Latest News

സെക്ഷ്വല്‍ അബ്യൂസ് നേരിടേണ്ടി വന്നത് രണ്ട്, മൂന്ന് തവണ; ഒമ്പത് വയസ് പ്രായമുളളപ്പോള്‍  ഫുട്‌ബോളിന്റെ സ്റ്റിക്കര്‍ തരാമെന്ന് അകത്തേക്ക് കൊണ്ട് പോയി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്ന തരത്തില്‍ പെരുമാറി; ആ റൂമിന്റെ സ്‌മെല്‍ ഇന്നും ട്രോമ; തുറന്ന് പറഞ്ഞ് നിഹാല്‍ പിള്ള

Malayalilife
 സെക്ഷ്വല്‍ അബ്യൂസ് നേരിടേണ്ടി വന്നത് രണ്ട്, മൂന്ന് തവണ; ഒമ്പത് വയസ് പ്രായമുളളപ്പോള്‍  ഫുട്‌ബോളിന്റെ സ്റ്റിക്കര്‍ തരാമെന്ന് അകത്തേക്ക് കൊണ്ട് പോയി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്ന തരത്തില്‍ പെരുമാറി; ആ റൂമിന്റെ സ്‌മെല്‍ ഇന്നും ട്രോമ; തുറന്ന് പറഞ്ഞ് നിഹാല്‍ പിള്ള

പൃഥ്വിരാജ് നായകനായ മുംബൈ പൊലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് നിഹാല്‍ പിള്ള. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെ ഭര്‍ത്താവു കൂടിയാണ് നിഹാല്‍. നടനും യുട്യൂബ് വ്‌ലോഗറുമായ നിഹാല്‍ പിള്ള ഇപ്പോള്‍ തന്റെ പുതിയ വീഡിയോയിലൂടെ കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് സമാനമായ അനുഭവം ഉണ്ടായതാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഞാന്‍ ഒരിക്കലും വെളിയില്‍ പറയില്ലെന്ന് വിചാരിച്ചൊരു കാര്യവും കുറേ വര്‍ഷങ്ങളായി എന്റെ മനസില്‍ ഇല്ലാതിരുന്ന ഒരു കാര്യവും വേറൊരാള്‍ കാരണം എനിക്ക് ലൈഫില്‍ ഉണ്ടായ ഏറ്റവും ട്രോമാറ്റിക്കായ കാര്യവുമാണ് ഞാന്‍ നിങ്ങളോട് ഷെയര്‍ ചെയ്യാന്‍ പോകുന്നത്.

അമ്മയോട് പോലും ഈ കാര്യം ഞാന്‍ പറഞ്ഞത് ഈ വീഡിയോ എടുക്കുന്നതിന് തലേദിവസമാണ്. എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയില്‍ നിന്നും അവര്‍ക്കുണ്ടായ അനുഭവത്തെ കുറിച്ച് ഒരു ന്യൂസ് കേട്ടു. അവരുടെ കുട്ടിക്കാണ് അനുഭവം ഉണ്ടായത്. അതിനാലാണ് ഞാന്‍ ഇക്കാര്യം വെളിപ്പെടുത്താമെന്ന് കരുതിയത്. കുട്ടികള്‍ സെക്ഷ്വല്‍ അബ്യൂസ് നേരിടുന്നത് ഈ അടുത്ത കാലത്തായി കൂടി വരുന്നു. ചില പഠന റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോഴാണ് എന്റെ അനുഭവം പറയണമെന്ന് തീരുമാനിച്ചത്.

ഇന്ത്യയില്‍ 52.94 ശതമാനം പുരുഷന്മാര്‍ പീഡനത്തിന് ഇരയാകുന്നുവെന്നാണ് പഠനങ്ങള്‍. അതില്‍ 23 ശതമാനം കഠിനമായ ലൈംഗിക പീഡനം നേരിട്ടവരാണ്. ഇതിന്റെ മൂന്ന് ഇരട്ടിയാകും പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്നത്. കൂടുതല്‍ ആണ്‍കുട്ടികള്‍ക്ക് സെക്ഷ്വല്‍ അബ്യൂസ് നേരിടേണ്ടി വന്നിട്ടുള്ളത് ബന്ധുക്കളില്‍ നിന്നാണ്.


സെക്ഷ്വല്‍ അബ്യൂസാണെന്ന് അവര്‍ തിരിച്ചറിയാന്‍ തന്നെ ഒരുപാട് കാലമെടുക്കും. മനസിലായാലും താന്‍ ഇത് വെളിപ്പെടുത്തിയതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ കുടുംബം തകരുമോ എന്നൊന്നും കരുതി പറയില്ല. സ്‌നേഹമാണോ അബ്യൂസാണോയെന്ന് പോലും കുട്ടികള്‍ തിരിച്ചറിയാന്‍ വൈകും. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കുകയില്ല.

എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഇത് ഞാന്‍ ആരോടെങ്കിലും ഒരിക്കല്‍ തുറന്ന് പറയുമെന്ന് കരുതിയതല്ല. രണ്ട്, മൂന്ന് തവണ ഈ സെക്ഷ്വല്‍ അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ രണ്ടെണ്ണം വല്ലാത്തൊരു ട്രോമയായി നിലനില്‍ക്കുന്നു. എട്ട്, ഒമ്പത് വയസ് പ്രായമേയുള്ളു. അന്ന് ഞാന്‍ താമസിച്ചിരുന്ന വീടിന് അടുത്തായി ഒരു ഷൂ ഷോപ്പിലെ ജീവനക്കാര്‍ താമസിക്കുന്ന വീടുണ്ടായിരുന്നു.

അതില്‍ ഒരാള്‍ ഞങ്ങളെ ഫുട്‌ബോളിന്റെ സ്റ്റിക്കര്‍ തരാമെന്ന് പറഞ്ഞ് വിളിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം കുറേ സ്റ്റിക്കര്‍ തരാമെന്ന് പറഞ്ഞ് അകത്തേക്ക് വിളിച്ചു. ഞങ്ങള്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു. അകത്തേക്ക് കയറി വന്നാല്‍ വലിയ സ്റ്റിക്കര്‍ തരാമെന്ന് പറഞ്ഞു. ആദ്യം അയാള്‍ ഞങ്ങളുടെ സ്വകാര്യ ഭാ?ഗങ്ങളില്‍ പിടിക്കുന്ന തരത്തില്‍ പെരുമാറി. ഞങ്ങള്‍ ഉടനെ അവിടെ നിന്നും മാറി. ശേഷം അയാള്‍ എനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്‍ ധരിച്ച ഷോട്‌സ് ഊരുകയോ എന്തോ ചെയ്തു.

അതിനുശേഷം ഞങ്ങള്‍ ആരും അവിടേക്ക് പോയില്ല. ആ റൂമിന്റെ സ്‌മെല്‍ ഇന്നും എനിക്ക് ഓര്‍മയുണ്ട്. അതൊരു ട്രോമയാണ്. പിന്നീട് ഞാന്‍ കുവൈറ്റിലേക്ക് പോയി. അവിടെ വെച്ച് ഒരു അറബി എന്റെ കഴുത്തില്‍ പിടിച്ചു. അന്ന് ഞാന്‍ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ മറ്റോവാണ്.

പിന്നെ അയാള്‍ പതിയെ എന്റെ പാന്റിന് അടുത്തേക്ക് പോയി. ഉടനെ ഞാന്‍ അയാളുടെ ശ്രദ്ധ തിരിച്ച് ഓടി രക്ഷപ്പെട്ടു. ഇതൊന്നും ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. സീരിയസ് ട്രോമ അല്ലെങ്കിലും അതെല്ലാം എനിക്ക് ഇന്നും ഓര്‍മയുണ്ടെന്ന് നിഹാല്‍ പിള്ള പറയുന്നു.

ഈ സംഭവത്തിന് ശേഷം കുവൈറ്റിലേക്ക് പോയപ്പോള്‍ സമാനമായ മറ്റൊരു ദുരനുഭവമുണ്ടായെന്നും നിഹാല്‍ പങ്കുവെച്ചു. ''അന്ന് ഞാന്‍ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ ആണ് പഠിക്കുന്നത്. ഒരു അറബി എന്റെ കഴുത്തില്‍ പിടിച്ചു. തുടര്‍ന്ന് അയാള്‍ പതിയെ എന്റെ പാന്റിനടുത്തേക്ക് പോയി. ഉടന്‍ തന്നെ ഞാന്‍ അയാളുടെ ശ്രദ്ധ മാറ്റി, കൈ തട്ടി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്,'' എന്നും നിഹാല്‍ പിള്ള വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

actor nihal pillai about childhood bad experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES