ഐഫോണ്‍ 11ന്റെ വില കുറച്ചു

Malayalilife
topbanner
ഐഫോണ്‍ 11ന്റെ വില കുറച്ചു

ഫോണ്‍ 11ന്റെ വില കുറച്ചു. 13,400 രൂപയോളമാണ് ആപ്പിള്‍ കുറച്ചത്. ഐഫോണ്‍ 12 സീരീസ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ആണ് വില കുറഞ്ഞിരിക്കുന്നത്. നേരത്തെ 68,300 രൂപയായിരുന്നു 64ജി.ബി ഐഫോണ്‍ 11 ഇപ്പോള്‍ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ 54,900 രൂപയ്ക്ക് ലഭ്യമാണ്. ഐഫോണ്‍ 11ന്റെ 128 ജി.ബി മോഡല്‍ 59,900 രൂപയ്ക്കും 256 ജി.ബി വേരിയന്റ് 69,900 രൂപയ്ക്കും ലഭിക്കും.

റിപ്പോര്‍ട്ട് പ്രകാരം എസ്ഇ, എക്സ്ആര്‍ സീരിസിന്റെ വിലയും കുറച്ചിട്ടുണ്ട്. ഐഫോണ്‍ എസ്ഇ 128 ജി.ബി, 256 ജി.ബി മോഡലുകള്‍ യഥാക്രമം 39,900 രൂപയ്ക്കും 44,900 രൂപയുക്കും ലഭിക്കും. 54,900 രൂപയാണ് ഐഫോണ്‍ എസ്ഇ 256 ജി.ബി വേരിയന്റിന് വില. ഐഫോണ്‍ എക്സ്ആര്‍ 64 ജി.ബിക്ക് 47,900 രൂപയ്ക്കും 128 ജി.ബി മോഡലിന് 52,900 രൂപയ്ക്കും സ്വന്തമാക്കാം എന്നാണ് സൂചന.

ആമസോണും ഫ്ളിപ്കാര്‍ട്ടും ഐ ഫോണ്‍ 11ന് 18,000 രൂപയോളം വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 17മുതല്‍ ആമസോണ്‍ ഉത്സവ ഓഫറിന്റെ ഭാഗമായി ഐഫോണ്‍ 11നൊപ്പം എയര്‍പോഡുകളും ആപ്പിള്‍ സ്റ്റോര്‍ സൗജന്യമായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

Read more topics: # iphone 11,# price discount
iphone 11 price discount

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES