Latest News

വീട്ടിലുണ്ടാക്കാം ടാന്‍ റിമൂവല്‍ വൈറ്റ്‌നിംഗ് ക്രീം

Malayalilife
topbanner
 വീട്ടിലുണ്ടാക്കാം ടാന്‍ റിമൂവല്‍ വൈറ്റ്‌നിംഗ് ക്രീം

ര്‍മത്തിലുണ്ടാകാറുളള  ടാന്‍ പലര്‍ക്കും പ്രശ്‌നമാകുന്ന ഒന്നാണ്. പ്രത്യേകിച്ചും സെന്‍സിറ്റീവ് ചര്‍മ്മമുളളവര്‍ക്ക്. കടുത്ത വെയിലില്‍ പോയി വന്നാല്‍ മുഖവും കൈകാലുകളുമെല്ലാം കരുവാളിയ്ക്കുന്നത് പലര്‍ക്കുമുള്ള അനുഭവമാണ്. ഇതിന് പരിഹാരമായി എപ്പോഴും ബ്യൂട്ടി പാര്‍ലറിലേക്ക് ഓടാതെ തന്നെ വീട്ടില്‍ തന്നെ ചെയ്യാവുന്ന വഴികളുണ്ട്. ഇത്തരത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന, സണ്‍ടാന്‍ മാറ്റി നിറം വയ്ക്കാന്‍ സഹായിക്കുന്ന ഒരു ക്രീം ആണിത്. ഇതിനായി വേണ്ടത് മൂന്ന് കൂട്ടുകളാണ്. തൈര്, നാരങ്ങാത്തൊലി, ഇരട്ടിമധുരം എന്നിവയാണ് ആവശ്യം. തൈര് പണ്ടു മുതല്‍ തന്നെ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ലാക്ടിക് ആസിഡ് അടങ്ങിയ ഇത് ടാന്‍ മാറാന്‍ ഏറെ നല്ലതാണ്. ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നതാണ് തൈര്. കാല്‍സ്യം അടക്കമുളള പല പോഷകങ്ങളും അടങ്ങിയ ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്.

ഇരട്ടിമധുരം
ഇരട്ടിമധുരം ആയുര്‍വേദത്തില്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ്. മരുന്ന് രൂപത്തിലുള്ള ഒന്നാണിത്. ലിക്കോറൈസ് എന്നാണ് ഇതിന്റെ പേര്. മരുന്നു ഗുണങ്ങളുള്ള ഒരു തടിയാണിത്. ഇത് ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്നതും ഏറെ നല്ലതാണ്.ഇരട്ടിമധുരം പൊടി വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ ആയുര്‍വേദ കടകളില്‍ നിന്നും ഇതു വാങ്ങി ഉണക്കിപ്പൊടിയ്ക്കുക. നല്ല ശുദ്ധമായവ തന്നെ വേണം, ഉപയോഗിയ്ക്കുവാന്‍. പിഗ്മെന്റേഷന്‍ പോലുള്ള അവസ്ഥകള്‍ക്ക് ഇതേറെ നല്ലതുമാണ്.

ചെറുനാരങ്ങ
ചെറുനാരങ്ങയ്ക്ക് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇത് സൗന്ദര്യസംരക്ഷണത്തിന് പൊതുവേ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിന്റെ തൊലി ഉണക്കിപ്പൊടിച്ചത് എടുക്കാം. ഇതല്ലെങ്കില്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ലഭിയ്ക്കും. നാരങ്ങാത്തൊലി ഇല്ലെങ്കില്‍ ഓറഞ്ച് തൊലി ഉപയോഗിച്ചാലും മതിയാകും. എന്നാല്‍ കൂടുതല്‍ നല്ലത് നാരങ്ങാത്തൊലി തന്നെയാണ്. നാരങ്ങാത്തൊലി വെയിലില്‍ ഉണക്കിയോ മൈക്രോവേവില്‍ ഉണക്കിയോ വീട്ടില്‍ തന്നെ പൊടിയ്ക്കാനും സാധിയ്ക്കും.

മുഖത്ത് പുരട്ടാം
തൈര് പറ്റാത്തവര്‍ക്ക് പാലെടുക്കാം. എന്നാല്‍ അല്‍പം പുളിച്ച തൈരോ മോരോ തന്നെയാണ് കൂടുതല്‍ നല്ലത്. ഇതിനാണ് ബ്ലീച്ചിംഗ് ഇഫക്ട് കൂടുതല്‍. ഇതിലേയ്ക്ക് ഇരട്ടി മധുരം പൊടിച്ചത്, നാരങ്ങാത്തൊലി പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കാം. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. പത്തിരുപത് മിനിറ്റ് കഴിഞ്ഞ് കഴുകാം. മുഖത്തെ ടാന്‍ മാറി മുഖത്തിന് തിളക്കവും മിനുസവും നിറവും നല്‍കാന്‍ ഇതേറെ ഗുണകരമാണ്.

Read more topics: # ടാന്‍
tan removal cream

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES