യൂട്യൂബിലെ വാച്ച്‌ ഹിസ്റ്ററിയും സെര്‍ച്ച്‌ ഹിസ്റ്ററിയും ഇനി റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് തടയാം

Malayalilife
topbanner
യൂട്യൂബിലെ വാച്ച്‌ ഹിസ്റ്ററിയും സെര്‍ച്ച്‌ ഹിസ്റ്ററിയും  ഇനി റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് തടയാം

നിരന്തരമായി നിങ്ങൾ യൂട്യൂബില്‍  കാണുകയും തിരയുകയും ചെയ്യുന്ന വീഡിയോകള്‍ ഏതൊക്കെയാണെന്ന് ഉള്ള ഒരു ശേഖരണം യൂട്യൂബിൽ ഉണ്ടാകും.  നിങ്ങളുടെ താത്പര്യങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയും നിങ്ങളുടെ യൂട്യൂബ് വിന്‍ഡോയില്‍ വീഡിയോകള്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്യാറുണ്ട്.  പരസ്യവിതരണത്തിലും ഇതേ രീതി തന്നെയാണ് യൂട്യൂബ് പിന്തുടരുന്നത്. ഒരുപക്ഷേ  ചിലപ്പോള്‍ ഈ സംവിധാനം സ്വകാര്യതയെ ബാധിക്കുന്നതോ അല്ലെങ്കില്‍ ശല്യപ്പെടുത്തുന്നതോ ആയിരിക്കും. എന്നാല്‍ നിങ്ങളുടെ വാച്ച്‌ ഹിസ്റ്ററിയും സെര്‍ച്ച്‌ ഹിസ്റ്ററിയും റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് തടയാന്‍ കഴിയുമെന്നത് പലരും അറിയാതെ പോകും.

ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ  യൂട്യൂബ് ആപ്പിലെ സെറ്റിങ്സിലെ ഹിസ്റ്ററി & പ്രൈവസി എടുത്ത് പോസ് സെര്‍ച്ച്‌ ഹിസ്റ്ററി ടോഗിള്‍, പോസ് വാച്ച്‌ ഹിസ്റ്ററി എന്ന ടോഗിള്‍ ബട്ടനുകള്‍ ഓണ്‍ ചെയ്താല്‍ മതിയാകും. എന്നാൽ  ഐഒഎസ് ആപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ സെറ്റിങ്സ് തുറന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ഈ ബട്ടണുകള്‍ കാണാം. ഇതോടെ നിങ്ങളുടെ യൂട്യൂബില്‍ കാണുന്നതും, തിരയുന്നതുമായ വീഡിയോകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വെക്കുന്നത് നിര്‍ത്തി വെക്കാനാവുന്നതാണ്. 

youtube watch history and search history

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES