ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഹോണര്‍, അതിന്റെ പുതിയ ഹാന്‍ഡ്‌സെറ്റുകളിലൂടെ ബാറ്ററി ശേഷി വര്‍ദ്ധിപ്പിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട. 2025 ഏപ്രിലില്‍ 8,000 എംഎഎച്ച് ശേഷിയുള്ള സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയുമായി ഹോണര്‍ പവര്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് കമ്പനി പുതിയ മേല്‍ക്കോയ്മയുമായി രംഗത്തെത്തുന്നത്.
ഏറ്റവും പുതിയതായി, 8,300 എംഎഎച്ച് ബാറ്ററിയുമായി ഹോണര്‍ എക്സ്70 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 80 വാട്ട്സ് വയര്‍ഡ് ചാര്‍ജിംഗിനൊപ്പം, അത്യാധുനിക ഫീച്ചറുകളായ വയറ്‌ലസ് ഫാസ്റ്റ് ചാര്‍ജിംഗും റിവേഴ്സ് ചാര്‍ജിംഗും ഹാന്‍ഡ്സെറ്റിന്റെ 12 ജിബി റാം + 512 ജിബി സ്റ്റോറേജ് പതിപ്പില്‍ ലഭ്യമാകുന്നുണ്ട്.
മലയാളികള്‍ക്കും ഏറെ പരിചിതമായ ഹോണര്‍ ബ്രാന്‍ഡ്, ഇനി അവരുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളില്‍ 7,020 എംഎഎച്ച് മുതല്‍ 7,200 എംഎഎച്ച് വരെ ശേഷിയുള്ള ബാറ്ററികള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് സൂചന. അതേസമയം മിഡ്-റേഞ്ച് ഫോണുകളില്‍ 8,200 എംഎഎച്ച് മുതല്‍ 8,400 എംഎഎച്ച് വരെ ശേഷിയുള്ള ബാറ്ററികള്‍ കമ്പനി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ഈ വര്‍ഷാവസാനത്തോടെയോ അല്ലെങ്കില്‍ 2026-ലോ ഈ വലിയ ബാറ്ററി അപ്ഗ്രേഡുകള്‍ വിപണിയിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടിപ്സ്റ്റര്‍ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോവിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.ഇതോടൊപ്പം, ഹോണറിന്റെ മാജിക് വി5 ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണില്‍ 16 ജിബി റാം + 1 ടിബി സ്റ്റോറേജ് വേരിയന്റിനൊപ്പം 6,100 എംഎഎച്ച് ബാറ്ററിയും ലഭ്യമാകുന്നു. ബാറ്ററി തകരാറുകള്‍ കുറയ്ക്കാനും, ദൈര്‍ഘ്യമേറിയ ഉപയോഗത്തിനും ഉതകുന്ന രീതിയില്‍ ഹോണറിന്റെ പുതിയ നീക്കങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നുറപ്പ്.