Latest News

കുട്ടികളിലെ പൊണ്ണത്തടി വില്ലനോ; ശ്രദ്ധിക്കേണ്ട കാര്യങ്ങങ്ങൾ

Malayalilife
topbanner
കുട്ടികളിലെ പൊണ്ണത്തടി വില്ലനോ; ശ്രദ്ധിക്കേണ്ട കാര്യങ്ങങ്ങൾ

കുട്ടികൾ എന്ന് പറയുന്നത് സന്തോഷത്തിന്റെ ലോകമാണ്. അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യ കാര്യങ്ങളിൽ എല്ലാം തന്നെ അതീവ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കുട്ടികളിലെ അമിതവണ്ണം എല്ലാ രക്ഷിതാക്കളെയും വളരെയധികം  അലട്ടുന്ന ഒരു പ്രശ്‌നമാണ്.  ശരീരത്തില്‍ ധാരാളം കൊഴുപ്പ്  അടിഞ്ഞുകൂടുന്നതിലൂടെ അമിതവണ്ണത്തിലേക്ക് എത്തുന്നു. ഇത് കുട്ടികളിൽ ഹൃദ്രോഗം പോലുള്ള അസുഖങ്ങൾ  ഉണ്ടാകുന്നതിന് ഒരു പരിധി വരെ കാരണമാകുന്നു.

 കുട്ടികളയിൽ ആദ്യം മുതലേ തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തി എടുക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. , ക്യത്യമായി വ്യായാമം ചെയ്യാനും കുട്ടികളെ ഭക്ഷണത്തോടൊപ്പം മാതാപിതാക്കൾ ശീലിപ്പിക്കേണ്ടതാണ്. കുട്ടികൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം പല മാതാപിതാക്കളും നൽകുന്നുണ്ട്. എന്നാൽ കുട്ടികൾക്ക് ശെരിയായവിധത്തിലുള്ള പോഷകങ്ങൾ കിട്ടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും വേണം.

കുട്ടികളെ ശരിയായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടിയെ  ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ വേണ്ടി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കരുത് എന്നുള്ളതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതോടൊപ്പം കുട്ടികളെയും ഉൾപെടുത്തുക ഇതിലൂടെ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കാൻ സാധിക്കുന്നു. 

ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം പാടെ ഒഴിവാക്കേണ്ടതാണ്. . കുട്ടികൾ ടിവി കാണുന്നതിനിടയ്ക്ക് അവരുടെ  ശ്രദ്ധ  അതിൽ നിന്ന് മാറ്റുന്നത്  ആണ് നല്ലത്.  കുട്ടികൾക്ക് വയറ് നിറയുമ്പോൾ അത്  മനസ്സിലാക്കാനും ഇതിലൂടെ സഹായിക്കും.

How to avoid childrens obesity in lower age

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES