ടൈറ്റന്‍ കമ്പനിയില്‍ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ആദ്യ മൈക്രോ മോട്ടോര്‍ വാച്ച് ശേഖരമായ ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലവതരിപ്പിച്ചു. സര്‍ഗാത്മകതയും വേറിട്ട ശൈലിയും ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു സ്റ്റേറ്റ്‌മെന്റ് ആഭരണമായാണ് ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലെത്തുന്നത്. മൂന്ന് വ്യത്യസ്ത മൈക്രോ മോട്ടോറുകളുള്ള സവിശേഷമായ ഡയല്‍ രൂപകല്പനയാണ് ഗാംബിറ്റ് വാച്ച് ശേഖരത്തിന്റെ പ്രത്യേകത. സ്പീഡോമീറ്റര്‍ പ്രചോദിത രൂപമാണ് മണിക്കൂര്‍, മിനിട്ട് സൂചികള്‍ക്ക്.
പാരമ്പര്യേതരമായ ഡിസൈനിലാണ് ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മെറ്റല്‍, ലെതര്‍ സ്ട്രാപ്പ് ഓപ്ഷനുകളുണ്ട്. സംയോജിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മോട്ടോറുകള്‍ തന്ത്രപരമായ ചിന്തയേയും വ്യത്യസ്ത മികവ് പുലര്‍ത്താനുള്ള കഴിവിന്റെയും പ്രതീകമാണ്.
116 ദശലക്ഷം വരുന്ന പുതു തലമുറ ഉപയോക്താക്കളിലേക്ക് എത്താനുള്ള ഫാസ്റ്റ്ട്രാക്കിന്റെ പുതിയ നീക്കമാണ് ഗാംബിറ്റ് അവതരണമെന്ന് ഫാസ്റ്റ്ട്രാക്ക് മാര്‍ക്കറ്റിംഗ് ഹെഡ് ഡാനി ജേക്കബ് പറഞ്ഞു. പുതിയ ജനറേഷന്റെ താത്പര്യങ്ങളേയും ജീവിത രീതിയേയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ ഡയലും മറ്റും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗാംബിറ്റ് വാച്ച് ശേഖരത്തിന്റെ അവതരണത്തിലൂടെ യുവ ഉപയോക്താക്കളുടെ ഫാഷന്‍ ബോധത്തെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം രൂപകല്പനയുടെയും എഞ്ചിനീയറിംഗ് കൃത്യതയുടേയും സംയോജനത്തിലൂടെ ഹോറോളജിക്കല്‍ മികവിനോടുള്ള ഫാസ്റ്റ് ട്രാക്കിന്റെ പ്രതിബദ്ധത വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാംബിറ്റ് വാച്ച് ശേഖരം ഫാസ്റ്റ്ട്രാക്ക് സ്റ്റോറില്‍ നിന്നും ഓണ്‍ലൈനായി fastrack.in നിന്നും ലഭിക്കും. 6795 രൂപ മുതലാണ് വില.