കെ ആര്‍ ഗൗരിയമ്മയുടെ വേർപാടിന് ഒരു വയസ്സ്; യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം 'സ്മരണാഞ്ജലി' യുടെ പ്രകാശനം എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു

Malayalilife
topbanner
കെ ആര്‍ ഗൗരിയമ്മയുടെ വേർപാടിന് ഒരു വയസ്സ്; യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം 'സ്മരണാഞ്ജലി' യുടെ  പ്രകാശനം എല്‍  ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു

 കെ ആര്‍ ഗൗരിയമ്മയുടെ സ്മരണകള്‍ക്ക് ഇന്ന് ഒരു വയസ്സ്. യുവസംവിധായകന്‍ അഭിലാഷ് കോടവേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച വീഡിയോ ഗസല്‍  ആല്‍ബം 'സ്മരണാഞ്ജലി'യുടെ  പ്രകാശനവും സ്വിച്ച് ഓണ്‍ കര്‍മ്മവും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു'.

കലൂര്‍ ലെനിന്‍ സെന്‍ററില്‍ നടന്ന ചടങ്ങിൽ, സംവിധായകൻ അഭിലാഷ് കോടവേലി' സി.പി.ഐ.എം എരിയാ സെക്രട്ടറി സി. എൻ. മണി, നഗരസഭാ കൗൺസിലർ അഷിത യാഹിയ, ഗസൽ ഗായകൻ രഞ്ജിത്ത് സുരേന്ദ്രൻ, കോ-ഓർഡിനേറ്റർ -ഹരീഷ്.എസ്. എന്നിവർ പങ്കെടുത്തും.ഗൗരിയമ്മയുടെ ഒന്നാം ചരമ വാര്‍ഷികത്തിനോടനുബന്ധിച്ച്  ഗസല്‍ രൂപത്തില്‍ ഒരുക്കിയിട്ടുള്ള നൃത്താവിഷ്ക്കാരത്തിന്‍റെ വീഡിയോയാണ് പ്രകാശിപ്പിച്ചത്. പ്രമുഖ ഗസല്‍ ഗായകന്‍ രഞ്ജിത്ത് സുരേന്ദ്രനാണ് ആല്‍ബത്തിന് സംഗീതവും ആലാപനവും നിര്‍വ്വഹിക്കുന്നത്. മഹാത്മാഗാന്ധി  സര്‍വ്വകലാശാല കലാതിലകം അമൃതവര്‍ഷ കണ്ണനാണ് വീഡിയോയിലെ നൃത്തം ആവിഷ്ക്കരിക്കുന്നത്. 

 

kr gowri amma first death anniversary

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES