ജാന്‍മണി അഭിഷേകുമായുള്ള സൗഹൃദം അവസാനിച്ചോ? തമ്മില്‍ പെട്ടെന്ന് പ്രശ്‌നങ്ങളായെന്നും പരസ്പരം ഫോളോ ചെയ്യുന്നില്ലെന്ന് പറഞ്ഞ് അഭിഷേക്; ബിഗ് ബോസ് താരങ്ങളുടെ അകല്‍ച്ച ചര്‍ച്ചയാകുമ്പോള്‍

Malayalilife
ജാന്‍മണി അഭിഷേകുമായുള്ള സൗഹൃദം അവസാനിച്ചോ? തമ്മില്‍ പെട്ടെന്ന് പ്രശ്‌നങ്ങളായെന്നും പരസ്പരം ഫോളോ ചെയ്യുന്നില്ലെന്ന് പറഞ്ഞ് അഭിഷേക്; ബിഗ് ബോസ് താരങ്ങളുടെ അകല്‍ച്ച ചര്‍ച്ചയാകുമ്പോള്‍

ബിഗ്‌ബോസില്‍ സീസണ്‍ 6 ല്‍ ശ്രദ്ധിക്കപ്പെട്ട മല്‍സരാര്‍ത്ഥികളായിരുന്നു അഭിഷേക് ജയദീപും ജാന്‍മണി ദാസും. ഹൗസിനുള്ളില്‍ വെച്ച് അധികം സംസാരിച്ചിരുന്നില്ലെങ്കിലും പുറത്തെത്തിയതിനു ശേഷം ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു. ഇതിനിടെ, അഭിഷേകും ജാന്‍മണിയും തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. ഇവര്‍ ഒരുമിച്ചു നടത്തിയ ഒരു ഫോട്ടോഷൂട്ടിനു ശേഷം അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തു. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം ഇവര്‍ നിഷേധിച്ചിരുന്നു. ഇപ്പോള്‍ ഇരുവരുടെയും സൗഹൃദം അവസാനിച്ചെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഇരുവരും ഒരുമിച്ചാണ് പ്രമോഷന്‍ വീഡിയോകളും ഉദ്ഘാടനങ്ങളിലും ഫാഷന്‍ ഷോകളിലും വരെ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചുള്ള റീലുകളോ ഫോട്ടോകളോ ഒന്നും പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ ആരാധകരില്‍ നിന്നും ഉയര്‍ന്നു. 

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് അഭിഷേക്. ജാന്‍മണിയുമായുള്ള സൗഹൃ?ദം അവസാനിച്ചെന്ന് അഭിഷേക് ജയദീപ് പുതിയ വീഡിയോയില്‍ പറഞ്ഞു. എന്താണ് ജാന്‍മണിയുമായി വീഡിയോ ചെയ്യാത്തതെന്ന് പലരും എന്നോട് മെസേജ് ചെയ്ത് ചോദിക്കാറുണ്ട്.

അത്തരത്തില്‍ വന്ന എല്ലാ മെസേജുകള്‍ക്കുള്ള മറുപടിയാണ് ഈ വീഡിയോയില്‍ പറയാന്‍ പോകുന്നത്. എന്തുകൊണ്ട് ജാന്‍മണിയുമായി സഹകരിക്കുന്നില്ലെന്ന് ചോദിച്ചാല്‍ കാരണം എനിക്കും അറിയില്ല. പെട്ടന്ന് ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളായി. അതിനുള്ള കാരണം വ്യക്തമായി എന്താണെന്ന് എനിക്കും അറിയില്ല. ഇതിനിടയില്‍ ആരെങ്കിലും തമ്മില്‍ സംസാരമുണ്ടായിട്ടുണ്ടോയെന്ന് ചോദിച്ചാലും എനിക്ക് അറിയില്ല. 

എന്തായാലും ഇപ്പോള്‍ അവരെ ഞാനും അവര്‍ എന്നേയും സോഷ്യല്‍മീഡിയയില്‍ ഫോളോ ചെയ്യുന്നില്ല. ബാക്കി എന്താണ് കാരണമെന്നത് അവര്‍ തന്നെ പറയട്ടെ. ഞാന്‍ അങ്ങോട്ട് ചോദിക്കാന്‍ പോകുന്നില്ല. എന്താണെങ്കിലും ഇത് അവരുടെ താല്‍പര്യമാണ്. അതുകൊണ്ട് എന്നോട് ഇനി സംസാരിക്കണോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കട്ടെ എന്നാണ് അഭിഷേക് പറഞ്ഞത്.

അഭിഷേകിന്റെ വിശദീകരണം വന്നതോടെ നിരവധി പരിഹാസ കമന്റുകളും വിമര്‍ശനങ്ങളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. അഭിഷേകും ജാന്‍മണിയും തമ്മിലുള്ള കോമ്പോ ഹിറ്റായത് ഇഷ്ടപ്പെടാത്ത അഭിഷേക് ശ്രീകുമാര്‍ ബെന്‍ഫിറ്റിന് വേണ്ടിയാണ് ഇവര്‍ ഒരുമിച്ച് നടക്കുന്നതെന്ന് പറഞ്ഞ് സ്റ്റോറി ഇട്ട് ഡീഗ്രേഡ് ചെയ്തു. അതിനുശേഷമാണ് ജാന്‍മണിയും അഭിഷേകും സോഷ്യല്‍മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തത് എന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം അഭിഷേക് യുവനടിയും മോഡലുമായ ലാവണ്യ മാണിക്യത്തിനൊപ്പം കൊളാബ് വീഡിയോകളും റീലുകളും ചെയ്ത് തുടങ്ങിയതോടെയാണ് ജാന്‍മണി അഭിഷേകുമായുള്ള സൗഹൃദം അവസാനിപ്പിച്ചതെന്നും കമന്റുകളുണ്ട്. 

അഭിഷേകും ജാന്‍മണിയും വിവാഹിതരായിയെന്ന് കരുതി പലരും ഹണിമൂണ്‍ പാക്കേജ് കൊളാബ് ചെയ്യാന്‍ വരെ പലപ്പോഴായി സമീപിച്ചതായി ഇരുവരും തന്നെ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടണ്ട്.അതുകൂടാതെ ജാന്‍മണിയും പണവും പ്രശസ്തിയും കണ്ടാണ് അഭിഷേക് ഒപ്പം നടക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിന് പുറമെ നര്‍ത്തകി കൂടിയായ ജാന്‍മണി സത്രിയ, ഭരതനാട്യം എന്നിവയില്‍ ബിരുദധാരിയാണ്. 

ടിവി ഷോകളിലും പരസ്യ ചിത്രങ്ങളിലും മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജാന്‍മണി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനായി അസമിലെത്തിയ നിര്‍മ്മാതാവ് ടി.എം റഫീഖും സംവിധായകന്‍ എബ്രിഡ് ഷൈനും വഴിയാണ് സിനിമയിലേക്ക് ജാന്‍മണി എത്തുന്നത്. തുടക്കത്തില്‍ നടി അമല പോളിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു ജാന്‍മണി.

abhishek jayadeep janmani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES