Latest News

വിഷ്ണു പ്രസാദിന് കരള്‍ മുറിച്ച് നല്കാന്‍ തയ്യാറായി മകള്‍; മൂത്തമകള്‍ അഭിരാമിയാണ് അച്ഛന് കരള്‍ പകുത്ത് നല്കാന്‍ തയ്യാറാകുമ്പോഴും സാമ്പത്തികം വെല്ലുവിളി; ശസ്ത്രക്രിയയ്ക്കായി വേണ്ടത് 30 ലക്ഷം; തുക സമാഹരിക്കാന്‍ ഒരുങ്ങി 'ആത്മ' സംഘടന

Malayalilife
വിഷ്ണു പ്രസാദിന് കരള്‍ മുറിച്ച് നല്കാന്‍ തയ്യാറായി മകള്‍; മൂത്തമകള്‍ അഭിരാമിയാണ് അച്ഛന് കരള്‍ പകുത്ത് നല്കാന്‍ തയ്യാറാകുമ്പോഴും സാമ്പത്തികം വെല്ലുവിളി; ശസ്ത്രക്രിയയ്ക്കായി വേണ്ടത് 30 ലക്ഷം; തുക സമാഹരിക്കാന്‍ ഒരുങ്ങി 'ആത്മ' സംഘടന

കരള്‍ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ്. എത്രയും പെട്ടെന്ന് നടന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കരള്‍ നല്‍കാനുള്ള ആളടക്കം റെഡിയാണ്. ഏറെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കൊടുവിലാണ് നടന്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചത്. കാരണം, ഒട്ടേറെ പരിശോധനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ അനുയോജ്യമായ ഒരു ഡോണറെ കണ്ടെത്താന്‍ സാധിക്കൂ. അല്ലാത്തപക്ഷം, അതു മക്കളോ മാതാപിതാക്കളോ ഒക്കെയായിരിക്കണം. ഇവിടെ വിഷ്ണു പ്രസാദിന് കരള്‍ നല്‍കാന്‍ തയ്യാറായത് സ്വന്തം മകള്‍ തന്നെയാണ്. മൂത്തമകള്‍ അഭിരാമിയാണ് അച്ഛന് കരള്‍ നല്‍കാന്‍ തയ്യാറായത് എന്നാണ് വിവരം.

എങ്കിലും ശസ്ത്രക്രിയയ്ക്ക് വേണ്ടി ഭീമമായ തുകയായ 30 ലക്ഷം രൂപ എങ്ങനെ സംഘടിപ്പിക്കുമെന്നറിയാത്ത ആശങ്കയിലാണ് കുടുംബം ഉള്ളത്. അച്ഛന് കരള്‍ നല്‍കാനുള്ള തീരുമാനം അഭിരാമി അറിയിച്ചപ്പോള്‍ ഒരു വിങ്ങിപ്പൊട്ടലോടെയാണ് വിഷ്ണു പ്രസാദ് പ്രതികരിച്ചത്. 30 ലക്ഷം രൂപയോളമാണ് കരള്‍ മാറ്റിവയ്ക്കുവാന്‍ ചെലവ് വരിക. സീരിയല്‍ താരങ്ങളുടെ സംഘടനയായ 'ആത്മ' അടിയന്തിര സഹായമായി ഒരു തുക നല്‍കിയെങ്കിലും കരള്‍ മാറ്റിവയ്ക്കണമെങ്കില്‍ വലിയ തുക ഇനിയും കണ്ടെത്തണം. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ 'ആത്മ'യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണ് നടന്‍ കിഷോര്‍ സത്യയും മോഹന്‍ അയിരൂരും. നടന്‍ വിഷ്ണു പ്രസാദിന്റെ ആരോഗ്യം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളൂ.  പറ്റുന്നവര്‍ സഹായിക്കണം എന്ന് ഞങ്ങള്‍ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. വിഷ്ണു പ്രസാദിന്റെ അനുമതിയോടെ അങ്ങനെ ഒരു സാമ്പത്തിക സഹായത്തിന്റെ അപേക്ഷ എല്ലാവര്‍ക്കും അയച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അഭിനയരംഗത്തുണ്ട്, അദ്ദേഹം അഭിനയിക്കുന്ന ഒരു സീരിയല്‍ ഇപ്പോള്‍ ഒരു ചാനലിലും ഉണ്ട്. അദ്ദേഹത്തിന് ഇത്രയും ഗുരുതരമായ അവസ്ഥ ആയതില്‍ ദുഃഖമുണ്ട്, വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നാണ്.''നടന്‍ കിഷോര്‍ സത്യ പറഞ്ഞത്.

ഏറെ വര്‍ഷങ്ങളായി സിനിമകളിലും സീരിയലുകളിലും എല്ലാമായി തിളങ്ങി നില്‍ക്കുന്ന നടനാണ് വിഷ്ണു പ്രസാദ്. നായകനായും വില്ലനായും സഹ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള വിഷ്ണു പ്രസാദിന് ലഭിച്ച കഥപാത്രങ്ങളെല്ലാം മികച്ചതാക്കുവാനും സാധിച്ചിരുന്നു. കൊച്ചിയിലെ ആംസ്റ്റര്‍ മെഡിസിറ്റിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് 30 ലക്ഷത്തോളം രൂപ സ്വരൂപിക്കാന്‍ സാധിക്കുന്നതിന് അപ്പുറമാണ്. ഇതോടെയാണ് സിനിമാ സീരിയല്‍ സുഹൃത്തുക്കള്‍ വഴി പണം സ്വരൂപിച്ചു തുടങ്ങിയിരിക്കുന്നത്. അതിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് നടന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്.

പ്രശസ്തമായ നിരവധി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ വിഷ്ണുവിന്റെ ആരോഗ്യാവസ്ഥ ഞെട്ടലോടെയാണ് ആരാധരും ഏറ്റെടുക്കുന്നത്. നടന്റെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങളാണ് പ്രേക്ഷക മനസുകളിലേക്ക് എത്തുന്നതും. രാക്കുയില്‍ സീരിയലിലെ കാരാളി ചന്ദ്രനും എന്റെ മാതാവിലെ ജോണ്‍സണും കനല്‍പ്പൂവിലെ ചെട്ടിയാരുമെല്ലാം തൊട്ടതെല്ലാം പൊന്നാക്കുന്ന നടന്റെ അഭിനയ മികവിന്റെ ഉദാഹരണങ്ങളാണ്. സുംബാ ഇന്‍സ്ട്രക്ടറും ഫിറ്റനെസ് ട്രെയിനും ഫാഷന്‍ ഡിസൈനറും ക്ലാസിക്കല്‍ ഡാന്‍സറുമൊക്കെയായ കവിതയാണ് വിഷ്ണുവിന്റെ ഭാര്യ. സ്വകാര്യ ജീവിതത്തിനപ്പുറം സ്വന്തം കരിയറിനും പ്രധാന്യം നല്‍കി മുന്നോട്ടു പോകുന്ന കവിതയ്ക്കും വിഷ്ണുവിനും രണ്ടു പെണ്‍മക്കളാണുള്ളത്. അഭിരാമിയും അനാമികയുമാണ് മക്കള്‍.

Vishnu Prasad in critical condition

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES