നഖ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
topbanner
നഖ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൗന്ദര്യസംരക്ഷണത്തില്‍ ഒരു വിട്ടു വീഴ്ചയും നടത്താത്തവരാണ് ഏറെ ആള്‍ക്കാരും. മുഖവും മുടിയുമെല്ലാം മിനുക്കാന്‍ ഉത്സാഹം കാണിക്കുന്ന ഇക്കൂട്ടര്‍ നഖങ്ങള്‍ സംരക്ഷിക്കുന്ന കാര്യം വരുമ്പോള്‍ പിന്നിലോട്ടാണ്. ഇതിലൂടെ അറ്റം പിളര്‍ന്ന് നിറം കെട്ട് കറപിടിച്ച നഖങ്ങളാകും പിന്നെ ഉണ്ടാകുക. എന്നാല്‍ ഇനി  വിരലുകളുടെ ഭംഗി കൂട്ടുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. 

ഇളം ചൂടുവെള്ളത്തില്‍ കൈകള്‍ ദിവസവും പത്ത് മിനിറ്റ് നേരം മുക്കിവെയ്ക്കുക. നഖങ്ങള്‍ക്ക് തിളക്കം വീണ്ടെടുക്കാന്‍ ഏറെ ഗുണകരമാണ്. 
നാരങ്ങാ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കില്‍ നഖത്തിലെ കറകള്‍ വേഗം ഇല്ലാതാക്കാവുന്നതാണ്. 
നഖങ്ങളുടെ സ്വാഭാവിക നിറം എക്കാലവും നിലനിര്‍ത്താന്‍ ഒലീവ് ഓയിലും ചെറുനാരങ്ങാ നീരും യോജിപ്പിച്ച മിശ്രിതം പുരട്ടുന്നത് സഹായകരമാകും. 
നെയില്‍പോളിഷ് അമിതമായി ഉപയോഗിക്കുന്നതിലൂടെ നഖങ്ങളിലുണ്ടാവുന്ന മഞ്ഞ നിറം മാറാന്‍ നഖങ്ങളുടെ പുറത്ത് ചെറുനാരങ്ങ ഉരസുന്നത് പതിവാക്കുന്നത് പരിഹാരമാകും.
നഖം കട്ടിയുള്ളതാവാനായി ഇളം ചൂട് ഒലിവ് എണ്ണയില്‍ നഖങ്ങള്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുന്നത് പതിവാക്കുക.
നഖങ്ങളുടെ ആരോഗ്യത്തിന് കാരറ്റ്, കാഷ്യുനട്ട് തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാകും. 
പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവ ആഴ്ചയിലൊരിക്കലെങ്കിലും ചെയ്യുന്നത് നഖത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഫലപ്രദമായ മാര്‍ഗമാണ്. 

Read more topics: # tips for making beautiful nails
tips for making beautiful nails

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES