ദൂരദര്‍ശന്‍ 'ദി കേരള സ്റ്റോറി' എന്ന ചിത്രം സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി ദൂരദര്‍ശന്‍ പോലൊരു പൊതുമേഖലാ സ്ഥാപനം സംഘപരിവാറിന്റെ കളിപ്പാവയാകരുതെന്നും പറഞ്ഞു.
കേരളത്തിനെതിരെ വിദ്വേഷം പരത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ദൂരദര്‍ശന്‍ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ദ കേരള സ്റ്റോറി സിനിമ ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ആദ ശര്‍മ്മയെ നായികയാക്കി സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിര്‍മ്മിച്ചത് ബോളിവുഡ് നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ ആയിരുന്നു.
ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് ചിത്രം റിലീസായത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇതിന്റെ കണക്കുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
വിവാദ ചിത്രം 'ദി കേരള സ്റ്റോറി'യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍. ചിത്രത്തിന്റെ സംപ്രേഷണം ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്കാണ് ആരംഭിക്കുക. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്.
ദ കേരള സ്റ്റോറി വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.അതേസമയം ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.