വീണ്ടും അമ്മയാകാൻ തയ്യാറെടുത്ത് അശ്വതി ശ്രീകാന്ത്; സന്തോഷ വാർത്ത പങ്കുവച്ച് താരകുടുംബം

Malayalilife
topbanner
 വീണ്ടും അമ്മയാകാൻ തയ്യാറെടുത്ത് അശ്വതി ശ്രീകാന്ത്; സന്തോഷ വാർത്ത പങ്കുവച്ച് താരകുടുംബം

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അശ്വതി പങ്കുവച്ച ചെറിയ ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എന്നാൽ മലയാള കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിൽ ആശ എന്ന കഥാപാത്രമായി അശ്വതിയാണ് വേഷമിടുന്നത്. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പരമ്പരയ്ക്ക് പ്രേക്ഷക പിന്തുണയും ഏറെയാണ്. എന്നാൽ ഇപ്പോൾ പാരമ്പരയാകട്ടെ  ഉത്തമന്റേയും ആശയുടേയും കുടുംബത്തിലെ രസകരമായ സംഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചു കൊണ്ട് മുന്നേറുകയാണ്.   കഴിഞ്ഞ ദിവസം പരമ്പരയിലൂടെ ഉത്തമന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നുവെന്ന വിശേഷമാണ് പുറത്തുവന്നത്.

ഉത്തമനായിരുന്നു ആശ ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ചത്.  ഉത്തമന്‍ പ്രിയതമയോട് ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നായിരുന്നു പറഞ്ഞത്.  പ്രേക്ഷകരെ കുടുകുടാ യുവരാഷ്ടീയ നേതാവായി നടക്കുന്ന സുമേഷിന്റെ ചെയ്തികളും ചിരിപ്പിക്കുന്നുണ്ട്. ഒന്നുമില്ലെങ്കിലും ഞാനൊരു ഗര്‍ഭിണിയല്ലോ, എന്നെ ഓര്‍ത്ത് ചേട്ടനോടുള്ള പ്രശ്‌നം പരിഹരിച്ചൂടേയെന്നായിരുന്നു ആശയുടെ ചോദ്യം. എന്നാൽ ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും അശ്വതി ഗർഭിണി കൂടിയാണ്. താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച ഒരു പോസ്റ്റാണ് ഇതിനു ആധാരം. ഉടൻ ഒരു സഹോദരിയാകും എന്നുള്ള  അശ്വതിയുടെ മകളുടെ കയ്യിൽ ഉള്ള ഒരു ബോർഡ് ആണ്  അശ്വതി ഗർഭിണി കൂടിയാണ് ആണ് വ്യക്തമാക്കുന്നത്. മകൾക്ക് അരികിൽ അശ്വതിയും ഭർത്താവും  ചിത്രത്തിൽ ഉണ്ടായിരുന്നു.

Actress aswathy sreekanth announce new happy news

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES