നിരവധി പരമ്പരകളിലൂടെ വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് നിരഞ്ജന്‍ നായര്‍. സീരിയലുകളില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമെല്ലാം സജീവമായ നടന്‍ തന്റെ ജീവിത വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. അക്കൂട്ടത്തിലൊരു വിശേഷം നിരഞ്ജന്‍ പങ്കുവച്ചതാണ് ഇപ്പോള്‍ വലിയ പ്രശംസ നേടുന്നത്. സാധാരണ വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ കുട്ടിയും കുടുംബങ്ങളുമായി ഒതുങ്ങിക്കഴിയും. പ്രത്യേകിച്ചും താരങ്ങളായ ജീവിത പങ്കാളികള്‍ ഉള്ളവര്‍. എന്നാല്‍ നിരഞ്ജന്‍ ചെയ്തത് മറ്റൊന്നായിരുന്നു. ഭാര്യയെ പഠിക്കാന്‍ അയക്കുകയായിരുന്നു. വിവാഹജീവിതത്തിനും കുടുംബ ജീവിതത്തിനും ഇടയില്‍ നിരഞ്ജന്റെ ഭാര്യ ഗോപിക നേടിയത് അസുലഭ നേട്ടമാണ്. വിവാഹിതരായ സ്ത്രീകളില്‍ അധികമാര്‍ക്കും നേടിയെടുക്കാന്‍ കഴിയാത്ത ആ സുവര്‍ണ നേട്ടം തന്റെ കൈക്കുള്ളിലൊതുക്കിയ ഗോപികയെ തേടി ഇപ്പോള്‍ ആശംസാപ്രവാഹവുമാണ് വന്നുകൊണ്ടിരിക്കുന്നത്.
ആ വിശേഷം അറിയിച്ചുകൊണ്ട് നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്: ചില വിജയങ്ങള്‍..അത് രേഖപെടുത്തേണ്ടവ ആണ്..അതിന്റെ പുറകില്‍ കഷ്ടപ്പാടിന്റെ മഷി പുരണ്ടിട്ടുണ്ടെങ്കില്‍ അതിനു മാധുര്യം കൂടും.. തളര്‍ന്നു പോയ,പിന്തിരിഞ്ഞു പോകാമായിരുന്ന ഒരുപാട് അവസരങ്ങളില്‍, തോറ്റു പോകാതെ..പതറിപോകാതെ പിടിച്ചു നിന്ന് പോരാടി നേടിയെടുത്തത് എം.ജി യൂണിവേഴ്സിറ്റിയുടെ 4-മത് റാങ്ക്. ഇനി മുതല്‍ consultant psycologist.????.അഭിമാനം ?????? ഒരിക്കല്‍ കോളേജ് യൂണിഫോമില്‍ വരുന്ന വീഡിയോക്ക് താഴെ ചില കമന്റ്കള്‍ വന്നിരുന്നു. തള്ളമാരൊക്കെ ഇപ്പൊ കോളേജിലേക്ക് ആണോ എന്ന്..ഇന്ന് ഈ അഭിമാന നിമിഷം അവര്‍ക്കുള്ള മറുപടിയായി കരുതുന്നു.. ആരോടും ദേഷ്യവും പരിഭവവും ഇല്ല.. പെണ്ണിന് പ്രായം പഠനത്തിന് ഒരു തടസ്സമല്ല എന്നത് ഇപ്പോ അനുഭവത്തില്‍ വന്നത് കൊണ്ട് പറഞ്ഞതാണ്.. പഠിക്കാന്‍ ആഗ്രഹം ഉള്ള സ്ത്രീകള്‍ പഠിക്കട്ടെ..ചിറകുകള്‍ തൂവലുകള്‍ കൂട്ടിവച്ച ഇടമല്ല പകരം പറക്കുവാന്‍ ഉള്ളവയാണ്...പറക്കട്ടെ..അവസരങ്ങള്‍ നിറഞ്ഞ ആകാശം മുട്ടെ ചിറകുകള്‍ വിടര്‍ത്തി പറക്കട്ടെ..അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ് നമ്മള്‍ അനുഭവിക്കുന്നതെല്ലാം.. ദൈവത്തിനോടും, അവസാനം വരെ കൂടെ നിന്നവരോടും അങ്ങനെ നിന്നു എന്ന് തോന്നിപ്പിച്ചവരോടും.. എല്ലാവരോടും നന്ദി പറയുന്നു.. എന്നാണ് നടന്‍ കുറിച്ചത്.
കോട്ടയം കുടമാളൂര്‍ സ്വദേശിയായ നിരഞ്ജന്‍ 2018 സെപ്റ്റംബറിലാണ് ഗോപികയെ വിവാഹം കഴിക്കുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ആ സന്തോഷ ജീവിതത്തിന് നിറം പകര്‍ന്ന് ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചത്. രാത്രിമഴ സീരിയലിലെ സുധി, മൂന്നുമണി സീരിയലിലെ രവി, ചെമ്പട്ട്, കാണാക്കുയില്‍, സ്ത്രീപഥം, പൂക്കാലം വരവായി, രാക്കുയില്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നിരഞ്ജന്‍ 'ഗോസ്റ്റ് ഇന്‍ ബത്ലഹേം' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് പൂക്കാലം വരവായി എന്ന സീരിയലിലൂടെ നിരഞ്ജന്‍ നായര്‍ മിനിസ്‌ക്രീനില്‍ സജീവമായത്. നിലവില്‍ മാനത്തെകൊട്ടാരം പരമ്പരയിലെ മനോജ് ആയിട്ടാണ് സീരിയലിലാണ് നിരഞ്ജന്‍ അഭിനയിക്കുന്നത്.