ഇന്നും വീട്ടില്‍ വന്നാല്‍ അവനില്ലെന്ന തോന്നല്‍ ഉണ്ടാകില്ല; ഓട്ടോഗ്രാഫിലെ രാഹുല്‍ വിടപറഞ്ഞ് 6 വര്‍ഷമാകുമ്പോള്‍ വേദനയോടെ കൂട്ടുകാരന്‍

Malayalilife
topbanner
ഇന്നും വീട്ടില്‍ വന്നാല്‍ അവനില്ലെന്ന തോന്നല്‍ ഉണ്ടാകില്ല; ഓട്ടോഗ്രാഫിലെ രാഹുല്‍ വിടപറഞ്ഞ് 6 വര്‍ഷമാകുമ്പോള്‍ വേദനയോടെ കൂട്ടുകാരന്‍

ഷ്യാനെറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിലായിരുന്നു ഓട്ടോഗ്രാഫ്. സീരിയലില്‍ അഭിയനിച്ച മുഴുവന്‍ താരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. ഫൈവ് ഫിംഗേഴ്സ് എന്ന വിദ്യാര്‍ഥികളുടെ ഗ്രൂപ്പിന്റെ കഥയായിരുന്നു ഓട്ടോഗ്രാഫ്. ജെയിംസ്, രാഹുല്‍, സാം, നാന്‍സി, മൃദുല എന്നിവരാണ് ഫൈവ് ഫിംഗേഴ്സിലെ അംഗങ്ങള്‍. നടന്‍ രഞ്ജിത്ത് രാജ്, അന്തരിച്ച നടന്‍ ശരത്ത്, അവതാരകനായി എത്തി നടനായി മാറിയ അംബരീഷ്, സോണിയ മോഹന്‍ ഇപ്പോഴും അഭിനയരംഗത്ത് സജീവമായി തുടരുന്ന ശ്രീക്കുട്ടി എന്നിവരായിരുന്നു ഇതിലെ താരങ്ങള്‍.

ദീപാറാണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി ശാലിന്‍ സോയയും ഈ സീരിയലില്‍ തിളങ്ങി. ശ്രീക്കുട്ടിയും ശാലിനും ഒക്കെ ഇപ്പോഴും അഭിനയമേഖലയില്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും സോണിയയെ പിന്നെ അധികം ആരും കണ്ടിട്ടില്ല.വിവാഹിതയായി ഭര്‍ത്താവ് ശ്രീജിത്തിനും മകന്‍ ക്രിസിനുമൊപ്പം സന്തോഷജീവിതം നയിക്കുകയാണ് ഇപ്പോള്‍ സോണിയ. സീരിയലില്‍ രാഹുല്‍ എന്ന കഥാപാത്രമായി എത്തിയ നടന്‍ ശരത്തിനെ ഇന്നും മലയാളികള്‍ ഒരു വിങ്ങലോടെയാണ് ഓര്‍ക്കുന്നത്. അകാലത്തില്‍ പൊരിഞ്ഞ ആ താരം വിടപറഞ്ഞ് ഈ വര്‍ഷം 26ന് 6 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ശരത്തിന് വേര്‍പാടിന്റെ വേദനപങ്കുവച്ചുളള സുഹൃത്തിന്റെ കുറിപ്പാണ് ഇപ്പോള്‍ ആരാധകരെ കണ്ണീരണിയിക്കുന്നത്.

ഈ 26 ന് 6വര്‍ഷം പൂര്‍ത്തിയാകുന്നു, സൗഹൃദം എന്താണെന്ന് പഠിപ്പിച്ചവന്‍,പക്ഷെ ഈശ്വരന് അവനെ വലിയ ഇഷ്ടമായിരുന്നു അത് കൊണ്ട് നേരത്തേ വിളിച്ചത്...തിരുവനന്തപുരം വന്നാല്‍ എങ്ങനെയാ ഇവനെ കാണാതെ തിരികെ പോകുന്നത്, ഇന്നും വീട്ടില്‍ വന്നാല്‍ അവന്‍ ഇവിടില്ലെന്നുള്ള തോന്നല്‍ ഉണ്ടാകില്ല,ഇവിടെ തന്നെ ഉണ്ട്   അല്ലാതെ അവനു അങ്ങനെ പോകാന്‍ കഴിയില്ല...??????

കൊല്ലത്ത് വച്ച് വാഹനാപകടത്തിലാണ് ശരത്ത് മരണപ്പെടുന്നത്. കൊല്ലം പാരിപ്പള്ളിക്ക് സമീപം മൈലക്കാട്ട് വച്ചാണ് അപകടം സംഭവിച്ചത്.
ശരത് കുമാറിന്റെ ബൈക്ക് ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ ആറ് മണിക്ക് സീരിയല്‍ ചിത്രീകരണത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ശരത്തിന്റെ ബൈക്ക് നിയന്ത്രണം തെറ്റി ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഓട്ടോഗ്രാഫ്, ചന്ദനമഴ, സരയു എന്നീ സീരിയിലുകളിലായിരുന്നു ശരത് അഭിനയിച്ചുകൊണ്ടിരുന്നത്.  രാജസേനന്‍ സംവിധാനം ചെയ്ത കൃഷ്ണകൃപാസാഗരത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്.പാരിപ്പള്ളി കിഴക്കനേലയില്‍ ശശിമന്ദിരത്തില്‍ ശശി കുമാറിന്റേയും തങ്കച്ചിയുടേയും മകനാണ് ശരത്. അനിയന്‍ ശ്രീകുമാര്‍..ചന്ദനമഴ എന്ന സീരിയലില്‍ ആദര്‍ശ് എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചിരുന്നത്്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണിത്അല്‍പം വില്ലന്‍ സ്വഭാവമുള്ളതായിരുന്നു ചന്ദന മഴയിലെ കഥാപാത്രം.

Read more topics: # AUTOGRAPH,# ACTOR,# RAHUL
AUTOGRAPH ACTOR RAHUL

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES