Latest News

ഹിന്ദി ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തു പോകുമെന്ന് ശ്രീശാന്തിന്റെ ഭീഷണി; നഷ്ട പരിഹാരമായി 50 ലക്ഷം നല്‍കണമെന്ന് കളേഴ്‌സ് ചാനല്‍

Malayalilife
topbanner
 ഹിന്ദി ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തു പോകുമെന്ന് ശ്രീശാന്തിന്റെ ഭീഷണി; നഷ്ട പരിഹാരമായി 50 ലക്ഷം നല്‍കണമെന്ന് കളേഴ്‌സ് ചാനല്‍

സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ ശ്രീശാന്തിന്റെ പേരില്‍ പൊട്ടിത്തെറി.  മറ്റൊരു മത്സരാര്‍ത്ഥിയുമായി ഹൗസിലുണ്ടാക്കിയ തര്‍ക്കമാണ് ഷോയില്‍ ശ്രീശാന്തിനെ നടപടിക്ക് വിധേയനാക്കിയിരിക്കുന്നത്. തര്‍ക്കം കാര്യമായപ്പോള്‍ ഷോയില്‍ നിന്ന് പുറത്ത് പോകുമെന്ന് ശ്രീശാന്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ നഷ്ടപരിഹാരം 50 ലക്ഷം നല്‍കിയാല്‍ മാത്രമേ ഷോയില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയു എന്ന് കളേഴ്‌സ് ചാനല്‍ മറുപടിയും നല്‍കി.

കഴിഞ്ഞദിവസം ഹൗസിലെ മറ്റൊരു മത്സാരാര്‍ത്ഥിയായ സോമി ഖാനുമായുള്ള തര്‍ക്കം രൂക്ഷമായപ്പോഴാണ് ഷോവിട്ട് പുറത്തേക്ക് പോകുമെന്ന് ശ്രിശാന്ത് ഭീഷണി മുഴക്കിയത്. എന്നാല്‍ കരാര്‍ ഉറപ്പിച്ച് ഷോയില്‍ തുടരുമെന്ന് പറഞ്ഞെത്തിയ ശ്രീശാന്ത് ഷോ വിടുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയതോടെ ചാനല്‍ പ്രശ്നത്തില്‍ ഇടപെട്ടു. ബിഗ്‌ബോസില്‍ നിന്നും ഒഴിയുകയാണെങ്കില്‍ ശ്രീശാന്ത് 50 ലക്ഷം രൂപ കളേഴ്‌സ് ചാനലിന് പ്രതിഫലമായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഷോയില്‍ നിന്ന് നേരത്തെ ദിഖ്‌ള ജാ എന്ന മത്സരാര്‍ത്ഥിയും ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോയിരുന്നു.ഭക്ഷണത്തെ കുറിച്ച് സംസാരിച്ചാണ് ഇരുവരും തര്‍ക്കത്തിലായത്. തുടര്‍ന്ന് കളിയില്‍ കാണിക്കുന്ന ക്ഷോഭം ശ്രീശാന്ത് സോമി ഖാനുമായും തുടര്‍ന്നതോടെ തര്‍ക്കം കാര്യമാവുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മത്സരത്തിലെ നിബന്ധനകള്‍ തെറ്റിച്ച് ശ്രീശാന്ത് ബിഗ്ബോസ് ഹൗസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. മറ്റു മത്സരാര്‍ത്ഥികളുടെ കണ്ണില്‍പെടാതെയായിരുന്നു ഉപയോഗം.

എന്നാല്‍ ക്യാമറ കണ്ണില്‍പ്പെട്ടതോടെ ശ്രീശാന്തിന്റെ ഈ നീക്കം കയ്യോടെ ബിഗ്ബോസ് പിടികൂടുകയും ചെയ്തു. ബിഗ്ബോസ് തുടങ്ങി മൂന്നാം നാള്‍ തന്നെ മത്സരത്തില്‍ ഏല്‍പിച്ചിരുന്ന പല ടാസ്‌കുകളും താന്‍ ചെയ്യാന്‍ തയ്യാറല്ലെന്നു ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടുതവണ ശ്രീശാന്തിനായി ടാസ്‌ക് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മത്സരത്തില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ശ്രീശാന്ത് ബിഗ്ബോസ് നിബന്ധനകളാലും ഹൗസിലെ അംഗങ്ങളാലും ചേര്‍ന്ന് പോയിരുന്നില്ല. കഴിഞ്ഞദിവസത്തെ വഴക്ക് കയ്യാങ്കളിയിലേക്ക് വരെയെത്തിയിരുന്നു. ഇതോടെ ബോളിബുഡിലെ ബിഗ്ബോസ് പ്രേക്ഷകര്‍ ബിഗ്ബോസിലെ ശ്രീശാന്തിന്റെ രീതികളെ കണക്കിന് വിമര്‍ശിക്കുകയാണ്. ശ്രീശാന്ത് ആരാധകരായ മലയാളികളും ഇപ്പോള്‍ അപക്വമായ നടപടികള്‍ക്കെതിരെ അതിരൂക്ഷഭാഷയില്‍ വിമര്‍ശനം തൊടുക്കുകയാണ്. 


 

Read more topics: # Hindi Bigboss,# colours
Hindi Bigboss, colours says that Sreeshath would be responsible to give combansation of 50,0000 lakh if he get of out the show

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES