പേര് ശശാങ്കന്‍ എന്നല്ല; 10-ാം ക്ലാസില്‍ പഠനം നിര്‍ത്തി; കോപ്രായം കാട്ടിയത് മിമിക്രിയായി; സ്റ്റേജ് ഷോയ്ക്കിടെ ഒളിച്ചോടി വിവാഹവും; ശശാങ്കന്റെ ജീവിതവും മഹാ കോമഡി

Malayalilife
topbanner
പേര് ശശാങ്കന്‍ എന്നല്ല; 10-ാം ക്ലാസില്‍ പഠനം നിര്‍ത്തി; കോപ്രായം കാട്ടിയത് മിമിക്രിയായി; സ്റ്റേജ് ഷോയ്ക്കിടെ ഒളിച്ചോടി വിവാഹവും; ശശാങ്കന്റെ ജീവിതവും മഹാ കോമഡി

ലയാള സിനിമ  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹാസ്യ താരമാണ് ശശാങ്കൻ മയ്യനാട്. ഒരു മിമിക്രി ആർട്ടിസ്റ്റ് , സ്റ്റേജ് പെർഫോർമർ , നടൻ എന്നീ നിലകളിൽ എല്ലാം തന്നെ താരം ശ്രദ്ധേയനാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റെ ആദ്യരാത്രി എന്നസ്കിറ്റ് ഇന്നും യുട്യൂബിൽ ഏറെ കാഴ്ചക്കാരുള്ള ഐറ്റമാണ്. അതോടൊപ്പം തന്നെ താരം ഒരു തിരക്കഥാകൃത്ത് കൂടിയാണ്. നിരവധി ആരാധകരാണ് ഈ കലാകാരന് ഉള്ളത്.

ഒരു കലകുടുമ്പലത്തിൽ ജനിച്ച താരത്തിന്റെ  സ്വദേശം എന്ന് പറയുന്നത് കൊല്ലം ജില്ലയിലെ മയ്യനാട് ആണ്. ക്ലാസിക്കൽ ഡാൻസർ ആയിരുന്ന  താരത്തിന്റെ അച്ഛൻ  ശശിധരന് ഒരു നൃത്തവിദ്യാലയവും ബാലെ ട്രൂപ്പുമാണ് ഉണ്ടായിരുന്നത്. എന്നാൽ ശശാങ്കന്റെ  അമ്മ ആകട്ടെ ഒരു ശാസ്ത്രീയ സംഗീതമൊക്കെ അഭ്യസിച്ച ഒരു ഗായിക കൂടിയാണ്. താരത്തിന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. ശരത്, സാൾട്ടസ് എന്നിവരാണ് സഹോദരങ്ങൾ. എന്നാൽ താരത്തിന്റെ യഥാർത്ഥ പേര് എന്ന് പറയുന്നത് സംഗീത് എന്നാണ്. അച്ഛനും അമ്മയുമെല്ലാം വീട്ടിൽ താരത്തെ വിളിക്കുന്ന പേരാണ് ശശാങ്കൻ. ചെറുപ്പകാലത്ത് തനിക്ക് തീരെ കലാവാസന ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും ചേട്ടനും അനിയനുമെല്ലാം സമ്മാനം വാങ്ങി വരുമ്പോൾ ഞാൻ ഇളിഭ്യനായി നിൽക്കും എന്നുമാണ് ശശാങ്കൻ ഒരു വേള തുറന്ന് പറഞ്ഞിട്ടുള്ളത്. എല്ലാവരുടെയും മുന്നിൽ ഒന്ന് പിടിച്ചു നിൽക്കുന്നതിന്റെ ഭാഗമായാണ് മിമിക്രി പയറ്റി നോക്കാൻ താരം തീരുമാനിക്കുന്നത്. എന്നാൽ അത് ശശാങ്കന്റെ ജീവിതത്തിൽ ഒരു പിടിവള്ളിയായി മാറുകയും ചെയ്തു.

കലാകുടുംബമാണെങ്കിലും ഏറെ  സാമ്പത്തിക ബുദ്ധിമുട്ടുകൾ നന്നേ ചെറുപ്രായത്തിൽ തന്നെ ശശാങ്കന്റെ കുടുംബത്തെ അലട്ടിയിരുന്നു. . ഓടുമേഞ്ഞ, കുടുസുമുറികളുള്ള ഒരു ചെറിയ വീട്ടിലായിരുന്നു അമ്മയും അച്ഛനും സഹോദരന്മാരുൾപ്പെടെ  താരം കഴിഞ്ഞ് പോന്നിരുന്നത്.
പത്താം ക്‌ളാസ് പരീക്ഷ പാസായതോടെ പഠിത്തവും താരം നിർത്തിയിരുന്നു. പിന്നാലെ കൂലിപ്പണി ചെയ്തായിരുന്നു ഉപജീവന മാർഗ്ഗം കണ്ടെത്തിയതും. കൂടുതലും പെയിന്റിങ്, ആർട്- ഡിസൈൻ വർക്കുകൾ, വീട്ടിൽ അലങ്കാര ശിൽപങ്ങൾ ഉണ്ടാക്കുക തുടങ്ങിയ പണികളായിരുന്നു അന്ന് താരം ചെയ്തിരുന്നത്. എന്നാൽ ഈ ജോലികൾക്ക് ഇടയിലും മിമിക്രി താരം കൈവിട്ടതുമില്ല. സ്വയം പഠിച്ചെടുത്ത മിമിക്രി കൊണ്ട് പ്രൊഫഷനൽ ട്രൂപ്പുകളിൽ അംഗമായി മാറുകയും ചെയ്തു. ഇതിലൂടെയാണ് താരം കോമഡി സ്റ്റാർസ് വേദിയിലേക്ക് എത്തുന്നതും. ഇതിലൂടെ ജീവിതത്തിന്റെ പുതിയ പുതിയ വഴിത്തിരിവുകൾ വന്നു തുടങ്ങി. കൂടുതൽ സ്റ്റേജ്  പരിപാടികൾ വന്നതോടെ കൂലിപ്പണി ഇല്ലാതെയും തനിക്ക് ജീവിക്കാം എന്നൊരു നിലയിലേക്ക് ശശാങ്കൻ എത്തുകയും ചെയ്തു.

താരത്തിന്റേത് ഒരു പ്രണയ വിവാഹം കൂടിയാണ്. സ്‌ക്കിറ്റുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന വേളയിലാണ്  കൊല്ലത്തെ ഒരു ബേക്കറിയിൽ  ക്യാഷ് കൗണ്ടറിൽ വച്ച് ആനിയെ പരിചയപ്പെടുന്നത്. പിന്നീട അത്  പ്രണയമായി മാറുകയും ചെയ്തു. ആദ്യമൊക്കെ ആനിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ  ഒരു സ്റ്റേജ് ഷോയ്ക്കിടെ ആനിയെയും  കൊണ്ട് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്ന ശശാങ്കൻ.  പിന്നീട് ഇരുവീട്ടുകാരും പിണക്കമെല്ലാം മറന്നു ബന്ധം അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ് .ശശാങ്കൻ ആനി  ദമ്പതികൾക്ക് ശിവാനി എന്നൊരു മകൾ കൂടി ഉണ്ട്. ഈ അടുത്ത സമയത്തായിരുന്നു താരം സ്വന്തമായി ഒരു വീട് പണിതത്. നിരവധി സ്റ്റേജ് പരിപാടികളുമായി താരം മുന്നോട്ട് കൊണ്ട് പോകുകയാണ് താരം.

 

Read more topics: # Actor shashankan realistic life
Actor shashankan realistic life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES