Latest News

പ്ലാസ്റ്റിക് രഹിത പാക്കേജിംഗിലേക്ക് ഫ്‌ളിപ്കാര്‍ട്ട്

Malayalilife
topbanner
പ്ലാസ്റ്റിക് രഹിത പാക്കേജിംഗിലേക്ക് ഫ്‌ളിപ്കാര്‍ട്ട്

ഒരു തവണ മാത്രം ഉപയോഗിക്കേണ്ടിവരുന്ന പ്ലാസ്റ്റിക് ഒഴിവാക്കി നൂറ് ശതമാനം പ്ലാസ്റ്റിക് രഹിത പാക്കേജിംഗിലേക്ക് മാറുകയാണ് ഫ്‌ളിപ്കാര്‍ട്ട്. എഴുപതിലധികം ഫ്‌ളിപ്കാര്‍ട്ട് നടത്തിപ്പ് കേന്ദ്രങ്ങളില്‍ ഈ തീരുമാനം ഇതിനകം നടപ്പാക്കി. ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എല്ലാ വില്‍പ്പനക്കാരും പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന നിര്‍ദേശം കൂടി കമ്പനി നല്‍കി. ചെറു കഷണങ്ങളായി മുറിച്ച പരിസ്ഥിതി സൗഹൃദ പേപ്പറുകള്‍, പോളി സഞ്ചികള്‍ക്കു പകരം പുനരുപയോഗിക്കാവുന്ന പേപ്പര്‍ ബാഗുകള്‍, ബബിള്‍ വ്രാപ്പുകള്‍ക്കു പകരം ചെറു കഷണങ്ങളായി മുറിച്ച കാര്‍ഡ്‌ബോര്‍ഡ് പേപ്പറുകള്‍, 2 പേപ്പര്‍ ലെയറോടുകൂടിയ റോളുകള്‍ എന്നിവയാണ് ഇപ്പോള്‍ പാക്കിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.   

സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ബിസിനസ് രീതികള്‍ക്ക് കമ്പനി വലിയ പ്രാധാന്യം നല്‍കുന്നതായി ഫ്‌ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും സപ്ലൈ ചെയിന്‍ മേധാവിയുമായ ഹേമന്ത് ബദ്രി പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുന്നതിലൂടെ സുസ്ഥിര ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഇ കൊമേഴ്സ് റെഡി പാക്കേജിംഗ്' വഴി വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ്, ഗാര്‍ഹിക ഉപകരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പുറമെയുള്ള അധിക പാക്കിംഗ് ഒഴിവാക്കി അവയുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് പാക്കേജില്‍ കയറ്റി അയയ്ക്കുകയാണ് ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. പുതിയ പേപ്പര്‍ പാക്കേജിംഗ് വനനശീകരണത്തിന് കാരണമാകില്ലെന്ന് കമ്പനി ഉറപ്പുവരുത്തുകയും ചെയ്യുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് 2030 ഓടെ സിറ്റി ലോജിസ്റ്റിക് ശൃംഖല പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനും ഫ്‌ളിപ്കാര്‍ട്ട് പദ്ധതിയിടുന്നു.

Read more topics: # flipkart in new package
flipkart in new package

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES