ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ചെളിവാരിയെറിയല്‍ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കത്തിക്കുന്നത്. സെലിബ്രിറ്റി ജിം ട്രെയിനറും നടനും ബിഗ് ബോസ് മലയാളം സീസണ്‍ ആറ് വിജയിയുമായ ജിന്റോയും സഹമത്സരാര്‍ത്ഥി സിജോയും തമ്മിലാണ് പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്.
തന്നേയും ഭാര്യയേയും കുറിച്ച് അപവാദപ്രചരണം നടത്തിയത് ജിന്റോയ്ക്ക് എതിരെ സിജോ കേസുകൊടുത്തതാണ് പുതിയ വിവരം. സിജോയുടെ സ്വഭാവം വളരെ മോശമാണെന്നും ആലപ്പുഴയിലെ ഹോട്ടലില്‍ വെച്ച് സിജോ നാട്ടുകാര്‍ പിടികൂടി എന്നുമെല്ലാം കഴിഞ്ഞ ദിവസം ജിന്റോ പറഞ്ഞിരുന്നു. ഇതിനെല്ലാം എതിരെയാണ് സിജോ കേസ് കൊടുത്തിരിക്കുന്നത്.
ഒപ്പം ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് അറിയാത്ത ജിന്റോയെ കുറിച്ചും പുതിയ വീഡിയോയിലൂടെ സിജോ സംസാരിച്ചു. പെണ്‍കുട്ടികളുടെ നമ്പര്‍ വാങ്ങി നഗ്‌ന ഫോട്ടോ ആവശ്യപ്പെടുന്ന സ്വഭാവക്കാരനാണ് ജിന്റോയെന്ന് സിജോ പറയുന്നു. എല്ലാ തെളിവുകളോടെയുമാണ് താന്‍ സംസാരിക്കുന്നതെന്നും സിജോ പറഞ്ഞു. ഞാന്‍ ജിന്റോയ്ക്ക് എതിരെ കേസ് കൊടുത്തു
ജിന്റോ കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം അവന്റെ സൃഷ്ടിയില്‍ മെനഞ്ഞെടുത്ത കഥകള്‍. ആലപ്പുഴക്കാര്‍ എന്നെ കെട്ടിയിടാന്‍ പോയതാണെന്ന് ജിന്റോ പറയുന്നത് കേട്ടു. ആര്, എപ്പോള്‍, എവിടെ, എങ്ങനെ എന്നതിന് കൃത്യമായ തെളിവ് ജിന്റോ കാണിക്കണം. ഞാന്‍ വെല്ലുവിളിക്കുന്നു. ബാച്ച്‌ലര്‍ പാര്‍ട്ടിക്ക് ഞാന്‍ ക്ഷണിച്ചതിന്റെ തെളിവും നീ കാണിക്കണം. തിരുവനന്തപുരത്ത് വെച്ച് ഒരു പെണ്ണിനൊപ്പം ജിന്റോയെ പിടികൂടിയിട്ടുണ്ട്.
ട്രാന്‍സ്‌ജെന്റേഴ്‌സ് അടക്കമുള്ള ആളുകള്‍ ജിന്റോയുടെ കരണം അടിച്ച് പുകച്ചിട്ടുണ്ട്. ജിന്റോ കാരണം ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ നിരവധി പെണ്‍കുട്ടികള്‍ എന്നോട് മെസേജ് അയച്ച് പറഞ്ഞു. സിനിമയില്‍ അവസരം വാങ്ങിത്തരാം പക്ഷെ അഡ്ജസ്റ്റ്‌മെന്റ് ചെയ്യണം. മേക്കോവര്‍ ചെയ്ത് തരാം ന?ഗ്‌ന ഫോട്ടോ അയക്കൂ എന്നിങ്ങനെ എല്ലാം പറഞ്ഞാണ് ജിന്റോ സ്ത്രീകള്‍ക്ക് മെസേജ് അയക്കുന്നത്.
സ്ഥിരം പരിപാടിയാണ്. നോര്‍മല്‍ ഫ്‌ലേട്ടിങ് അല്ല. കല്യാണത്തിന് മാത്രമെ ഞാന്‍ ജിന്റോയെ ക്ഷണിച്ചിട്ടുള്ളു. അത് എല്ലാവരേയും വിളിക്കുന്ന കൂട്ടത്തില്‍ ജിന്റോയേയും വിളിച്ചുവെന്ന് മാത്രം. ബിഗ് ബോസ് ഷോ കഴിഞ്ഞശേഷം ഞങ്ങള്‍ കണ്ടസ്റ്റന്‍സ് എല്ലാം ചേര്‍ന്ന് നിരവധി ഇവന്റ്‌സ് സംഘടിപ്പിച്ചു. പക്ഷെ ഒന്നിലേക്കും ജിന്റോയെ ക്ഷണിച്ചിട്ടില്ല.
അതിന് കാരണം ജിന്റോയെ ആര്‍ക്കും താല്‍പര്യമില്ല. ബിഗ് ബോസ് വിന്നറാണ് ജിന്റോ. പൊതുവെ വിന്നര്‍ക്കൊപ്പം പോകാനും പരിപാടിയില്‍ പങ്കെടുക്കാനും എല്ലാവര്‍ക്കും താല്‍പര്യം കാണും. പക്ഷെ ജിന്റോയ്‌ക്കൊപ്പം ആരും പോകാറില്ല. അത് സ്വഭാവം കാരണമാണ്. ജിന്റോയുടെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട കേസുകളെല്ലം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ബി?ഗ് ബോസിനുശേഷം ടോപ്പ് ഫൈവില്‍ വന്ന മത്സരാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഒരു ഇവന്റ് ദുബായില്‍ നടന്നിരുന്നു.
സിബിനും മറ്റ് മത്സരാര്‍ത്ഥികളും ജിന്റോയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. അവിടെ വെച്ച് എല്ലാവരും പബ്ബില്‍ പോയി. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു മോഡലായ പെണ്‍കുട്ടിയെ ജിന്റോ പിടിച്ചു. ജിന്റോയെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്ന് അന്ന് മനസിലായി. ജിന്റോയുമായി വിവാഹം ഉറപ്പിച്ചിരുന്ന അമേരിക്കകാരി പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറിയത് സ്ത്രീ വിഷയത്തില്‍ ജിന്റോ ചെയ്ത പ്രവൃത്തികള്‍ അറിഞ്ഞിട്ടാണ്.
ബിഗ് ബോസ് സീസണ്‍ ഏഴില്‍ പങ്കെടുക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ വിളിച്ച് ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞു. ഗ്രൂം ചെയ്ത് തരാം കൊച്ചിയിലേക്ക് വായെന്ന് പറഞ്ഞ് മെസേജ് അയച്ചതിന്റെ വോയ്‌സ് ക്ലിപ്പ് അടക്കം എന്റെ കയ്യിലുണ്ട്. പല പെണ്‍കുട്ടികളോടും നമ്പര്‍ ചോദിച്ചു. ഏഷ്യാനെറ്റ് സീരിയല്‍ അവാര്‍ഡ്‌സില്‍ പെര്‍ഫോം ചെയ്യാന്‍ പോയപ്പോള്‍ റിഹേഴ്‌സല്‍ സമയത്ത് അവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളുടേയും നമ്പര്‍ വാങ്ങിച്ചു.
ഗ്രൂം ചെയ്ത് തരാമെന്നും പറഞ്ഞു. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും അറിയാവുന്ന ഒരു പെണ്‍കുട്ടിയോടും ജിന്റോ മോശമായി പെരുമാറി. ആ പെണ്‍കുട്ടി അത് ഉടനെ തുറന്ന് പറയുമെന്നും സിജോ ജോണ്‍ പുതിയ വീഡിയോയില്‍ പറഞ്ഞു.
ലഹരി മരുന്ന് കേസ്, സ്ത്രീകളോടുള്ള മോശം പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ടെല്ലാം ജിന്റോയ്‌ക്കെതിരെ കേസുകളുണ്ട്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് എക്‌സൈസിന് മുന്നില്‍ ജിന്റോ ഹാജരായിരുന്നു.
വലിയ തുക പിആര്‍ കൊടുത്താണ് ജിന്റോ ബിഗ് ബോസ് വിജയിച്ചതെന്ന് മറ്റൊരു ബിഗ് ബോസ് താരമായ സിജോ ആരോപിച്ചിരുന്നു. 20 ലക്ഷം വരെ പിആര്‍ കൊടുത്തെന്നും പിന്നീട് അവരെ പോലും ജിന്റെ പറ്റിച്ചെന്നും സിജോ ആരോപിച്ചിരുന്നു.ഇതിന് കഴിഞ്ഞ ദിവസം നല്കിയ അഭിമുഖത്തില്‍ ജീന്റൊ മറുപടി നല്കിയതാണ് ഇപ്പോള്‍ വിവാദത്തിന് തുടക്കമിടാന്‍ കാരണം.
'20 ലക്ഷം രൂപ വരെ പിആര്‍ കൊടുത്തിട്ടാണ് ഞാന്‍ ബിഗ് ബോസ് ജയിച്ചത് എന്നാണ് സിജോ പറഞ്ഞത്. അവന്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ കാണിക്കട്ടെ, ഇല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ വരും. അവരൊക്കെ പിആര്‍ ഏല്‍പ്പിച്ച ആളാണ് എന്റെ പിആര്‍. എന്റെ കളി എങ്ങനെയുണ്ടായിരുന്നുവെന്ന് ഓര്‍ത്താല്‍ മതി. ഇവര്‍ കളിക്കുന്ന മറ്റേക്കളിയല്ലത്. കാശ് നിങ്ങള്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ടാകും. എന്നാലും അവര്‍ പണിയെടുത്തത് എനിക്ക് വേണ്ടിയാണ്.
എനിക്കെതിരെ ഒരു പെണ്ണ് കേസ് കൊടുത്തിട്ടുണ്ട്. ഞാന്‍ അവളുടെ വീട്ടുകാര്‍ക്ക് പൈസ കൊടുത്തിരുന്നു. അത് തിരിച്ച് ചോദിച്ചപ്പോള്‍ അവള്‍ എനിക്കെതിരെ കേസ് കൊടുത്തു. ഞാന്‍ അവള്‍ക്ക് കൈ പോലും ഇതുവരെ കൊടുത്തിട്ടില്ല. എന്നാല്‍ കാശ് ചോദിക്കാന്‍ ഞാന്‍ പോയപ്പോള്‍ ഭര്‍ത്താവ് അവിടെ ഉണ്ടായില്ലെന്നും അവരുടെ മുടിക്ക് പിടിച്ച് കറക്കി ഞാന്‍ അടിച്ചുവെന്നുമാണ് അവര്‍ ആരോപിച്ചത്. കേസ് കൊടുത്ത് പിറ്റേന്ന് അവര്‍ കോമ്പ്രമൈസിന് ക്ഷമിച്ചു. എന്നാല്‍ എന്റെ പട്ടി വരുമെന്ന് ഞാന്‍ പറഞ്ഞു. ജില്ലാ കോടതി ജാമ്യം തന്നില്ല, സുപ്രീം കോടതിയില്‍ പോയി. ജാമ്യം തള്ളിയാല്‍ ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്.
എന്നെ ബാച്ചിലര്‍ പാര്‍ട്ടിക്ക് വിളിക്കാറില്ലെന്നാണ് സിജോ പറയുന്നത്്. എന്നാല്‍ സിജോ അടക്കം വിളിച്ചിട്ടുണ്ട്. അവന്റെ വിവാഹത്തിനും ഞാന്‍ പോയിരുന്നു. പല സ്ഥലത്തും എനിക്ക് പോകാന്‍ സാധിക്കാതിരിക്കുന്നത് തിരക്ക് കൊണ്ടാണ്. സിജോയെ കുറിച്ച് ഞാന്‍ ഒരു ആരോപണവും ഉയര്‍ത്താത്തത് അവന്റെ ഭാര്യ അവനെ ഡിവോഴ്‌സ് ചെയ്യും എന്നത് കൊണ്ടാണ്. അവന്‍ കയറി ഇറങ്ങിയ ഹോട്ടല്‍ വരെ എനിക്ക് അറിയാം. ബിഗ് ബോസിന് മുന്‍പും ബിഗ് ബോസ് കഴിഞ്ഞിട്ടും. ആലപ്പുഴക്കാര്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ വിവാഹം മുടങ്ങിയതിന് വേറെ കാര്യങ്ങളാണ്. എന്നാല്‍ അത് മുടങ്ങാന്‍ പലരും ശ്രമിച്ചിരുന്നു', ഇതായിരുന്നു ജിന്റൊയുടെ വാക്കുകള്‍