കൊച്ചി - മോട്ടോ എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്ള പുതിയ റേസര്‍ 60 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി മോട്ടറോള. 100 ശതമാനം ട്രൂ കളര്‍ ക്യാമറയും, ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് പുതിയ റേസര്‍ 60. ആംഗ്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് സ്‌ക്രീനില്‍ തൊടാതെ തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കും.
പ്രീമിയം പേള്‍ മാര്‍ബിളും ഫാബ്രിക് ഫിനിഷുകളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്ലിപ്പ് ഫോണ്‍ കൂടിയായ റേസര്‍ 60യില്‍
6.9ഇഞ്ച് എല്‍ടിപിഒ എല്‍ഇഡി ഡിസ്‌പ്ലേ, 3.6 ഇഞ്ച് എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേ, പ്രോ-ഗ്രേഡ് 50എംപി ക്യാമറ, ക്വാഡ് പിക്സല്‍ സാങ്കേതികവിദ്യയുള്ള 32എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയാണുള്ളത്. 8ജിബി +256 ജിബി വേരിയന്റിന് 49,999 രൂപയാണ് വില. ജൂണ്‍ 4 മുതല്‍ വിപണിയില്‍ ലഭ്യമാകും.