മൗനരാഗത്തിലെ കല്യാണിയുടെ അനുജന്‍; വിക്രമെന്ന കുടില ബുദ്ധിക്കാരന്‍ ഈ നടിയുടെ മകനെന്ന് അറിയുമോ? നടി ശ്വേതയുമായി പ്രണയത്തിലോ? കല്യാണ്‍ ഖന്ന എന്ന പേരിന് പിന്നില്‍; നടന്റെ വിശേഷങ്ങളിതാ

Malayalilife
topbanner
 മൗനരാഗത്തിലെ കല്യാണിയുടെ അനുജന്‍; വിക്രമെന്ന കുടില ബുദ്ധിക്കാരന്‍ ഈ നടിയുടെ മകനെന്ന് അറിയുമോ? നടി ശ്വേതയുമായി പ്രണയത്തിലോ? കല്യാണ്‍ ഖന്ന എന്ന പേരിന് പിന്നില്‍; നടന്റെ വിശേഷങ്ങളിതാ

മികച്ച സീരിയലുകള്‍കൊണ്ട് മുന്നില്‍ നില്‍ക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്.  അടുത്തിടെ ആരംഭിച്ച് ചാനലില്‍ മുന്നേറുന്ന സീരിയലാണ് മൗനരാഗം. ഊമയായ പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. ജീവിതത്തില്‍ അവള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ദുഖങ്ങളും അവഗണനകളുമാണ് സീരിയലിന്റെ ഇതിവൃത്തം. തമിഴ് താരങ്ങളായ നലീഫ് ജിയയും ഐശ്വര്യ റാംസായുമാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം തന്നെ സീരിയലില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു പ്രണയ ജോഡികള്‍ കൂടിയുണ്ട. സോണിയും വിക്രമും. ഇവരുടെ പ്രണയവും വിവാഹവുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കല്യാണ്‍ ഖന്ന എന്ന നടനാണ് വിക്രമായി എത്തുന്നത്. സോണിയായി എത്തുന്നതാകട്ടെ തമിഴ് നടി ശ്രീ ശ്വേതയും. വിക്രമിന്റെ വിശേഷങ്ങളറിയാം

ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് വിക്രമായി എത്തുന്ന കല്യാണ്‍ ഖന്ന. കല്യാണ്‍ ഖന്ന ഹരിപ്പാട് സ്വദേശിയാകുമോ എന്നാകും ഒരു നിമിഷം പേര് കേള്‍ക്കുന്നവര്‍ മനസിലോര്‍ക്കുക. എന്നാല്‍ ഒരു തനി മലയാളിയാണ് കല്യാണ്‍. കല്യാണിന്റെ പിതാവ് വ്യത്യസ്തതയ്ക്ക് വേണ്ട് ആണ്‍മക്കളുടെ പേരിനൊപ്പം ഖന്ന കൂടി ചേര്‍ക്കുകയായിരുന്നു. 23 വയസുള്ള കല്യാണ്‍ ആനിമേഷന്‍ പഠിച്ചതിന് ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്. ചോക്ലേറ്റ് എന്ന സീരിയലില്‍ ശ്രദ്ധേയവേഷത്തില്‍ കല്യാണ്‍ എത്തിയിരുന്നു.  എന്നാല്‍ അതില്‍ നിന്നും വിപരീതമായി ഇപ്പോള്‍ നെഗറ്റീവ് വേഷത്തിലാണ് താരം മൗനരാഗത്തില്‍ തിളങ്ങുന്നത്. ചെന്നൈയിലായിരുന്നു ചോക്ലേറ്റിന്റെ ഷൂട്ടിങ്ങെല്ലാം. തമിഴ് അറിയാവുന്നതിനാല്‍ മൗനരാഗം സീരിയലിലെ സഹതാരങ്ങളുമായി ഏറെ സംസാരിക്കാനും കല്യാണിന് കഴിയുന്നുണ്ട്.സ്വദേശം ഹരിപ്പാട് ആണെങ്കിലും കുടുംബസമേതം ഇപ്പോള്‍ തിരുവനന്തപുരത്താണ് കല്യാണ്‍ താമസിക്കുന്നത്. താരത്തിന്റെ അച്ഛന്‍ രവിപ്രസാദ് റിട്ടയേര്‍ഡ് അധ്യാപകനാണ്. ഒപ്പം കാഥികനും പാട്ടുകാരനും മികച്ചൊരു ചിത്രകാരനുമാണ് അദ്ദേഹം. വിക്രമിന്റെ ചേട്ടനും ചേച്ചിക്കും തിരുവനന്തപുരത്ത് ജോലിയായതിനാല്‍ ഇപ്പോള്‍ കല്യാണും അവര്‍ക്കൊപ്പമാണ് താമസം. കല്യാണിന്റെ അമ്മയും പ്രശസ്തയായ നടിയാണ്. ചെമ്പരത്തി ഉള്‍പെടെയുള്ള പല സീരിയലുകളിലും അഭിനയിച്ചുള്ള താരമാണ് നടന്റെ അമ്മ.

അതേസമയം സീരിയലില്‍ പെയറായി അഭിനയിക്കുന്ന ശ്രീ ശ്വേതയുമായി കല്യാണ്‍ പ്രണയത്തിലാണോ എന്നും വിവാഹം ചെയ്യുമോ എന്നുമൊക്കെയുള്ള സംശയങ്ങള്‍ നിരവധി ആരാധകര്‍ ഉയര്‍ത്തിയിരുന്നു. മലയാളത്തിലെന്ന പോലെ തമിഴിലും ഒരു സീരിയലില്‍ ഇവര്‍ ജോഡികളായി അഭിനനിച്ചതോടെയാണ് ഇത്തരത്തില്‍ പ്രേക്ഷകര്‍ സംശയം ഉയര്‍ത്തുന്നത്. എന്നാല്‍ ഒരിക്കലും തങ്ങള്‍ പ്രണയത്തിലല്ലെന്നും താന്‍ കമ്മിറ്റഡാണെന്നും ശ്വേതയുമായി നല്ല സുഹൃദ് ബന്ധമാണ് ഉള്ളതെന്നും കല്യാണ്‍ പറയുന്നു. നല്ലൊരു നോണ്‍ വെജ് പ്രേമിയാണ് കല്യാണ്‍. മത്സ്യ മാംസാദികളാണ് ഏറെ പ്രിയം. ഒപ്പം തന്നെ നടന്‍ ലാലേട്ടന്റെ വലിയ ഫാനാണ് താനെന്നും കല്യാണ്‍ പറയുന്നു. മോഹന്‍ലാലിന്റെ ദശരഥമാണ് ഏറെ ഇഷ്ടമുള്ള സിനിമ. അതേസമയം ഇപ്പോഴത്തെ ന്യുജെനറേഷനിലെ ആണ്‍കുട്ടികളെ പോലെ അധികം സോഷ്യല്‍മീഡിയ അടിക്ടല്ല കല്യാണ്‍. വല്ലപ്പോഴും ചിത്രങ്ങള്‍ മാത്രമാണ് താന്‍ പങ്കുവയ്ക്കാറുള്ളതെന്നും ഫേസ്ബുക്കിന്റെറ പാസ് വേഡ് പോലും ഓര്‍മ്മയില്ലെന്നും ആ അക്കൗണ്ട് ഏത് നിമിഷവും നഷ്ടപെടുമെന്നും താരം പറയുന്നു

Mounaragam serial actor kalyan khanna Know about vikram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES