സ്‌മാർട്ട്ഫോൺ ബ്രാൻഡ് മോട്ടറോള മോട്ടോ ജി67 പവർ സ്‌മാർട്ട്ഫോൺ അവതരിപ്പിച്ചു. 15,000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിൽ മികച്ച ക്യാമറയും 7000എംഎഎച്ച് ബാറ്ററിയുമാണ് ഫോണിൻ്റെ പ്രധാന ആകർഷണം.
ഫോണിൽ 50എംപി സോണി ലിറ്റിയ™ 600 സെൻസർ ഉൾപ്പെട്ട മൂന്ന് ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. എല്ലാ ക്യാമറകളിലും 4കെ വീഡിയോ റെക്കോർഡിംഗ് സൗകര്യമുണ്ട്. 8എംപി അൾട്രാവൈഡ് ലെൻസും, 32എംപി സെൽഫി ക്യാമറയും മോട്ടോ എഐ പിന്തുണയുള്ള ഫോട്ടോ എൻഹാൻസ്മെന്റ് ഫീച്ചറുകളും ലഭ്യമാണ്. 6.7 ഇഞ്ച് എഫ്എച്ച്ഡി+ 120 ഹേർട്സ് ഡിസ്പ്ലേയും ഡോൾബി അറ്റ്‌മോസ്® സ്‌പീക്കറുകളുമാണ് വിനോദാനുഭവം മെച്ചപ്പെടുത്തുന്നത്.
7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററിയിലൂടെ 58 മണിക്കൂറോളം ഉപയോഗം സാധ്യമാകും. സ്‌നാപ്ഡ്രാഗൺ® 7എസ് ജെൻ 2 പ്രോസസർ, 8ജിബി റാം (24ജിബി വരെ വിപുലീകരിക്കാവുന്ന റാം ബൂസ്റ്റ്), 128ജിബി സ്റ്റോറേജ് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ..
മോട്ടോ ജി67 പവർ കോർണിങ്® ഗൊറില്ല® ഗ്ലാസ് 7ഐ, എംഐഎൽ-എസ്‌ടിഡി-810എച്ച്, ഐപി64 സർട്ടിഫിക്കേഷനുകൾ ഉൾപ്പെട്ടതുകൊണ്ട് കൂടുതൽ ദൃഢവുമാണ്.