Latest News

ദിവാലി വിത്ത് എംഐ' ഓഫറുമായി ഷവോമി; സ്മാര്‍ട്ട് ഫോണുകള്‍ക്കും സ്മാര്‍ട്ട് ടിവികള്‍ക്കും വമ്പന്‍ വിലക്കുറവ്

Malayalilife
  ദിവാലി വിത്ത് എംഐ' ഓഫറുമായി ഷവോമി; സ്മാര്‍ട്ട് ഫോണുകള്‍ക്കും സ്മാര്‍ട്ട് ടിവികള്‍ക്കും വമ്പന്‍ വിലക്കുറവ്

കൂടുതല്‍ ഫീച്ചറുകള്‍ കുത്തി നിറച്ച് സ്മാര്‍ട്ട് ഫോണുകളെ വിപണിയിലെത്തിക്കുന്നതില്‍ പേരെടുത്തവരാണ് ചൈനീസ് കമ്പനിയായ ഷവോമി. വിലക്കുറവില്‍ വിസ്മയം ആവര്‍ത്തിച്ച് ദീപാവലിപ്പ് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് അവര്‍. 'ദിവാലി വിത്ത് എംഐ' എന്ന പേരില്‍ മൂന്നു ദിവസം നീളുന്ന ഓഫര്‍ സെയിലാണ് ഷവോമി ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന ഓഫര്‍ വില്‍പ്പനയില്‍ സ്മാര്‍ട് ഫോണ്‍, സ്മര്‍ട് ടിവി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വില്‍പ്പനയ്ക്കെത്തും.

43 ഇഞ്ചിന്റെ സ്മാര്‍ട്ട് ടിവി 21,999 രൂപയ്ക്കാണ് വില്‍ക്കുക. റെഡ്മി നോട്ട് 5 പ്രൊ 4 ജിബി/ 64 ജിബി വേരിയന്റ് 12,999 രൂപയ്ക്ക് ലഭിക്കും. 6 ജിബി/ 64 ജിബി വേരിയന്റ് 14,999 രൂപയ്ക്കും വാങ്ങാം. റെഡ്മി വൈ2 4 ജിബി/ 64 ജിബി വേരിയന്റിന് 10,999 രൂപയും എംഐ എ2 വിന് 14,999 രൂപയുമായിരിക്കും വില.ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ബ്ലൂടൂത്ത് ഓഡിയോ റിസീവര്‍, ബ്ലൂടൂത്ത് സ്പീക്കര്‍, പവര്‍ ബാങ്ക് തുടങ്ങിയവയും ഓഫര്‍ വിലയില്‍ വില്‍പ്പനയ്ക്കെത്തുന്നു.

എംഐ പവര്‍ ബാങ്ക് 2i 20,000 എംഎഎച്ചും ഉം 10,000 എംഎഎച്ചും യഥാക്രമം 1,399 രൂപയ്ക്കും 699 രൂപയ്ക്കും ലഭ്യമാക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 7,500 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകള്‍ക്ക് 750 രൂപ ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്മി നോട്ട് 5, പോക്കോ എഫ് 1 എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പേടിഎം വഴി വാങ്ങുമ്പോള്‍ 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. മൊബിക്വിക് ഉപഭോക്താക്കള്‍ക്ക് 2000 രൂപ വരെ ക്യാഷ്ബാക്കാണ് വാഗ്ദാനം ചെയ്യുന്നത്.

diwali-with-mi-sale-in-xiaomi-start-on-october-23

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES