ഞാനിന്ന് എന്റെ മോളെ കാണാനുള്ള യാത്രയിലാണ്; ഓഫ് സ്ക്രീൻ മകളെ പരിചയപ്പെടുത്തി അനു ജോസഫ്

Malayalilife
topbanner
ഞാനിന്ന് എന്റെ മോളെ കാണാനുള്ള യാത്രയിലാണ്; ഓഫ് സ്ക്രീൻ മകളെ പരിചയപ്പെടുത്തി അനു ജോസഫ്

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി ആണ് ജോസഫ്. നിരവധി പരമ്പരകളിലൂടെയും ചിത്രങ്ങളിലൂടെയും എല്ലാം തന്നെ അനു തിളങ്ങുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത് മീനാക്ഷിയുമായി അനു നടത്തിയ രസകരമായ ഒരു അഭിമുഖമാണ്. ഞാനിന്ന് എന്റെ മോളെ കാണാനുള്ള യാത്രയിലാണ് എന്ന്  പരിചയപ്പെടുത്തി കൊണ്ടാണ്  അനുവിന്റെ വീഡിയോ ആരംഭിക്കുന്നത്.


മീനാക്ഷിയുടെ അച്ഛന്റെ ഫ്രണ്ടിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അമ്മയും മകളും തമ്മിലുള്ള വികാരതീവ്രമായ നിമിഷം നിങ്ങള്‍ക്ക് നേരില്‍ കാണാം. കൊച്ച് നേരത്തെ എത്തി, അമ്മ എവിടെപ്പോയി കെടക്കുകയായിരുന്നുവെന്ന് ചോദിച്ചാല്‍ തീര്‍ന്നു. കണ്ണ് പൊത്തി ആരാണെന്ന് ചോദിച്ചപ്പോള്‍ പറയത്തില്ലെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. ചോക്ലേറ്റ് ഓഫര്‍ ചെയ്തപ്പോഴാണ് മീനാക്ഷി ആരാണെന്ന് പറഞ്ഞത്.

ലോക്ഡൗണിന് മുന്‍പായിരുന്നു സിനിമ ചെയ്തത്. എത്ര സിനിമകളാണ് റിലീസില്‍ കുരുങ്ങിയത്. ടോപ് സിംഗര്‍ തുടങ്ങിയിട്ട് 4 വര്‍ഷമായി. സമയം പോവുന്നതറിയില്ല. സിനിമ ഇപ്പോള്‍ പതുക്കെ തുടങ്ങിയിട്ടുണ്ട്. ട്രാവലിംഗിന്റെയൊക്കെ പ്രശ്നമുണ്ടായിരുന്നു, ആങ്കറിങ്ങ് രംഗത്ത് ഒരു പരിചയവുമുണ്ടായിരുന്നില്ല, ഇതേ പോലെ ആങ്കറിങ്ങ് എന്ന് പറഞ്ഞാല്‍ വേറെ എവിടെയെങ്കിലും ക്ഷണിച്ചാല്‍ ചെയ്യാനാവുമെന്ന് അറിയില്ല. കഴിഞ്ഞ സീസണിലെ ആളുകളെല്ലാം എന്റെ പ്രായക്കാരായിരുന്നു. 

വന്ന് അര മണിക്കൂര്‍ കഴിയുമ്പോഴേക്കും എല്ലാവരുമായി പെട്ടെന്ന് കൂട്ടാവും. പെട്ടെന്ന് സംസാരിക്കും. ഒരുപാട് കാലമായി പരിചയമുള്ളതായാണ് പലര്‍ക്കും തോന്നാറുള്ളത്. അമര്‍ അക്ബര്‍ അന്തോണിയല്ല ആദ്യ സിനിമ. അതിന് മുന്‍പ് കുറേ പടം ചെയ്തിട്ടുണ്ട്. മീനാക്ഷി എവിടെയുണ്ടോ അവിടെ ശ്രേയയും കാണും. മോള്‍ പാടിയതാണെന്നാണ് കരുതിയതെന്ന് ചിലരൊക്കെ വന്ന് പറയാറുണ്ട്. ഞാന്‍ ലിപ് കൊടുക്കുമെന്നല്ലാതെ പാടാറില്ലെന്നായിരുന്നു മീനാക്ഷി പറഞ്ഞത്.

അനുനയ എന്നാണ് യഥാര്‍ത്ഥ പേര്. പലര്‍ക്കും അത് അറിയില്ല. സിനിമയിലെത്തിയപ്പോഴാണ് മീനാക്ഷിയായത്. എല്ലാവരും മീനൂട്ടിയെന്നാണ് വിളിക്കാറുള്ളത്. പേരിനെക്കുറിച്ച് പറഞ്ഞ് ഒപ്പം നടന്നിരുന്ന സമയത്ത് ലാലങ്കിള്‍ കളിയാക്കാറുണ്ടായിരുന്നു. എപ്പോഴും കാറില്‍ കൊണ്ടിരുത്തി എന്നെ ഭയങ്കരമായി നോക്കിക്കൊണ്ട് നടക്കുകയായിരുന്നു. എനിക്ക് എന്റെ അച്ഛയെപ്പോലെ തന്നെയാണ് ലാലങ്കിള്‍, പ്രിയനങ്കിളും അത് തന്നെയാണ്. മമ്മൂക്കയുടെ കൂടെ സിനിമ ചെയ്യണമെന്നാഗ്രഹമുണ്ട്. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ നമുക്ക് നോക്കാമെന്നായിരുന്നു പറഞ്ഞത്. ലാലേട്ടന്‍ എന്നായിരുന്നു ഞാന്‍ ആദ്യം വിളിച്ചത്, ലാലങ്കിള്‍ എന്ന് മതിയെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞതായി മീനാക്ഷി പറയുന്നു.

Actress anujoseph introduce her off screen daughter

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES