സ്‌കൂള്‍ കലോത്സവങ്ങളില്‍ സജീവം;ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സീരിയലിലേക്ക്;ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂുടിയായ മിഴിരണ്ടിലും സീരിയലിലെ സ്വാതിയായി എത്തുന്ന വൈഷ്ണവിയുടെ യഥാര്‍ത്ഥകഥ

Malayalilife
സ്‌കൂള്‍ കലോത്സവങ്ങളില്‍ സജീവം;ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സീരിയലിലേക്ക്;ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂുടിയായ മിഴിരണ്ടിലും സീരിയലിലെ സ്വാതിയായി എത്തുന്ന വൈഷ്ണവിയുടെ യഥാര്‍ത്ഥകഥ

മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന നടിയാണ് വൈഷ്ണവി സതീഷ്. സീ കേരളത്തില്‍ രണ്ട് വര്‍ഷത്തോളും വിജയിച്ച് നിന്ന പരമ്പരയായ മിഴിരണ്ടിലും എന്ന സീരിയലിലൂടെയാണ് വൈഷ്ണവി സതീഷ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. അതിലെ കഥാപാത്രമായ സ്വാതിയെ രണ്ട് കൈയ്യും നീട്ടിയാണ് ആളുകള്‍ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് മിഴിരണ്ടിലും എന്ന സീരിയില്‍ അവസാനിക്കുന്നത്. സീരിയലിന്റെ അവസാന എപ്പിസോഡുകള്‍ പുറത്ത് വരാന്‍ ഇരിക്കെ സീരിയലിന്റെ അവസാന ഭാഗത്തിന്റെ ഷൂട്ട് മുഴുവന്‍ പൂര്‍ത്തിയായിരുന്നു. ഷൂട്ട് പൂര്‍ത്തിയാക്കിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അവസാന ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് തിരികെ കരഞ്ഞുകൊണ്ട് വൈഷ്ണവി മടങ്ങുന്ന വീഡിയോ ആരും തന്നെ മറക്കില്ല. മലാളിത്തില്‍ നിന്ന് ഇപ്പോള്‍ താത്ക്കാലിക ബ്രേക്ക് എടുത്തിരിക്കുകയാണ് നടി. ഇപ്പോള്‍ തമിഴ സീരിയലിലാണ് അഭനയിക്കുന്നത്.

സീ തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന തമിഴ് സീരിയലിന്റെ തിരക്കിലാണ് നടി. ഇതില്‍ രേവതി എന്ന കഥാപാത്രമായാണ് എത്തുന്നത്.  തിരുവനന്തപുരം സ്വദേശിനിയായ വൈഷ്ണവി വഴുതക്കാട് മഹാരാജാസ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. അച്ഛന്‍, അമ്മ, ചേട്ടന്‍ എന്നിവര്‍ അടങ്ങിയതാണ് കുടുംബം. കുഞ്ഞു പ്രായം മുതലെ നൃത്തരംഗത്ത് സജീവമായിരുന്ന വൈഷ്ണവി സ്‌കൂള്‍ കലോത്സവങ്ങളിലെല്ലാം സജീവമായിരുന്നു. 

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായാണ് ഈ മേഖലയിലേക്ക് എത്തിയത്. അമ്മ എന്ന പരമ്പരയില്‍ നിയയുടെ മകളായി തുടക്കം കുറിച്ച വൈഷ്ണവി ഏഴാം ക്ലാസില്‍ പഠിക്കവേയാണ് മഞ്ഞുരുകും കാലം എന്ന പരമ്പയില്‍ ജാനിയുടെ അനിയത്തിക്കുട്ടിയായി വേഷമിട്ടത്. പിന്നീട്, കാര്യം നിസാരം, ഭ്രമണം, സീത, സത്യം ശിവം സുന്ദരം തുടങ്ങി 13ഓളം പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. തുമ്പപ്പൂ പരമ്പരയില്‍ ഒരു നെഗറ്റീവ് റോളായിരുന്നു ചെയ്തത്. സൂര്യാ ടിവിയിലെ കളിവീട് പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. തനിക്ക് ഇത്തിരി നിറം കുറവാണെന്നും അതിന്റെ പേരില്‍ കോപ്ലക്‌സുകളും ഉള്ള പെട്ടെന്ന് സങ്കടം വരുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ വൈഷ്ണവി.

മിഴിരണ്ടിലും എന്ന സീരിയലിലൂടെ കിട്ടിയ സൗഹൃദമാണ് സല്‍മാനുള്‍ ഫാരിസും മേഘയും തമ്മിലുള്ളത്. സീരിയില്‍ അഭിനയിച്ചുകൊണ്ട് ഇരിക്കുമ്പോള്‍ തന്നെയാണ് ഇവര്‍ പ്രണയത്തിലാകുന്നത്. ഈക്കാര്യം മേഘ ആദ്യം പറയുന്നതും വൈഷ്ണവിയോടായിരുന്നു. പിന്നീട് സീരയലിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സീരിയില്‍ അവസാനിച്ചെങ്കിലും വൈഷ്ണവി ആ സൗഹൃദം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇവര്‍ ഇടയ്ക്ക് കാണാറും വിശേഷങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ രണ്ട് കൂട്ടരും സീരിയലുകളുടെ തിരക്കിലാണെങ്കിലും സൗഹൃദം എപ്പോഴും സൂക്ഷിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയല്‍ ആക്ടീവായ വൈഷ്ണവിക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇവിടെ താരത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

രണ്ടു വര്‍ഷത്തോളം നീണ്ട ജൈത്രയാത്രയ്‌ക്കൊടുവിലാണ് മിഴിരണ്ടിലും പരമ്പരയ്ക്ക് അവസാനമായത്. സീരിയലിന്റെ അവസാന ദിന ഷൂട്ടുകള്‍ കഴിഞ്ഞ് താരങ്ങള്‍ വേദനയോടെ മടങ്ങുന്ന വീഡിയോ വൈറലായിരുന്നു. അതിന്റെ വീഡിയോ നടി വൈഷ്ണവി സതീഷ് പങ്കുവച്ചത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. പെരുവണ്ണാപുരത്തെ ഗ്രാമീണ പെണ്‍കുട്ടിയായ ലക്ഷ്മി എന്ന ലെച്ചുവിന്റെ ജീവിത കഥ പറഞ്ഞ പരമ്പരയില്‍ ലക്ഷ്മിയോളം തന്നെ പ്രാധാന്യം നിറഞ്ഞ കഥാപാത്രമായിരുന്നു സ്വാതിയെ അവതരിപ്പിച്ച വൈഷ്ണവി സതീഷിന്റേതും. മുന്‍പ് നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പരമ്പരയിലെ മുഴുനീള കഥാപാത്രമായി വൈഷ്ണവി എത്തിയത് ഇതാദ്യമായിട്ടാണ്. മാത്രമല്ല, ഈ പരമ്പരയിലൂടെയാണ് വൈഷ്ണവിയെ ആരാധകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയതും എന്ന പ്രത്യേകതയുമുണ്ട്. അതിന്റെ വേദന മുഴുവന്‍ നിറയുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്.

മുന്‍പ് സാന്ത്വനം എന്ന സീരിയലിന്റെ അവസാന എപ്പിസോഡും ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ നടി ഗോപികാ അനില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ക്യാമറയെ തൊഴുതിറങ്ങിയ വീഡിയോ വൈറലായി മാറിയിരുന്നു. അതുപോലെയാണ് വൈഷ്ണവിയും കണ്ണീരോടെയാണ് ഇത്രയും കാലം തന്നെ ഏറ്റവും മികച്ചതായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ക്യാമറയെ തൊഴുത് മടങ്ങിയത്. പിന്നാലെ താലിമാലയും കമ്മലും സിന്ദൂരവും അഴിച്ചു വച്ച് ഇനി സ്വാതിയായി താനില്ലെന്ന സത്യം നടി തിരിച്ചറിഞ്ഞത് വേദനയോടെയാണ്. പിന്നാലെ പരമ്പരയില്‍ ഗോവിന്ദായി എത്തുന്ന താരം ആശ്വസിപ്പിക്കാനെത്തുന്നതുമായ വീഡിയോയാണ് വൈറലായിരുന്നത്.

സീ കേരളത്തില്‍ വിജയകരമായി സംപ്രേക്ഷണം ചെയ്ത സീരിയലാണ് മിഴി രണ്ടിലും. സഞ്ജുവിന്റെയും സ്വാതിയുടേയും പ്രണയത്തിനിടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ലച്ചുവെന്ന പെണ്‍കുട്ടിയുടേയും അവളെ വിവാഹം കഴിക്കേണ്ടി വന്ന സഞ്ജുവിന്റെയും കഥ പറഞ്ഞ പരമ്പര അവരുടെ പിന്നീടുള്ള ജീവിത മുഹൂര്‍ത്തങ്ങളാണ് വളരെ മനോഹരമായി ആരാധകരിലേക്ക് എത്തിച്ചത്. നിരവധി പ്രതിസന്ധികളും പ്രതിബന്ധങ്ങളും നിറഞ്ഞ രണ്ടു വര്‍ഷത്തോളം നീണ്ട പരമ്പരയുടെ ജൈത്രയാത്രയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

Mizhirandilum vaishnavi satheesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES