കുഞ്ഞുങ്ങളുമായി യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
topbanner
  കുഞ്ഞുങ്ങളുമായി യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

  •  കുട്ടികളുമായി യാത്ര പോകുമ്പോള്‍ നേരത്തെ തന്നെ ആവശ്യമുള്ള സാധനങ്ങള്‍ തയാറാക്കി വയ്ക്കണം. 
  •  കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈയില്‍ കരുതുക. പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കാതിരിക്കുന്നതാണ് നല്ലത്. 
  • യാത്രയില്‍ തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിനു കരുതിയിരിക്കണം. പുറത്തുനിന്നു ഭക്ഷണം കഴിക്കുകയാണെങ്കില്‍, ആവിയില്‍ പുഴുങ്ങിയതും പെട്ടെന്നു ദഹിക്കുന്നതുമായ ഭക്ഷണം ഉപയോഗിക്കുക.
  •  നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വാങ്ങിച്ചു നല്‍കാതിരിക്കുക. 
  •  ചെവിയില്‍ അധികം കാറ്റും തണുപ്പും ഏല്‍ക്കാതെ മഫ്ളര്‍ ഉപയോഗിക്കുക. രാത്രിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സോക്സും ഗ്ലൗസും ഉപയോഗിക്കാം.
  • യാത്രയില്‍ ഛര്‍ദിക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ക്കായി പ്ലാസ്റ്റിക് കവര്‍, ന്യൂസ് പേപ്പര്‍ എന്നിവ കരുതുക. ഒരു നാരങ്ങ മണക്കാന്‍ കൈയില്‍ കൊടുക്കുന്നതും നല്ലതാണ്. യാത്ര തുടരുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് ഛര്‍ദി തടയുന്നതിനുള്ള മരുന്ന് കെടുക്കുന്നത് ഗുണം ചെയ്യും. 
  • അത്യാവശ്യം മരുന്നുകള്‍ കുഞ്ഞുങ്ങള്‍ക്കായി കരുതേണ്ടതാണ്. പാരസെറ്റാമോള്‍, ജലദോഷത്തിനുള്ള മരുന്ന്, വയറുവേദനയ്ക്കുള്ള മരുന്ന്. തുടങ്ങി അത്യാവശ്യം വരുന്ന മരുന്നുകള്‍ കൈയില്‍ കരുതണം
  • പനി കൂടി ഫിറ്റ്സ് വരുന്ന കുട്ടികള്‍ക്ക് ഫിറ്റ്സ് വരാതിരിക്കാന്‍ കൊടുക്കുന്ന മരുന്ന് സൂക്ഷിക്കേണ്ടതാണ്. ദിവസേന ഉപയോഗിക്കുന്ന മരുന്നുകളൊക്കെ കയ്യില്‍ കരുതണം. 
  • യാത്രാ സമയങ്ങളില്‍ കുട്ടികള്‍ക്ക് മലമൂത്ര വിസര്‍ജനത്തിന് അവസരം കൊടുക്കുക. ഡയപ്പര്‍ ഉപയോഗിക്കുന്ന കുട്ടികളുടെ ഡയപ്പര്‍ ഇടയ്ക്ക് മാറ്റി പുതിയത് ഉപയോഗിക്കേണ്ടതാണ്.

 

  • . കഴിവതും സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. 
  • . അപരിചിതരുടെ കൈയില്‍ കുട്ടികളെ കൊടുക്കുകയോ, കുട്ടികളെ തനിച്ചാക്കി പോവുകയോ ചെയ്യാതിരിക്കുക.
Read more topics: # essential tips,# for tarvelling,# with kids
essential tips for tarvelling with kids

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES