ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ മേഘ്‌ന വിന്‍സന്റ് നായികയായും അമ്മയറിയാതെ പരമ്പരയിലൂടെ ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ നിഖില്‍ നായര്‍ നായകനായും എത്തിയ പരമ്പരയാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹൃദയം സീരിയല്‍. നൂബിന്‍ ജോണിയും ആരതി സോജനും പാര്‍വതിയും ഒക്കെ പ്രധാന വേഷത്തിലെത്തുന്ന ഈ പരമ്പരയില്‍ നിന്നും ഇപ്പോഴിതാ, അപ്രതീക്ഷിതമായൊരു പിന്മാറ്റമാണ് സംഭവിച്ചത്.
പരമ്പരയില്‍ വില്ലത്തിയായി അഭിനയിച്ചിരുന്ന ചന്ദ്രലേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടിയാണ് പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുന്നത്. സീരിയലില്‍ താന്‍ സ്നേഹിക്കുന്ന സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെ എന്തു വിലകൊടുത്തും വിവാഹം കഴിക്കാന്‍ തയ്യാറായി നടക്കുന്ന വേഷമാണ് ചന്ദ്രലേഖയുടേത്.
ഒരു പുതുമുഖ നടിയാണ് ചന്ദ്രലേഖയായി ഇത്രയും കാലം അഭിനയിച്ചിരുന്നത്. മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിരുന്ന ആ നടി സീരിയലില്‍ നിന്നും അപ്രതീക്ഷിതമായി പിന്മാറിയതോടെ ചന്ദ്രലേഖയായി ഇനി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത് സീരിയല്‍ നടി പ്രതീക്ഷ പ്രദീപാണ്. വളരെയേറെ വര്‍ഷങ്ങളായി മലയാള സീരിയല്‍ രംഗത്ത് നിറസാന്നിധ്യമായി നില്‍ക്കുന്ന പ്രതീക്ഷ കഴിഞ്ഞ കുറച്ചു കാലമായി സീരിയലുകളിലൊന്നും തന്നെ അഭിനയിച്ചിരുന്നില്ല. ഒരിടവേളയ്ക്കു ശേഷം പ്രതീക്ഷ തിരിച്ചെത്തുകയാണെന്ന പ്രത്യേകത കൂടി ഈ കഥാപാത്രത്തിനുണ്ട്. പ്രതീക്ഷയെ പൊസിറ്റീവ് ക്യാരക്ടറുകളില്‍ കാണാന്‍ ആഗ്രഹിച്ച ആരാധകര്‍ക്ക് അതിനു സാധിക്കില്ലെങ്കിലും മിനിസ്‌ക്രീനിലേക്ക് നടി വീണ്ടും തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണിത്.
പൊസിറ്റീവ് ക്യാരക്ടറുകളേക്കാള്‍ ഉപരി വില്ലത്തി - നെഗറ്റീവ് റോളുകളാണ് പ്രതീക്ഷയെ അധികവും തേടിയെത്തിയിട്ടുള്ളത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതായിട്ടാണ് ഹൃദയത്തെ ചന്ദ്രലേഖയും എത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി മലയാള മിനിസ്‌ക്രീന്‍ രംഗത്തെ നിറസാന്നിധ്യമാണ് പ്രതീക്ഷ. നായികയായും വില്ലത്തിയായും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മൗനരാഗത്തില്‍ നിന്നും പിന്മാറിയത് ആരാധകരെ ഏറെ വേദനപ്പിച്ചിരുന്നു. അച്ഛന്‍ പ്രദീപ്, അമ്മ ഗിരിജ, എഞ്ചിനീയറായ ചേട്ടന്‍ പ്രണവ്, ചേട്ടത്തിയമ്മ എന്നിവര്‍ അടങ്ങുന്നതാണ്് പ്രതീക്ഷയുടെ കുടുംബമെങ്കിലും നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നടിയുടെ അമ്മ മരണപ്പെട്ടത്. ക്യാന്‍സറായിരുന്നു.
ചികിത്സയും ശുശ്രൂഷയുമൊക്കെ ആയി കുറെക്കാലം വീട്ടില്‍ തന്നെയായിരുന്നു. അതിനു പിന്നാലെയാണ് മരണവും സംഭവിച്ചത്. ആ ഓര്‍മ്മകളില്‍ നിന്നും പുറത്തേക്ക് വരാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. അങ്ങനെയിരിക്കെയാണ് മൗനരാഗത്തിലേക്ക് എത്തിയത്. അച്ഛന്‍ പ്രദീപിന്റെ ബന്ധുക്കളെല്ലാം നോര്‍ത്തിന്ത്യക്കാരാണ്. അടുത്തിടെയാണ് നടിയുടെ ചേട്ടന്‍ പ്രണവ് വിവാഹിതനായത്. ഏറെ സന്തോഷത്തോടെ നടിയെ കണ്ട ദിവസങ്ങള്‍ കൂടിയായിരുന്നു അത്.