Latest News

ഗൂഗിള്‍ പേയില്‍ പണമയയ്ക്കാന്‍ ഫീസ്

Malayalilife
topbanner
ഗൂഗിള്‍ പേയില്‍ പണമയയ്ക്കാന്‍ ഫീസ്

 ഇന്ത്യയില്‍ ഗൂഗിള്‍ പേ വഴിയുള്ള പണമിടപാടുകള്‍ക്ക് ഫീസ്  നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍. സൗജന്യമായി  തന്നെ ഇന്ത്യയില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ തുടരും എന്നും ഗൂഗിള്‍ വ്യക്തമാക്കി.  ഇനി മുതല്‍ നിശ്ചിത ഫീസ് ഗൂഗിള്‍ പേയില്‍ പണം അയയ്ക്കുന്നതിന്ഈടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 1.5 ശതമാനം ചാര്‍ജ് ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക്  ഈടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നിലവിൽ  ഫീസ് ഈടാക്കുന്നത് പണമിടപാടുകള്‍ക്ക് അമേരിക്കയിലെ ഉപയോക്താക്കളില്‍നിന്നുമാണ്. അമേരിക്കയില്‍ മാത്രമാണ് ചാര്‍ജുകള്‍  ബാധകം. ഇത് ഇന്ത്യയിലെ സേവനങ്ങള്‍ക്ക്  തടസമാകില്ലെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. ഗൂഗിള്‍ നേരത്തെ തന്നെ . അടുത്ത വര്‍ഷം മുതല്‍ ഗൂഗിള്‍ പേയുടെ വെബ് സേവനം ലഭ്യമാകില്ല എന്ന്  വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പരിഷ്കാരങ്ങളും ഉണ്ടാകുമെന്നാണ് സൂചന.

Read more topics: # google pay,# have fees
google pay have fees

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES