മാലിദ്വീപ് യാത്ര കഴിഞ്ഞ് മുംബൈയിലെത്തിയ ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ മുഖത്തും ശരീരത്തും വ്യക്തമായ ടാന്‍ കണ്ടത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ആര്യന്‍ ഖാന്റെ ദി ബാ...ഡ്‌സ് ഓഫ് ബോളിവുഡ് പ്രീമിയറില്‍ എത്തിയപ്പോഴാണ് താരത്തിന്റെ ടാന്‍ ശ്രദ്ധ നേടിയത്. സാധാരണയായി കടല്‍ത്തീര യാത്രകളില്‍ പോകുന്നവര്‍ക്കിടയില്‍ ഇത്തരം ടാന്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട്.
കടലമാവ്
സൗന്ദര്യ സംരക്ഷണത്തില്‍ ഏറെകാലമായി ഉപയോഗിച്ചു വരുന്ന ഘടകം.
ചര്‍മത്തിലെ അധിക എണ്ണ നീക്കം ചെയ്യാന്‍, സുഷിരങ്ങള്‍ വൃത്തിയാക്കാന്‍, മൃതകോശങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു.
ചര്‍മത്തിന് തിളക്കവും, ടാന്‍ കുറയുന്നതിലും ഏറെ ഫലപ്രദമാണ്.
തൈര്
ചര്‍മ സംരക്ഷണത്തില്‍ സ്ത്രീകള്‍ പതിവായി ഉപയോഗിക്കുന്ന ഘടകങ്ങളിലൊന്നാണ്.
ഇതിലെ ലാക്ടിക് ആസിഡ് നിര്‍ജ്ജീവ ചര്‍മത്തെ പുറംതള്ളാന്‍ സഹായിക്കുന്നു.
ചര്‍മത്തെ മൃദുവും മിനുസവുമാക്കുകയും ടാന്‍ കുറയ്ക്കുകയും ചെയ്യും.
ഒരു പാത്രത്തില്‍ കടലമാവും തൈരും ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക.
മികച്ച ഫലത്തിനായി നാരങ്ങ നീരും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം.
ടാന്‍ ഉണ്ടായിരിക്കുന്ന ഭാഗങ്ങളിലൊക്കെ ഒരുപോലെ പുരട്ടി 15-20 മിനിറ്റ് വയ്ക്കുക.
ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി, മൃദുവായി തുടച്ചെടുക്കുക.
സ്ഥിരമായി ഇത് ചെയ്താല്‍ ടാന്‍ മാറുക മാത്രമല്ല, ചര്‍മത്തിന് സ്വാഭാവികമായൊരു തിളക്കവും ലഭിക്കും.