അൺലിമിറ്റഡ് പ്ലാനുമായി വോഡഫോൺ ഐഡിയ രംഗത്ത്

Malayalilife
topbanner
 അൺലിമിറ്റഡ് പ്ലാനുമായി വോഡഫോൺ ഐഡിയ രംഗത്ത്

പുത്തൻ ഡേറ്റ ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് വി.  ഓരോ മാസവും 2 ജിബി വരെ അധിക ഡേറ്റ അധിക  ചെലവില്ലാതെ ലഭിക്കുന്നത് അടക്കമുള്ള നേട്ടങ്ങളുമായി ഹീറോ അണ്‍ലിമിറ്റഡ് ക്യാംപെയിന് വി  തുടക്കം കുറിച്ചു.  വി അണ്‍ലിമിറ്റഡ് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്  ഡേറ്റാ ഡിലൈറ്റ് ആനുകൂല്യങ്ങളോടെ ആണ്. 121249 ഡയല്‍ ചെയ്തോ വി ആപ് ഉപയോഗിച്ചോ ഡേറ്റാ ഡിലൈറ്റ്  അണ്‍ലോക് മൊബൈല്‍ നമ്പറില്‍ നിന്ന്  ചെയ്യാം.


പ്രതിദിന കോട്ടയ്ക്ക് പുറമേ ഓരോ മാസവും 2 ജിബി വരെ ഡേറ്റാ ഡിലൈറ്റ് വഴി  അധിക ഡേറ്റാ അധിക ചെലവില്ലാതെ ഉപയോഗിക്കാം. പരിധിയില്ലാത്ത അതിവേഗ ഡേറ്റ, വാരാന്ത്യ ഡേറ്റ റോള്‍ഓവര്‍ തുടങ്ങിയവയ്ക്കു പുറമേ പുതിയ റീചാര്‍ജ് പാക്കുകളും  രാത്രി 12 മുതല്‍ രാവിലെ 6 മണി വരെ  അവതരിപ്പിച്ചിട്ടുണ്ട്.

 പ്രമുഖ നടന്‍ വിനയ് പഥകിനെ അവതരിപ്പിക്കുന്ന ‘സിര്‍ഫ് നാം നഹി, കാം കാ അണ്‍ലിമിറ്റഡ്’ എന്ന ക്യാംപെയിനും വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാനിനെ പരിചയപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്. വി ഹീറോ അണ്‍ലിമിറ്റഡ് പാക്കുകള്‍ 299 രൂപയുടെ റീചാര്‍ജുകള്‍ക്കും അതിനു മുകളിലുള്ള പ്രതിദിന ഡേറ്റ ക്വാട്ട പായ്ക്കുകളിലുമാണ്  ആരംഭിക്കുന്നത്. ഹീറോ അണ്‍ലിമിറ്റഡിന് കീഴില്‍ 359 രൂപ, 409 രൂപ, 475 രൂപ എന്നിങ്ങനെ ഉയര്‍ന്ന പ്രതിദിന ഡേറ്റാ ക്വാട്ടയുള്ള പുതിയ റീചാര്‍ജ് പാക്കുകളും വി അവതരിപ്പിച്ചിട്ടുണ്ട്.

Read more topics: # unlimited plan offer in vi
unlimited plan offer in vi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES