കുട്ടികളെ ശാസിക്കുന്നതിന് മുമ്പ് ഇതെല്ലാം ഒന്ന് അറിഞ്ഞിരിക്കാം...!

Malayalilife
കുട്ടികളെ ശാസിക്കുന്നതിന് മുമ്പ് ഇതെല്ലാം ഒന്ന് അറിഞ്ഞിരിക്കാം...!

കുട്ടികളുടെ മാനസികാരോഗ്യം അവരുടെ ജീവിത ചുറ്റുപാടുകളെ ആശ്രയിച്ച് ഇരിക്കും. വീട്ടില്‍ നിന്നാണ് കുട്ടികളുടെ സ്വഭാവം രൂപപ്പെടുന്നത്. വീട് കഴിഞ്ഞാല്‍ അദ്ധ്യാപകര്‍ക്കാണ് കുട്ടികളുടെ കാര്യത്തില്‍ അടുത്ത ഉത്തരവാദിത്തം. കുട്ടികളുടെ സ്വഭാവം നന്നാക്കുന്നതിന് വേണ്ടി, അവരെ നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടി ചില മാതാപിതാക്കള്‍ കുട്ടികളെ ശാസിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ട് എന്നാല്‍ കുട്ടികളില്‍ ഇത് മാനസികപരമായി ഒരുപാട് ദോഷം ചെയ്യും. ഓരോ കുട്ടിയെയും അറിഞ്ഞ് വേണം അവരെ എങ്ങനെയായിരിക്കണം ശാസിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍.

കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് അവരെ ശിക്ഷിക്കുന്നതിന് മുമ്പ് അവരുടെ സ്വഭാവം എന്താണെന്ന് അറിയുക. അതിന് ശേഷം മാത്രം എങ്ങനെ ശാസിക്കണം, എങ്ങനെ തിരുത്തണം എന്നൊക്കെ തീരുമാനിക്കാവൂ. കുട്ടികള്‍ കുറുമ്പുകാട്ടി തുടങ്ങുമ്പോള്‍ തന്നെ അവരെ പറഞ്ഞ് തിരുത്തുന്നതാണ് എപ്പോഴും നല്ലത്. എന്നാല്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്താനായി  കുട്ടികളെ ഉദ്രവിക്കുന്നതിനെക്കാള്‍ അവഗണിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. കാരണം അവര്‍ ചെയ്യുന്ന കാര്യം, പറയുന്ന കാര്യ മറ്റുള്ളവര്‍ അവഗണിക്കുന്നുവെന്ന് മനസിലായാല്‍ പിന്നെയും അത് തന്നെ ആവര്‍ത്തിക്കാനുള്ള ഉത്സാഹം കുട്ടികള്‍ക്ക് ഉണ്ടാവില്ല. മറിച്ച് അവര്‍ ചെയ്യുന്നതും പറയുന്നതും കേട്ട് മറ്റുള്ളവര്‍ ചിരിക്കുന്നത് കണ്ടാല്‍ കുട്ടികള്‍ പിന്നെയും അത് ആവര്‍ത്തിക്കും. കുറച്ച് സമയമെടുക്കുമെങ്കിലും ഇൗ  രീതി കുട്ടികളില്‍ പരീക്ഷിക്കുന്നതായിരിക്കും ഉത്തമം.

അവഗണിച്ചിട്ടും കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റമൊന്നുമില്ലെങ്കിലും, പെട്ടെന്ന് തന്നെ കുട്ടികളുടെ മാശം സ്വഭാവം മാറ്റണമെന്നാണെങ്കിലും മാറ്റി നിര്‍ത്തല്‍ രീതി പരീക്ഷിക്കാം. കുട്ടികള്‍ക്ക് ഇഷ്ടമില്ലാത്തതും ഭയമുളവാക്കുന്നതുമായ സ്ഥലമായിരിക്കണം അതിനായി തിരഞ്ഞെടുക്കേണ്ടത്. പക്ഷെ രാത്രി വീടിന് പുറത്ത് നിര്‍ത്തുക മുറിയില്‍ പൂട്ടിയിടുക തുടങ്ങിയ ചെയ്യരുത്. കുട്ടികള്‍ സുരക്ഷികരാണെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ മാത്രം അവരെ മാറ്റി നിര്‍ത്തുക. മാറ്റി നിര്‍ത്തിയാലും മാതാപിതാക്കളുടെ ശ്രദ്ധ അവിടെ ഉണ്ടാകണം.  

എന്നാല്‍ മുതിര്‍ന്നവരെ പോലെ കുട്ടികള്‍ പെരുമാറണം എന്ന് വാശിപിടിക്കുന്നത് നല്ലതല്ല. കുട്ടികളുടെ പ്രായം മാനസികപരമായ വികാസം ഇവയുമായി ബന്ധപ്പെട്ടാണ് അവരുടെ സ്വഭാവം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ അതിന്റെ പേരില്‍ കുട്ടികളെ ശാസിച്ചിട്ടും ശിക്ഷിച്ചിട്ടും ഒരു കാര്യവുമില്ല. കുട്ടികള്‍ നന്നാവുന്നതിനായി ഉപദ്രവിച്ചാല്‍ അത് മാനസികപരമായി കുട്ടികളെ  ബാധിക്കുകയേയുള്ളു. 
കുട്ടികളില്‍ നല്ല ശീലങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം അവരെ അത് ശീലിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതേമയം കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ പരസ്യമായി അവരെ ശാസിക്കാതെ ഒറ്റയ്ക്ക് മാറ്റി നിര്‍ത്ത് അവരെ ഉപദേശിക്കണം.  മാത്രമല്ല കുട്ടികളുടെ അടിസ്ഥാന പ്രകൃതങ്ങള്‍ അംഗീകരിക്കുകയും വേണം. 

കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ മാതാപിതാക്കള്‍ ഓരോ കാര്യങ്ങള്‍ ചെയ്ത് കൂട്ടുന്നതിന് മുമ്പ് ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. മാതാപിതാക്കളുടെ സ്വഭാവവും രീതികളുമാണ് കുട്ടികള്‍ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ സ്വന്തം കുട്ടികള്‍ക്ക് നല്ല മാതൃകയായിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. 
 

Read more topics: # child,# health,# parenting,# tips
child health tips for parents, parenting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES