Latest News

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍

Malayalilife
topbanner
 പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍

നിമുതല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ പുത്തന്‍ ഫീച്ചര്‍.  എഡിറ്റ് ട്വീറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പബ്ലിഷ് ചെയ്തിരിക്കുകയാണ്.ഈ ഫീച്ചര്‍ ഇപ്പോള്‍ ഇന്റേണല്‍ ടെസ്റ്റിംഗിലാണെന്നും അതുകൊണ്ട് തന്നെ  വരും ആഴ്ചകളില്‍ പുറത്തിറക്കുമെന്നമാണ് ട്വിറ്റര്‍ പറയുന്നു.

'നിങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ട്വീറ്റില്‍ കാണുകയാണെങ്കില്‍, എഡിറ്റ് ബട്ടണ്‍ നിങ്ങള്‍ക്ക് പരീക്ഷണാര്‍ത്ഥത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം' പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചുകൊണ്ട് കമ്ബനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തില്‍ നിലവില്‍,  മാറ്റം വരുത്താന്‍ സാധിക്കില്ല. എന്നാല്‍  ഉപയോക്താക്കള്‍ക്ക് ഒരു ട്വീറ്റ് പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, പോസ്റ്റ് ചെയ്തതിന് ശേഷം അതില്‍ തെറ്റോ മറ്റോ ഉണ്ടെങ്കില്‍ പരിഹരിക്കാം. എന്നാല്‍ എഡിറ്റ് ചെയ്യുന്നതിന് സമയ പരിധിയുണ്ട്.  ട്വീറ്റുകള്‍ ഒരു ട്വീറ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം 30 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാനാണ് ട്വിറ്റര്‍ അനുവദിക്കുന്നത്. എല്ലാ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭിക്കില്ല. എന്നാല്‍ ഇത് താല്‍ക്കാലികമായ ഒരു സജ്ജീകരണമായിരിക്കും.

Read more topics: # ട്വിറ്റര്‍
twitter launch new feature

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES