Latest News

കുട്ടികൾ അനാവശ്യമായി വാശി കാണിക്കാറുണ്ടോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
topbanner
കുട്ടികൾ അനാവശ്യമായി വാശി കാണിക്കാറുണ്ടോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പൊതുവേ കുട്ടികളിൽ കണ്ട് വരുന്ന ശീലങ്ങൾ മാറ്റിയെടുക്കാൻ വളരെ പ്രയാസമാണ്. നമ്മൾ പറയുന്ന കാര്യങ്ങൾ കുട്ടികൾ അംഗീകരിച്ചു തരണം എന്നും ഇല്ല. ടിവിയുടെ മുൻപിൽ നിന്ന്  കണ്ടുകൊണ്ടിരിക്കുന്ന ഒരു ടിവി പ്രോഗ്രാം തീർന്നാലും എഴുന്നേൽക്കില്ല,  ഇങ്ങനെയുള്ള കുട്ടികളെ എങ്ങനെയാണ് പാട്ടിലാക്കേണ്ടതെന്നു നോക്കാം.


∙ പതുക്ക എന്തെങ്കിലും കാണിച്ചു കൊണ്ട് തന്നെ മാറ്റം അറിയാതിരിക്കാൻ  ശ്രദ്ധ തിരിക്കുക. ഉദാഹരണത്തിന് ടിവി ഒാഫ് ചെയ്യുന്നതിനു തൊട്ടു മുൻപേ ബോളും ബാറ്റുമെടുത്ത് അടുത്തുവയ്ക്കുമ്പോൾ ശ്രദ്ധ തിരിക്കാൻ സാധിക്കും.

∙ പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് മുന്നേ അവ പരിചയപ്പെടുത്തി കൊടുക്കുക. അങ്ങനെ അപരിചിതത്വം മാറ്റാം.  

∙ കുട്ടി ചെയ്ത പോസിറ്റീവായ കാര്യത്തെക്കുറിച്ച് അഭിനന്ദിക്കുക.

∙ ഒരു ആക്റ്റിവിറ്റി അവസാനിപ്പിക്കുന്നതിന്  മുൻപേ  തന്നെ അവ എന്താണെന്നു  അറിയിക്കുക. ഉദാഹരണത്തിന്  നമ്മൾ പാർക്കിൽ നിന്നും ഈ റൈഡ് കൂടി കഴിഞ്ഞാൽ പോകും എന്ന് കുട്ടിയോട് പറയാം.

∙  കുട്ടികൾക്ക് ഏറെ സമയം പുതിയ സാഹചര്യങ്ങളോടും ആളുകളോടും ഇണങ്ങാൻ വേണ്ടിവരും എന്നോർക്കുക. എളുപ്പം ക്ഷമകെടുന്നതും ദേഷ്യപ്പെടുന്നതും ഗുണം ചെയ്യില്ല.

∙  ഏതു മാറ്റത്തെയും ഈസിയായി ചില കുട്ടികൾ എടുക്കും. എന്നുകരുതി അവരെ പാടെ ശ്രദ്ധിക്കാതെ പോകരുത്. ചെറിയ മാറ്റങ്ങളാണെങ്കിലും അവ അലോസരപ്പെടുത്തുന്നുണ്ടോ എന്ന് ഇടയ്ക്ക് അന്വേഷിക്കണം. 

Read more topics: # childrens unnecessary needs
childrens unnecessary needs

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES