ ഭാഗത്ത് പുരട്ടുന്നത് വിണ്ടുകീറല്‍ മാറാന്‍ അത്യുത്തമം. 

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ  പാദങ്ങളില്‍ പുരട്ടുന്നത് വിണ്ടുകീറുന്നത് തടയുക മാത്രമല്ല ചര്‍മ്മം കൂടുതല്‍ മൃദുലമാകാനും സഹായിക്കും. 

Read more topics: # how to improve beauty of legs
how to improve beauty of legs

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES