ലൊക്കേഷനിലെ സംഘട്ടന രംഗത്തിനിടെ അപകടം; പരുക്കേറ്റ നടൻ ടൊവിനോ തോമസ് ഐ.സി.യുവിൽ നിരീക്ഷണത്തിൽ; അപകടം സംഭവിച്ചത് പുതിയ ചിത്രമായ 'കള'യുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച്

Malayalilife
topbanner
ലൊക്കേഷനിലെ സംഘട്ടന രംഗത്തിനിടെ അപകടം; പരുക്കേറ്റ നടൻ ടൊവിനോ തോമസ് ഐ.സി.യുവിൽ നിരീക്ഷണത്തിൽ; അപകടം സംഭവിച്ചത് പുതിയ ചിത്രമായ 'കള'യുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച്

ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്.  എന്നാൽ ഇപ്പോൾ താരത്തിന് കള സിനിമയുടെ ലൊക്കേഷനിൽ വച്ച് അപകടം സംഭവിച്ചു എന്നുള്ള വാർത്തയാണ് പുറത്ത്  വരുന്നത്. 

താരത്തിനെ വയറ്റിൽ അന്തരിക രക്തസ്രാവം സംഭവിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് സംഘട്ടന രംഗം ചിത്രീകരണത്തിന് ഇടയിൽ  അപകടം സംഭവിക്കുന്നത്.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ താരത്തിനെ പ്രവേശിപ്പിക്കുകയും ചെയ്‌തു. തുടർന്ന് താരത്തിനെ ഐ.സിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.  താരത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത് കടുത്ത വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ്. പിന്നാലെയാണ് ആന്തരിക രക്തസ്രാവം കണ്ടെത്തുന്നതും. 

അതേസമയം  ഇടയ്ക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ലൊക്കേഷനിൽ സംഘട്ടന രംഗത്തിൽ താരത്തിന് പൊള്ളലേറ്റിലിരുന്നു. സാഹസികമായ രംഗം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം ഉണ്ടായിരുന്നതും.അടുത്തിടെ നടന്ന മകന്റെ മാമോദിസ ചിത്രങ്ങളും വിശഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 

Read more topics: # Actor,# tovino thomas,# accident
Actor tovino thomas accident

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES