മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഏഴാം സീസണ്‍ ആരംഭിച്ച് ഒരാഴ്ച പിന്നിടുന്നു. ഈ സീസണിലെ ആദ്യ എവിക്ഷന്‍ നടക്കാന്‍ പോകുകയാണ്.19 മത്സരാര്‍ത്ഥികളുമായി കളി തുടങ്ങിയ ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ആദ്യത്തെ നോമിനേഷന്‍ ഷോ തുടങ്ങി ഒന്നാം ദിനത്തില്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനുമുമ്പും പല തവണയും ബിഗ് ബോസില്‍ ആദ്യ ആഴ്ചയില്‍ത്തന്നെ എവിക്ഷന്‍ ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ നോമിനേഷന്‍ നടത്തിയശേഷം മത്സരാര്‍ത്ഥികള്‍ക്കൊരു സര്‍പ്രൈസായി ആദ്യ ആഴ്ചയിലെ എവിക്ഷന്‍ ഒഴിവാക്കിയിട്ടുമുണ്ട്.
അതുകൊണ്ടുതന്നെ ഈ ആഴ്ച വീട്ടില്‍നിന്ന് ആരെങ്കിലും പുറത്തേക്ക് പോകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പൊന്നും പറയാനാവില്ല.ആദ്യ ആഴ്ചയില്‍ പ്രേക്ഷകവിധി തേടാനായി എത്തിയിരിക്കുന്നത് എട്ട് പേരാണ്. ശൈത്യ, രഞ്ജിത്ത്, ജിസേല്‍, നെവിന്‍, രേണു, ആര്യന്‍, അനുമോള്‍, ശാരിക എന്നിവരാണ് എവിക്ഷന്‍ ലിസ്റ്റിലുള്ളത്.
ലിസ്റ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ രേണു സുധിയുടെയും ഫാന്‍ പേജായ രേണു സുധി ആര്‍മി ഒഫിഷ്യലിലും വന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ പ്രക്ഷകരോടെ വോട്ട് അഭ്യര്‍ത്ഥിക്കുന്ന രേണു സുധിയുടെ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്.ഒന്നാമത്തെ വീക്കില്‍ തന്നെ എലിമിനേഷനില്‍ എത്തി എന്നും ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ എല്ലാവരും തനിക്ക് വോട്ട് ചെയ്ത് സഹായിക്കണമെന്നും പറയുന്ന രേണുവിനെയാണ് വീഡിയോയില്‍ കാണാന്‍ പറ്റുന്നത്. കഴിഞ്ഞ ദിവസമാണ് വീഡിയോ പങ്കുവച്ചത്.
ഇതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വിമര്‍ശനവുമായി എത്തുന്നത്. ബിഗ് ബോസിലുള്ള രേണു എങ്ങനെ ഈ വീഡിയോ എടുത്തുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഹൗസില്‍ മൊബൈല്‍ ഉപയോഗിക്കാനാകുമോ എന്നും പലരും ചോദിച്ച് എത്തുന്നുണ്ട്
നേരത്തെ തന്നെ വീഡിയോ ഷൂട്ട് ചെയ്ത് വെച്ചതാണോ എന്നും ആദ്യ വീക്കില്‍ തന്നെ താന്‍ എവിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടാകും എന്നത് രേണു എങ്ങനെ അറിഞ്ഞുവെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഷോ സ്‌ക്രിപ്റ്റ്ഡ് ആണ് എന്ന് വ്യക്തമായി എന്നും ചിലര്‍ പറയുന്നു.
എവിക്ഷനുമായി ബന്ധപ്പെട്ട് ബി?ഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോ ഏറെ ശ്രദ്ധനേടുകയാണ്. പ്രേക്ഷകര്‍ വോട്ടുകള്‍ കൃത്യമാകും ബുദ്ധിപൂര്‍വ്വവും വിനിയോ?ഗിക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെടുന്നു.
'അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്. പാടത്ത് പണി വരമ്പത്ത് കൂലി. അതാണ് ഇത്തവണത്തെ ഒരു ലൈന്‍. കൂലി എന്ന് പറഞ്ഞാല്‍ പ്രേക്ഷകരുടെ ഓരോ വിലപ്പെട്ട വോട്ടും. അത് ബുദ്ധിപൂര്‍വ്വം വിനിയോ?ഗിക്കുക. അല്ലാതെ ആര്‍മികളുടെയും പിആര്‍ ടീമുകളുടെയും വാക്കുകള്‍ കേട്ട് ജയ് വിളിക്കരുത്. പച്ചാളം ഭാസികളെയും പിആര്‍ രാജക്കന്മാരെയും തിരിച്ചറിയാതെ പോകരുത്. സേഫ് ?ഗെയിമും കളിച്ച് ബി?ഗ് ബോസ് വീട്ടില്‍ വാഴകളായി നില്‍ക്കാന്‍ വന്നവരെ കണ്ടം വഴി ഓടിക്കണം. കണ്ടന്റ് തരുന്നവര്‍ മാത്രം മതി ഷോയില്‍. എന്നാലെ എന്‍?ഗേജിം?ഗ് ആകൂ, എന്റര്‍ടെയ്‌നിം?ഗ് ആകൂ. പ്രതികരിക്കുന്നവരെയും നിലപാടുള്ളവരെയും എവിക്ട് ആക്കി, അലസന്മാരെയും അര്‍ഹത ഇല്ലാത്തവരെയും ഷോയില്‍ നിര്‍ത്തിയാല്‍ പണി നിങ്ങള്‍ക്കാകും കിട്ടുക. അന്നേരം അയ്യോ ഈ സീസണില്‍ അത് ശരിയായില്ല, ഇത് ശരിയായില്ല എന്ന പരാതിയും പൊക്കി വന്നേക്കരുത്. ഞങ്ങളുടെ കൂടെ പ്രേക്ഷകരും പണി എടുത്താലെ പണി ഏഴിന്റെ പണി ആകൂ. അത് ഓര്‍മവേണം. അപ്പോ സവാരി ?ഗിരി?ഗിരി', എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
ആരാകും അല്ലെങ്കില്‍ ആരൊക്കെയും ആദ്യ എവിക്ഷനിലൂടെ ബിബി ഹൗസിന് പുറത്ത് പോകുക എന്ന് വരുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ അറിയാം.