Latest News

തായ്ലന്റില്‍ അസംബ്ലി യൂണീറ്റ് ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

Malayalilife
topbanner
തായ്ലന്റില്‍ അസംബ്ലി യൂണീറ്റ് ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

തായ്ലന്റില്‍ അസംബ്ലി യൂണീറ്റ് ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്. ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയാണ് തായ്ലന്റില്‍ അസംബ്ലി ചെയ്യുന്നത്. 2015ല്‍ ആണ് എന്‍ഫീല്‍ഡ് തായ്ലന്റില്‍ വില്‍പ്പന ആരംഭിച്ചത്. ഇന്തോനേഷ്യ, തായ്ലന്റ് ഉള്‍പ്പടെയുള്ള തെക്കു-കിഴക്കന്‍ ഏഷ്യയിലേക്കുള്ള ബൈക്കുകളുടെ വിതരണം ഇനി തായ്ലന്റ് കേന്ദ്രീകരിക്കും. ചെന്നൈയിലെ മൂന്ന് നിര്‍മാണ യൂണീറ്റുകള്‍ കൂടാതെ 2020ല്‍ അര്‍ജന്റീനയിലും 2021ല്‍ കൊളംബിയയിലും എന്‍ഫീല്‍ഡ് അസംബ്ലി യൂണീറ്റുകള്‍ ആരംഭിച്ചിരുന്നു.

തായ്ലന്റ്, ഓസ്ട്രേലിയ, ന്യൂസിലന്റ്, കൊറിയ ഉള്‍പ്പടെയുള്ള വിപണികളില്‍ ശക്തമായ സാന്നിധ്യമാണ് എന്‍ഫീല്‍ഡിന് ഉള്ളത്. പ്രീമിയം,മിഡ്-സൈസ് സെഗ്മെന്റില്‍ ഈ വിപണികളില്‍ ആദ്യ അഞ്ചിലാണ് എന്‍ഫീല്‍ഡിന്റെ സ്ഥാനം. ഏഷെര്‍ മോട്ടോര്‍സിന് കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡ് 2020-21 സാമ്പത്തിക വര്‍ഷം 60,09,403 ബൈക്കുകളാണ് വിറ്റത്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

thailand assembly unit started royal enfiled

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES